Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: മെക്‌സിക്കന്‍ തിരമാലയില്‍ മുങ്ങി സൗത്താഫ്രിക്ക!! ആതിഥേയര്‍ക്കു വിജയത്തുടക്കം

മെക്‌സിക്കോ സിറ്റി: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കളം നിറഞ്ഞു കളിച്ച മെക്‌സിക്കോയ്ക്കു ഫിഫ ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ വിജയത്തുടക്കം. മെക്‌സിക്കോ സിറ്റിയില്‍ നടന്ന ഗ്രൂപ്പ് എ പോരില്‍ ആഫ്രിക്കന്‍ ശൗര്യവുമായെത്തിയ സൗത്താഫ്രിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു മെക്‌സിക്കോ തുരത്തുകയായിരുന്നു.

ഇരുപകുതികളിലുമായി ജൂലിയന്‍ ക്വിനോനെസ് (9ാം മിനിറ്റ്), റൗള്‍ ജിമനെസ് (67) എന്നിവരുടെ ഗോളുകളാണ് മെക്‌സിക്കോയ്ക്കു മിന്നുന്ന ജയം സമ്മാനിച്ചത്. കളിയുടെ തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്ത മെക്‌സിക്കോ അര്‍ഹിച്ച ജയം കൂടിയാണിത്.

RAUL JIMENEZ GOAL

photocredit/ FIFAWorldCup

രണ്ടാം പകുതിയില്‍ യായ സിതോലെ (50), തെംബ സ്വാനെ (84) എന്നിവര്‍ ചുവപ്പ കാര്‍ഡ് കണ്ടു പുറത്തായതോടെ ഒമ്പതു പേരുമായാണ് സൗത്താഫ്രിക്ക മല്‍സരം പൂര്‍ത്തിയാക്കിയത്. ഇഞ്ചുറി ടൈമില്‍ മെക്‌സിക്കന്‍ താരം സെസാര്‍ മോണ്ടസിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു.

FIFA WC 2026: ഈ കപ്പ് ബ്രസീലിന്!! കഴിഞ്ഞ 2 തവണയും അതു സംഭവിച്ചു, ഫാന്‍സ് ആവേശത്തില്‍

FIFA WC 2026: ഈ കപ്പ് ബ്രസീലിന്!! കഴിഞ്ഞ 2 തവണയും അതു സംഭവിച്ചു, ഫാന്‍സ് ആവേശത്തില്‍

സൗത്താഫ്രിക്ക രക്ഷപ്പെട്ടു

കളി തുടങ്ങി ആറാം മിനിറ്റില്‍തന്നെ മെക്‌സിക്കോ ഈ ലോകകപ്പിലെ ആദ്യത്തെ ഗോള്‍ സ്വന്തം പേരില്‍ കുറിക്കേണ്ടതായിരുന്നു. പക്ഷെ സൗത്താഫ്രിക്കന്‍ ക്യാപ്റ്റനും ഗോളയിയുമായ വില്ല്യംസിന്റെ കണ്ണഞ്ചിക്കുന്ന സേവ് സൗത്താഫ്രിക്കയെ രക്ഷിച്ചു.

ബോക്‌സിനു കുറുകെ ടീമംഗം നീട്ടി നല്‍കിയ മനോഹരമായ ക്രോസ് സെന്ററില്‍ നിന്നും പാഞ്ഞടുത്ത ജിമനെസ് വെടിയുണ്ട കണക്കെയുള്ള ഇടംകാല്‍ ഷോട്ടിലൂടെ വലയിലേക്കു തൊടുത്തു.

എന്നാല്‍ തന്റെ വലതു ഭാഗത്തേക്കു ഡൈവ് ചെയ്ത ജിമനെസ് ഇതു പുറത്തേക്കു തട്ടിയകറ്റിയപ്പോള്‍ ഗോളുറിപ്പ മെക്‌സിക്കന്‍ ആരാധകരും താരങ്ങളും ഒരുപോലെ നിരാശരായി. തുടര്‍ന്നും മെക്‌സിക്കോ തന്നെയാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയത്.

ഗോള്‍!! മെക്‌സിക്കോ...

തുടര്‍ച്ചയായുള്ള ഹൈ പ്രെസിങ് ഗെയിന് അധികം വൈകാത തന്നെ മെക്‌സിക്കോ ലക്ഷ്യം കാണുകയും ചെയ്തു. ഒമ്പതാം മിനിറ്റിലായിരുന്നു സ്‌റ്റേഡയത്തിലെ മെക്‌സിക്കന്‍ ഫാന്‍സിനെ ആവേശത്തിലാറാടിച്ച ഗോള്‍. ഇതു യഥാര്‍ഥത്തില്‍ സൗത്താഫ്രിക്കയുടെ ദാനം കൂടിയായികുന്നു.

ഗോള്‍കീപ്പര്‍ വില്ല്യംസിന്റെ ഒരു മോശം തീരുമാനമാണ് ഗോളില്‍ കലാശിച്ചത്. ലോങ് ഗോള്‍ കിക്കിനു പകരം അദ്ദേഹം തനിക്കു മുന്നിലുള്ള ഡിഫന്‍ഡര്‍ യായ സിതോലെയ്ക്കു പാസ് ചെയ്യുയകയായിരുന്നു.

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

എന്നാല്‍ തക്കം പാര്‍ത്തു നിന്ന ക്വിനോനെസ് ഇതു റാഞ്ചിയെടുത്ത ശേഷം വലം കാല്‍ ഷോട്ടിലൂടെ നിറയൊഴിച്ചു. ഗോളി വില്ല്യംസിന് നേരെയണ് ഷോട്ട് വന്നതെങ്കിലും കാലുകള്‍ക്കിടയിലൂടെ ബോള്‍ വലയില്‍ കസറിയപ്പോള്‍ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തിലെ ആരാധകരുടെ ആവേശം അണപൊട്ടി.

25ാം മിനിറ്റിലാണ് കളിയിലെ ആദ്യ കൂളിങ് ബ്രേക്ക് കണ്ടത്. ഈ ബ്രേക്കിനു ശേഷം കളിയിലും അല്‍പ്പം തണുപ്പനായും മാറി. മെക്‌സിക്കോ തന്നെയായിരുന്നു അപ്പോഴും കളിയിലെ മികച്ച ടീം. ആദ്യ 35 മിനിറ്റില്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ സൗത്താഫ്രിക്കയ്ക്കു കഴിഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

വില്ലനായി ഗോള്‍ പോസ്റ്റ്

ഒന്നാം പകുതി തീരും മുമ്പ് അവസാന അഞ്ചു മിനിറ്റില്‍ വീണ്ടും കളി ചൂടുപിടിച്ചു. 42ാം മിനിറ്റില്‍ ലീുഡയര്‍ത്താന്‍ നല്ലൊരു അവസരം മെക്‌സിക്കോയ്ക്കു ലഭിച്ചെങ്കിലും ഗോള്‍ പോസ്റ്റ വില്ലനായി മാറി.

ആദ്യ ഗോളിന്റെ അവകാശിയായ ക്വിനോനെസിനു തന്നെയാണ് ഇത്തവണ വീണ്ടുമൊരു അവസരം വീണുകിട്ടിയത്. വലയുടെ ഇടതു മൂലയിലേക്കു ഒരു താഴ്ന്ന ഷോട്ടായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. അതു ഗോള്‍കീപ്പറെ മറികടന്നെങ്കിലും ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിക്കുകയായരുന്നു.

ഇഞ്ചുറി ടൈമിലാണ് മെക്‌സിക്കന്‍ ഗോള്‍ മുഖത്തേക്കു സൗത്താഫ്രിക്കയുടെ ആദ്യത്തെ ഷോട്ട് പരീക്ഷിക്കപ്പെട്ടത്. ഇതാവട്ടെ എംബൊക്കാസിയുടെ വകയായിരുന്നു. ബോക്‌സിനു പുറത്തു നിന്നും ഒരു ലോങ്‌റേഞ്ചറാണ് അദ്ദേഹം തൊടുത്തത്. ഇതു ഗോളി റേഞ്ച് അനായാസം ബ്ലോക്ക് ചെയ്തിടുകയും ചെയ്തു.

ആദ്യ ചുവപ്പു കാര്‍ഡ്

49ാം മിനിറ്റില്‍ റഫറിക്കു കളിയിലെ ആദ്യത്തെ ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. പന്തുമായി ഒറ്റയ്ക്കു കുതിച്ച ബ്രയാന്‍ ഗുട്ടിറെസിനെ ബോക്‌സ്‌നു തൊട്ടരികെ വച്ച് പിറകില്‍ നിന്നും ടാക്കിള്‍ ചെയ്ത യായ സിതോലെയെയാണ് റഫറി നേരിട്ടു ചുവപ്പു കാര്‍ഡ് നല്‍കി പുറത്താക്കിയത്.

ലീഡുയര്‍ത്തി മെക്‌സിക്കോ

പത്തു പേരായി ചുരുങ്ങിയ സൗത്താഫ്രിക്കയ്‌ക്കെതിരേ ആധിപത്യം അരക്കിട്ടുറപ്പിച്ച് കൊണ്ട് 67ാം മിനിറ്റില്‍ റൗള്‍ ജിമനെസിലൂടെ മെക്‌സിക്കോ ലീഡുയര്‍ത്തുകയും ചെയ്തു. വലതു വിങിലൂടെ മുന്നേറ്റത്തിനൊടുവില്‍ റോബര്‍ട്ടോ അല്‍വറാഡോയുടെ മനോഹരമായ ക്രോസ്.

ബോക്‌സിനു കുറുകെ വന്ന മനോഹമരമായ ക്രോസ് സെക്കന്റ് പോസ്റ്റിനു അരികെ നിന്നും തല കൊണ്ട് വഴി തിരിച്ചുവിടുക മാത്രമാണ് ജിമെനസിനു ചെയ്യേണ്ടിയിരുന്നത്. ഗോളിക്കു യാതൊരു പഴുതും നല്‍കാതെ അദ്ദേഹം ഇതു വലയ്ക്കുള്ളിലാക്കുകയുംെ ചെയ്തു.

മെക്‌സിക്കോ 11: റൗള്‍ റേഞ്ചല്‍ (ഗോള്‍കീപ്പര്‍); സെസാര്‍ മോണ്ടസ് (ക്യാപ്റ്റന്‍), ജോഹാന്‍ വാസ്‌ക്വസ്, ഇസ്രായേല്‍ റെയ്സ്, ജെസ്യൂസ് ഗല്ലാര്‍ഡോ; എറിക് ലിറ, അല്‍വാരോ ഫിഡാല്‍ഗോ, ബ്രയാന്‍ ഗുട്ടറസ്, റൗള്‍ ജിമെനെസ്, ജൂലിയന്‍ ക്വിനോന്‍സ്, റോബര്‍ട്ടോ അല്‍വാറാഡോ.

ദക്ഷിണാഫ്രിക്ക 11: റോണ്‍വെന്‍ വില്യംസ് (ക്യാപ്റ്റന്‍) (ഗോള്‍കീപ്പര്‍), ഓഡ്രി മോഡിബ, എംബെകെസെലി എംബോകാസി, എന്‍കോസിനാത്തി സിബിസി, ഖുലിസോ മുദൗ, ഇമേ ഒകോണ്‍, തെബോഹോ മൊകോന, ഫെഫേലോ സിതോലെ, ജെയ്ഡന്‍ ആഡംസ്, ലൈല്‍ ഫോസ്റ്റര്‍, ഇഖ്‌റാം റെയ്‌നേഴ്‌സ്.

Story first published: Friday, June 12, 2026, 2:42 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+