Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ഹൂസ്റ്റണില്‍ ഓറഞ്ച് വസന്തം!!! ഡച്ച് കൊടുങ്കാറ്റില്‍ കടപുഴകി സീഡന്‍

ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എഫില്‍ ജപ്പാനെതിരേയുള്ള സമനിലയുടെ നിരാശ ഗോള്‍ മഴയോടെ തീര്‍ത്തിരിക്കുകയാണ് നെതര്‍ലാന്‍ഡ്‌സിന്റെ ഓറഞ്ച് പട. ത്രില്ലിങ് പോരാട്ടത്തില്‍ സ്വീഡനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഡച്ച് പട മുക്കിയത്.

ബ്രയാന്‍ ബ്രോബിയുടെും (5, 17), കോഡി ഗാപ്‌കോയുടെയും (47, 54) ഇരട്ട ഗോളുകാണ് ഓറഞ്ച് പടയെ വമ്പന്‍ ജയത്തിലേക്കു നയിച്ചത്. അഞ്ചാം ഗോള്‍ ക്രിസെന്‍സിയോ സ്മ്മര്‍വില്ലെയുടെ (89) വകയായിരുന്നു. സ്വീഡന്റെ ആശ്വാസ ഗോള്‍ മടക്കിയത് 59ാം മിനിറ്റില്‍ ആന്റണി എലാംഗയാണ്.

BROBBY GOAL

കത്തിക്കറി ഓറഞ്ച്

സ്വീഡന്റെ മുന്നേറ്റത്തോടൊണ് കളിയാരംഭിച്ചത്. മൂന്നാം മിറ്റില്‍ തന്നെ വിക്ടര്‍ ഗ്യോക്കെറസിലൂടെ അവര്‍ മികച്ചൊരു നീക്കം നടത്തിയെങ്കിലും അതു ഓഫ്‌സൈഡ് വിളിക്കപ്പെടുകയായിരുന്നു.

എന്നാല്‍ രണ്ടു മിനിറ്റിനക തന്നെ കിടിലനൊരു മുന്നേറ്റത്തിലൂടെ ഓറഞ്ച് പട അക്കൗണ്ട് തുറന്നു. സ്വന്തം ബോക്‌സില്‍ നിന്നും തുടക്കമിട്ട മിന്നല്‍ നീക്കത്തിനൊടുവിലായിരുന്നു ഡച്ച് ഗോള്‍.

ഇടതു വിങില്‍ നിന്നും കോഡി കാപ്‌കോ ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ ക്രോസ് സെന്ററില്‍ നിന്നും ഗോളിയെ നിസ്സഹായനാക്കി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബ്രയാന്‍ ബ്രോബി സ്വീഡിഷ് വലയിലേക്കു അടിച്ചുകയറ്റി.

എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാവും മുമ്പായിരുന്നു ഓറഞ്ച്കുപ്പായക്കാര്‍ കണ്ണടച്ചു തുറക്കും വേഗത്തില്‍ വലകുലുക്കിയത്. തുടര്‍ന്നും ആധിപത്യം തുടര്‍ന്ന ഡച്ച് ടീം 17ാം മിനിറ്റില്‍ രണ്ടാം ഗോളും വലയ്ക്കുള്ളിലാക്കിയതോടെ സ്വീഡന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി.

ഇത്തവണയും ബ്രോബിയാണ് സ്വീഡന്റെ നെഞ്ചുപിളര്‍ത്തിയ ഗോളിനു അവകാശിയായത്. ഈ ഗോളിനു വഴിയൊരുക്കിയതാവട്ടെ ഡെന്‍സല്‍ ഡംഫ്രീസുമായിരുന്നു. വലതു വിങില്‍ നിന്നും ഡംഫ്രീസ് നല്‍കി താഴ്ന്ന ബോള്‍ ബ്രോബി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു തട്ടിയിടുകയായിരുന്നു (2-0). ഡച്ചിന്റെ ആധിപത്യത്തിനു പിന്നാലെയാണ് കളിയിലെ ആദ്യത്തെ ഹൈഡ്രേഷന്‍ ബ്രേക്ക് വരുന്ന്ത്.

സ്വീഡിഷ് തിരിച്ചുവരവ്

ഹൈഡ്രേഷന്‍ ബ്രേക്കിനു ശേഷം പുതിയൊരു സ്വീഡിഷ് ടീമിനെയാണ് കണ്ടത്. ബ്രേക്കിനു മുമ്പ് ഡച്ച് ആക്രമണത്തിനു മുന്നില്‍ വിറങ്ങലിച്ചു നിന്ന സ്വീഡന്‍ ഗംഭീര തിരിച്ചുവരവാണ് പിന്നീട് നടത്തിയത്.

ഗോള്‍ മടക്കുന്നതിനായി അവര്‍ ഡച്ച് ഗോള്‍മുഖത്തേക്കു നിരന്തരം ഇരമ്പിക്കയറി. ഇതോടെ ഡച്ച് ടീമാവട്ടെ അല്‍പ്പം പരുങ്ങലിലാവുകയും ചെയ്തു. ഏതു നിമിഷനും അവര്‍ ഗോള്‍ മടക്കുന്ന പ്രതീതിയാണ് ഇതോടെയുണ്ടായത്.

36ാം മിനിറ്റില്‍ ഗ്യോക്കെറസിലൂടെ സ്വീഡന്‍ ആദ്യത്തെ ഗോള്‍ മടക്കേണ്ടതായിരുന്നു. ഗ്യോക്കെറസിന്റെ ഉറച്ച ഒരു ഗോള്‍ ഷോട്ട് ഡച്ച് ഗോളി വെര്‍ബ്രൂഗന്‍ ഇടതു വശത്തേക്കു ഡൈവ് ചെയ്തു തടുക്കുകയായിരുന്നു.

41ാം മിനിറ്റില്‍, സ്വീഡിഷ് താരം അയാറി ബോക്‌സിനു തൊട്ടരികില്‍ നിന്നും ഒരു ലോങ്‌റേഞ്ചര്‍ തൊടുത്തെങ്കിലും ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ മൂളിപ്പായുകയായിരുന്നു.

43ം മിനിറ്റില്‍ ഫ്രീകീക്കിനൊടുവില്‍ ഹെഡ്ഡറിലൂടെ ലാഗര്‍ബിയെല്‍ക്കെ ഡച്ച് വലയില്‍ പന്തെത്തിച്ചെങ്കിലും അതു ഓഫ് സൈഡ് വിളിക്കപ്പെട്ടത് സ്വീഡിഷ് താരങ്ങളെയും ആരാധകരെയും ഒരുപോലെ നിരാശരാക്കി.

GAPKO GOAL

ഗാപ്‌കോ ഡബിള്‍

രണ്ടാംപകുതിയാരംഭിച്ച് മൂന്നു മിനിറ്റിനുള്ളില്‍ കോഡി ഗാപ്‌കോയുടെ ഗോളില്‍ ഡച്ച് ടീം മൂന്നാം ഗോളും നിക്ഷേപിച്ചതോടെ സ്വീഡന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി മാറി. വലതു വിങില്‍ നിന്നും സമ്മര്‍വില്ലെ ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ മനോഹരമായ ക്രോസ് സെക്കന്റ് പോസ്റ്റിനു അരികെ നിന്നും ഗാപ്‌കോ വലയിലേക്കു പായിക്കുകയായിരുന്നു.

54ാം മിനിറ്റില്‍ ഡച്ച് ആധിപത്യം അരക്കിട്ടുറപ്പിച്ച് ഗാപ്‌കോ സ്‌കോര്‍ 4-0 ആക്കി ഉയര്‍ത്തി. ഇടതു വിങിലൂടെ ബോക്‌സിലേക്കു കട്ട് ചെയ്തു കയറിയ അദ്ദേഹം സ്വീഡിഷ് ഡിഫന്‍ഡറെയും വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് ഗോളിക്കു പഴുത് നല്‍കാതെ വലയില്‍ തുളഞ്ഞു കയറി.

ഗോള്‍ മടക്കി

നാലു മിനിറ്റിനുള്ളില്‍ തന്നെ പകരക്കാരനായി ഇറങ്ങിയ ആന്റണി എലാംഗയിലൂടെ സ്വീഡന്‍ ആദ്യത്തെ ഗോള്‍ മടക്കി. മികച്ചൊരു ത്രൂ ബോളുമായി ഹാഫ് ലൈനില്‍ നിന്നും ചാട്ടുളി കണക്കെയാണ് അദ്ദേഹം പറന്നത്.

മൂന്നു ഡച്ച് താരങ്ങള്‍ ബോക്‌സിനുള്ളില്‍ വച്ച് എലാംഗയെ തടയാന്‍ ശ്രമിച്ചെങ്കിവും അവര്‍ക്കു പിടികൊടുക്കാതെ വെടിച്ചില്ല് കണക്കെ വലയിലേക്കു അടിച്ചുകയറ്റി.
എന്നാല്‍ 89ാം മിനിറ്റില്‍ സമ്മര്‍വില്ലെ ഡച്ച് ടീമിന്റ അഞ്ചാം ഗോളും നിക്ഷേപിച്ചതോടെ സ്വീഡിഷ് പതനം പൂര്‍ത്തിയായി

നെതര്‍ലാന്‍ഡ്‌സ് 11: ബാര്‍ട്ട് വെര്‍ബ്രഗ്ഗന്‍ (ഗോള്‍കീപ്പര്‍), മിക്കി വാന്‍ ഡി വെന്‍, വിര്‍ജില്‍ വാന്‍ഡൈക്ക്, ജാന്‍ പോള്‍ വാന്‍ ഹെക്കെ, ഡെന്‍സല്‍ ഡംഫ്രീസ്, ഫ്രാങ്ക് ഡി യോങ്, റയാന്‍ ഗ്രവെന്‍ബെര്‍ച്ച്, ടിയാനി റെയ്ന്‍ഡേഴ്‌സ്, കോഡി ഗാക്പോ, ഡോണേല്‍ മാലെന്‍, ബ്രയാന്‍ ബ്രോബി.

സ്വീഡന്‍ ഇലവന്‍: ക്രിസ്റ്റോഫര്‍ നോര്‍ഡ്‌ഫെല്‍ഡ് (ഗോള്‍കീപ്പര്‍), ഇസാക് ഹിന്‍, ഗുസ്താഫ് ലാഗര്‍ബീല്‍കെ, വിക്ടര്‍ ലിന്‍ഡലോഫ്, ഗബ്രിയേല്‍ ഗുഡ്മണ്ട്‌സണ്‍, അലക്‌സാണ്ടര്‍ ബെര്‍ണാര്‍ഡ്‌സണ്‍, യാസിന്‍ അയാരി, ജെസ്പര്‍ കാള്‍സ്ട്രോം, ബെഞ്ചമിന്‍ നൈഗ്രന്‍, വിക്ടര്‍ ജിയോകെറസ്, അലക്സാണ്ടര്‍ ഇസക്ക്.

Story first published: Sunday, June 21, 2026, 0:45 [IST]
Other articles published on Jun 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+