Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: നാലിലൊരു ടീമിന് കിരീടം!! അര്‍ജന്റീനയും പോര്‍ച്ചുഗലുമില്ല; കുല്‍ദീപിന്റെ പ്രവചനം

ഫിഫ ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയുള്ള നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ അദ്ദേഹം ലോക ചാംപ്യന്‍മാരെ കുറിച്ചുള്ള വമ്പന്‍ പ്രവചനം നടത്തിയത്.

അഫ്ഗാനിസ്താനുമായി ന്യൂ ചണ്ഡീഗഡില്‍ നടന്ന ഏകദിന ടെസ്റ്റിലാണ് കുല്‍ദീപിനെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. ഇനി അഫ്ഗാനെതിരേ ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് കുല്‍ദീപ് അടുത്തതായി കളിക്കാനിറങ്ങുക.

KULEEP MESSI

കുല്‍ദീപിന്റെ പ്രവചനം

ഫുട്‌ബോള്‍ ലോകകപ്പില്‍ ഇത്തവണ കിരീട ഫേവറിറ്റുകളായി കുല്‍ദീപ് യാദവ് തിരഞ്ഞെടുത്ത നാലു ടീമുകളില്‍ മൂന്നും യൂറോപ്പില്‍ നിന്നുള്ളവരാണ്. എന്നാല്‍ അക്കൂട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. കൂടാതെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, മുന്‍ ജേതാക്കളായ ജര്‍മനി തുടങ്ങിയവരും തഴയപ്പെട്ടു.

'ഈ ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ സാധ്യതയുള്ള നാലു ടീമുകളെ തിരഞ്ഞെടുക്കേണ്ടു വന്നാല്‍ ഞാന്‍ ബ്രസീല്‍, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പം നാലാമത്തെ ടീമായി ഇംഗ്ലണ്ടിനെയുമെടുക്കും'- കുല്‍ദീപ് വ്യക്തമാക്കി.

സ്‌പെയിയനും ഫ്രാന്‍സും തമ്മിലായിരിക്കും സെമി ഫൈനല്‍. മറ്റൊരു സെമിയില്‍ ബ്രസീലും ഫ്രാന്‍സും ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീല്‍ ഫൈനലില്‍ എത്തണമെന്നാണ് എന്റെ ആഗ്രഹം. തുടര്‍ച്ചയായി മൂന്നാം തവണയും ഫ്രാന്‍സ് ഫൈനലില്‍ കളിക്കാന്‍ വളരെയധികം സാധ്യതയുമുണ്ടെന്നും കുല്‍ദീപ് പറയുന്നു.

അദ്ദേഹം തിരഞ്ഞെടുത്ത നാലു ടീമുകളും പ്രീടൂര്‍ണമെന്റ് ഫേവറിറ്റുകളില്‍ പെടുന്നവര്‍ തന്നെയാണ്. 2002നു ശേഷം കളിഞ്ഞ 24 വര്‍ഷത്തിനിടെ ഒരു ലോക കിരീടം പോലുമില്ലെങ്കിലും പതിവു പോലെ ഈ ടൂര്‍ണമെന്റിലും ഫേവറിറ്റുകളുടെ നിരയില്‍ മഞ്ഞപ്പടയുണ്ട്.

ഫ്രാന്‍സിലേക്കു വന്നാല്‍ കഴിഞ്ഞ രണ്ടു എഡിഷനിലെയും ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്നു അവര്‍. 2018ല്‍ ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് ലോകകിരീടം ചൂടിയ ഫ്രഞ്ച് പട കഴിഞ്ഞ എഡിഷന്റെ ഫൈനലില്‍ വീഴുകയായിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ 4-2നാണ് അന്നു അവരെ അര്‍ജന്റീന വീഴ്ത്തിയത്.

WORLD CUP

യുവ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കു കീഴില്‍ ശക്തമായ ടീമുമായാണ് ഈ ലോകകപ്പിലും ഫ്രാന്‍സ് ഇറങ്ങുക. എന്നാല്‍ 2010ലെ ലോക ചാംപ്യന്‍മാരായ സ്‌പെയിനിനെ സംബന്ധിച്ച് അവസാന രണ്ട് എഡിഷനുകളും നിരാശാജനകമായിരുന്നു.

രണ്ടു തവണയും അവര്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ കാലിടറിയും വീണു. കഴിഞ്ഞ യൂറോ കപ്പ് വിജയികളെന്ന തലയെടുപ്പോടെയാണ് സ്‌പെയിന്‍ ഈ ലോകകപ്പിലെത്തിയത്.

കൗമാര സെന്‍സേഷന്‍ ലാമിന്‍ യമാല്‍, പെഡ്രി, നിക്കോ വില്ല്യംസ്, 2024ലെ ബാലണ്‍ ഡിയോര്‍ വിന്നര്‍ റോഡ്രിയടക്കം മികച്ച താരനിര ചെമ്പടയ്ക്കുണ്ട്. ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ 60 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ രണ്ടാം ലോകകിരീടമാണ് സ്വപ്‌നം കാണുന്നത്.

Story first published: Friday, June 12, 2026, 20:35 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+