FIFA WC 2026: അര്‍ജന്റീനയും ബ്രസീലുമല്ല!! കിരീടം യൂറോപ്പിലേക്ക്? സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനം
ഐപിഎല്ലിനു ശേഷം കായിക ലോകം ഫുട്‌ബോള്‍ ഫീവറിലേക്കു കടക്കുകയാണ്. കാല്‍പ്പന്തുകളിയിലെ വിശ്വമാമങ്കമായ ഫിഫ ലോകകപ്പിനു ഈ മാസം 11ന് വിസില്‍ മുഴങ്ങും. അമേരിക്കയുള്‍പ്പെടെ മുന്നു രാജ്യങ്ങളിലായി ഒരു മാസത്തിലേറെ നീളുന്നതാണ് ഫുട്‌ബോള്‍ മഹോല്‍സവം. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന്റെ മറ്റു വേദികള്‍.
ഖത്തറിലെ അവസാന എഡിഷനില്‍ 32 ടീമുകളാണ് അണിനിരന്നതെങ്കില്‍ ഇത്തവണ അതു 48 ആയി ഉയര്‍ത്തുകയും ചെയ്തിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം രാജ്യങ്ങള്‍ ഒരു ലോകകപ്പില്‍ പന്തു തട്ടുന്നത്. ആരാവും ഈ ലോകകപ്പില്‍ മുത്തമിടുകയെന്നു പ്രവചിക്കുക കടുപ്പം തന്നെയാണ്.

ഖത്തറില്‍ സ്വന്തമാക്കിയ കനക കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്വ്യവുമായിട്ടാവും ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ അര്‍ജന്റീന പോര്‍ക്കളത്തിലെത്തുക. ബ്രസീല്‍, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ പവര്‍ഹൗസുകളും പ്രതീക്ഷയില്‍ തന്നെയാണ്. അതിനിടെ ഇത്തവണത്തെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓപ്റ്റ സൂപ്പര്‍ കംപ്യൂട്ടര്‍. ഇതേക്കുറിച്ച് അറിയാം.
ഫേവറിറ്റുകളാര്?
ഫിഫ ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയുള്ള 20 രാജ്യങ്ങളെയാണ് ഓപ്റ്റ സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിച്ചിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍, വിജയി എന്നിങ്ങനെ നാലായി തിരിച്ചാണ് ഓരോ ടീമിന്റെയും വിജയ ശതമാനം നല്‍കിയിരിക്കുന്നത്.
ഇതു പ്രകാരം ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയുള്ളത് അര്‍ജന്റീനയ്‌ക്കോ, ബ്രസീലിനോയല്ല. മറിച്ച് യൂറോപ്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരും മുന്‍ ചാംപ്യന്‍മാരുമായ സ്‌പെയിനിനാണ്. 16.1 ശതമാനം കിരീട സാധ്യതയുമായാണ് അവര്‍ തലപ്പത്തുള്ളത്. ക്വാര്‍ട്ടര്‍ സാധ്യത 52.1 ശതമാനവും സെമി, ഫൈനല്‍ എന്നിവയ്ക്കുള്ള സാധ്യത 39%, 25.8 % എന്നിങ്ങനെയുമാണ്.
സ്‌പെയിന്‍ കഴിഞ്ഞാല്‍ സാധ്യതയില്‍ രണ്ടാമത് കഴിഞ്ഞ തവണത്തെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ ഫ്രാന്‍സാണ്. സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനമനുസരിച്ച് 13 ശതമാനം കിരീടസാധ്യതയാണ് ഫ്രഞ്ച് പടയ്ക്കുള്ളത്. ക്വാര്‍ട്ടര്‍ മുതല്‍ ഫൈനര്‍ വരെയുള്ള സാധ്യത 47.8%, 33.4%, 21.2 % എന്നിങ്ങനെയാണെന്നും കാണാം.
കിരീട സാധ്യതയില്‍ മൂന്നാംസ്ഥാനത്തും മറ്റൊരു യൂറോപ്യന്‍ ടീം തന്നെയാണ്. ഇംഗ്ലണ്ടാണ് പ്രവചന പ്രകാരം മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 11.2 ശതമാനം കിരീട സാധ്യതയാണ് അവര്‍ക്കു സൂപ്പര്‍ കംപ്യൂട്ടര്‍ നല്‍കുന്നത്.
നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന ഈ ലിസ്റ്റില്‍ നാലാംസ്ഥാനത്താണ്. ലയണല്‍ മെസ്സിയും കൂട്ടരും കിരീടം കാക്കാനുള്ള സാധ്യത 10.4 ശതമാനമാണെന്നാണ് പ്രവചനം.

അര്‍ജന്റീനയ്ക്കു ശേഷം കിരീട സാധ്യതയില്‍ നാലാമതുള്ളത് ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്‍പ്പെട്ട പോര്‍ച്ചുഗലാണ്. ഏഴ് ശതമാനം കിരീട സാധ്യതയാണ് ഓപ്റ്റ സൂപ്പര്‍ കംപ്യൂട്ടര്‍ പറങ്കിപ്പടയ്ക്കു നല്‍കിയത്.
അഞ്ചു തവണ ലോക കിരീടം നേടി റെക്കോര്‍ഡിട്ട ബ്രസീല്‍ ആറാസ്ഥാനത്തേയുള്ളൂവെന്നതാണ് കൗതുകകരം. വെറും 6.6 ശതമാനമാണ് അവരുടെ കിരീടസാധ്യത.
തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ജര്‍മനി (5.1 % കിരീട സാധ്യത), നെതര്‍ലാന്‍ഡ്‌സ് (3.8), നോര്‍വെ (3.5%), ബെല്‍ജിയം (2.4%), കൊളംബിയ (2.1%), മൊറോക്കോ (1.9%), ഉറുഗ്വേ (1.7%), സ്വിറ്റ്‌സര്‍ലാന്‍ഡ് (1.7%), ക്രൊയേഷ്യ (1.6%), ഇക്വഡോര്‍ (1.4%), ജപ്പാന്‍ (1.2%), യുഎസ്എ (1.2%), സെനഗല്‍ (1%), മെക്‌സിക്കോ (1%) എന്നിവരുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
