Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ചരിത്രനേട്ടവുമായി നോര്‍വേ!! കന്നി നോക്കൗട്ട് ജയം, ഇനി ബ്രസീലിനെതിരേ

ഡാലസ്: ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഐവറി കോസ്റ്റിനെ ക്ലിനിക്കല്‍ ഫിനിഷിങിലൂടെ തീര്‍ത്ത് ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് നോര്‍വേ. റൗണ്ട് 32ലെ ആവേശകരമായ പോരാട്ടത്തില്‍ 2-1ന്റെ വിജയമണ് നോര്‍വേ ആഘോഷിച്ചത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ അവര്‍ ഒരു നോക്കൗട്ട് മല്‍സരം ജയിച്ചതും ഇതാദ്യമായാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീലാണ് പ്രീക്വാര്‍ട്ടറില്‍ നോര്‍വേയുടെ എതിരാളികള്‍.

NORWAY IVORY COAST MATCH

ഇരുപകുതികളിലുമായി അന്റോണിയോ ന്യൂസ (39ാം മിനിറ്റ്), സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് (86) എന്നിവരാണ് നോര്‍വേയുടെ സ്‌കോറര്‍മാര്‍, അമദ് ദിയാലോയാണ് (74) ഐവറി കോസ്റ്റിന്റെ ഗോള്‍ മടക്കിയത്.

ഐവറി കോസ്റ്റ് ആധിപത്യം

കളി തുടങ്ങി ആദ്യത്തെ അഞ്ചു മിനിറ്റോളം നോര്‍വേയായിരുന്നു മികച്ച ടീം. ഐവറികോസ്റ്റ് പ്രതിരോധിച്ചു നില്‍ക്കു മാത്രമാണ് ചെയ്തത്. പക്ഷെ 10 മിനിറ്റുകള്‍ക്കം കളി മാറി. മല്‍സരത്തിലേക്കു ശക്തമായി തിരിച്ചുവന്ന ഐവറി കോസ്റ്റ് ഇരുവിങുകള്‍ കേന്ദ്രീകരിച്ചും ചടുലമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

പക്ഷെ നോര്‍വേ ഗോള്‍കീപ്പറെ വിറപ്പിക്കുന്ന തരത്തിലുള്ള ഓണ്‍ ഗാര്‍ഗറ്റ് ഷോട്ടുകളൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. എങ്കിലും മല്‍സരം വളരെ ആവേകരമായി തന്നെയാണ് മുന്നോട്ടു പോയത്. 24ാം മിനിറ്റില്‍ ഹൈഡ്രേഷന്‍ ബ്രേക്കിനു പിരിയുമ്പോള്‍ രണ്ടു ടീകളും ഗോളിലക്കു ഒരു ഷോട്ട് പോലും പരീക്ഷിച്ചിരുന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

അവസരം തുലച്ചു

28ാം മിനിറ്റില്‍ ഐവറി കോസ്റ്റിനായിരുന്നു കളിയിലെ ആദ്യത്തെ മികച്ചൊരു ഗോളവസരം കിട്ടിയയത്. യാന്‍ ഡിയാമോന്‍ഡെയുടെ ക്രോസിനൊടുവില്‍ നിക്കോളാസ് പെപ്പെയാണ് വലതു വശത്തു നിന്നും വെറും ആറു വാര മാത്രം അകലെ നിന്നൊരു ഷോട്ട് പരീക്ഷിച്ചത്. പക്ഷെ അതു പോസ്റ്റിന്റെ ഇടതു ഭാഗത്തു കൂടി ഗോളിക്കു വെല്ലുവിൡയുയര്‍ത്താതെ പുറത്തു പോയി.

35ാം മിനിറ്റില്‍ ഐവറി കോസ്റ്റിനു വീണ്ടുമൊരു ഗോളവസരം. പക്ഷെ ഇത്തവണ ഗോള്‍കീപ്പര്‍ അതു നിഷ്ഫലാക്കി. കളിയില്‍ ഏതെങ്കിലുമൊരു ഗോളി നടത്തിയ ആദ്യത്തെ സേവ്. ബോക്‌സിനു പുറത്തു നിന്നുള്ള ഇമ്മാനുവല്‍ അഗ്ബദൗലവിന്റെ ഗോള്‍ ശ്രമമാണ് ഗോളി നൈലാന്‍ഡിനു മുന്നില്‍ വിഫലമായത്.

ഗോള്‍!!! നോര്‍വേ മുന്നില്‍

കളിയില്‍ ഏതു നിമിഷവും ഗോള്‍ നേടുമെന്നു തോന്നിച്ചത് ഐവറി കോസ്റ്റാണെങ്കിലും മല്‍സരഗതിക്കു വിപരീതമായി 39ം മിനിറ്റില്‍ അന്റോണിയോ നൂസയൂടെ ഗോളില്‍ നോര്‍വേ അക്കൗണ്ട് തുറന്നു. താരത്തിന്റെ അപാരമായ സ്‌കോറിങ് പാടവമാണ് ഈ ഗോളിലൂടെ ഫുട്‌ബോള്‍ ലോകം കണ്ടത്.

ഇടതു വിങില്‍ നിന്നും ടീമംഗം നല്‍കിയ ത്രൂബോള്‍ ബോള്‍ ബോക്‌സിനകത്തു നിന്നും സ്വീകരിച്ച ന്യൂസ വലംകാല്‍ കൊണ്ട് തൊടുത്ത കിടിലനൊരു കര്‍ലിങ് ഷോട്ട് ഐവറി കോസ്റ്റ് താരങ്ങള്‍ക്കും ഉയര്‍ന്നു ചാടിയ ഗോളിക്കും പിടികൊടുക്കാതെ വലതു മൂലയിലേക്കു തുളഞ്ഞു കയറി (1-0). യഥാര്‍ഥത്തില്‍ ആ ഷോട്ടിനെതിരേ ആര്‍ക്കുമൊന്നും ചെയ്യാനില്ലായിരുന്നു. അത്ര മാത്രം പെര്‍ഫെക്ട് ഫിനിഷ്.

NORWAY GOAL

ജസ്റ്റ് മിസ്സ്

ഈ ഗോളിനു പിന്നാലെ നോര്‍വേയ്ക്കു ലീഡുയര്‍ത്താന്‍ ചില അവസരങ്ങളും ലഭിച്ചു. ഇതില്‍ ഏറ്റവും മികച്ചതാവട്ടെ 42ാം മിനിറ്റിലായിരുന്നു. പക്ഷെ ഗോളടിവീരന്‍ എര്‍ലിങ് ഹാളണ്ടിന്റെ ഗോളെന്നുറപ്പായിരുന്ന ക്ലോസ് റേഞ്ച് ഷോട്ട് ഐവറികോസ്റ്റ് താരം ബ്ലോക്ക് ചെയ്തതോടെ കോര്‍ണറിലും കലാശിക്കുകയായിരുന്നു.

ഈ കോര്‍ണര്‍ രണ്ടാം ഗോളിനുള്ള മികച്ചൊരു അവസരം കൂടിയായിരുന്നു. ബെര്‍ഗിന്റെ കോണര്‍ കിക്ക് സെക്കന്റെ പോസ്റ്റിലേക്കു താഴ്ന്നിറങ്ങിയപ്പോള്‍ നോര്‍വേയുടെ മൂന്നു താരങ്ങള്‍ അതു ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും കണക്ട് ചെയ്യാനായില്ല.

ഒപ്പമെത്തി ഐവറികോസ്റ്റ്

74ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി അമദ് ദിയാല്ലോയിലൂടെ ഐവറികോസ്റ്റ് അര്‍ഹിച്ച സമനില കൈക്കലാക്കി. നിക്കോളാസ് പെപ്പെയായിരുന്നു ഗോളിനു വഴിയൊരുക്കിയത്.

വലതു വിങിലൂടെ പെപ്പെയ്‌ക്കൊപ്പം വണ്‍ ടു വണ്‍ പാസ് കളിച്ച് ബോക്‌സിലേക്കു കയറിയ ദിയാലോ നോര്‍വേ ഡിഫന്‍ഡറെ കട്ട് ചെയ്ത ശേഷം തൊടുത്ത ഇടംകാല്‍ ഷോട്ട് ഗോളി നൈലാന്‍ഡിനു പിടികൊടുക്കാതെ വലയില്‍ പതിച്ചു (1-1).

ഹാളണ്ട്, നോര്‍വേ!!

നിശ്ചിത സമയം തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ എര്‍ലിങ് ഹാളണ്ടിലൂടെ നോര്‍വേയുടെ വിജയഗോള്‍ പിറന്നു. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ അഞ്ചാം ഗോള്‍.

വലതു വിങിലുടെ ഓടിക്കയറിയ പാട്രിക് ബെര്‍ഗ് മൂന്ന് ഐവറി കോസ്റ്റ് താരങ്ങളെ കബളിപ്പിച്ച് നല്‍കിയ കട്ട് ബാക്ക് പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹാളണ്ടിന് വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ.

നോര്‍വ്വേ 11

നൈലാന്‍ഡ് (ഗോള്‍കീപ്പര്‍), മോളര്‍ വോള്‍ഫെ, ഹെഗ്ഗെം, അയര്‍, പെഡേഴ്‌സന്‍, ബെര്‍ഗ്, ബെര്‍ഗെ, ഒഡെഗാര്‍ഡ്, നൂസ, ഹാളണ്ട്, സോര്‍ലോത്ത്.

ഐവറി കോസ്റ്റ് 11

ഫൊഫാന (ഗോള്‍കീപ്പര്‍), കൊനാന്‍, അഗ്ബദൗ, കൊസുവോനു, ഡൗ, സംഗാരെ, ഡിയോമാന്‍ഡെ, ഇനാവോ ഔലെയ്, കെസ്ലി, പെപ്പെ, ബോണി.

Story first published: Wednesday, July 1, 2026, 0:54 [IST]
Other articles published on Jul 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+