Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംബാപ്പെയും ഹാളണ്ടും നേര്‍ക്കുനേര്‍!! അര്‍ജന്റീനയ്ക്കും ബ്രസീലിനും എളുപ്പം; ഗ്രൂപ്പുകളറിയാം

വാഷിങ്ടണ്‍: കാല്‍പന്തുകളി ആരാധകരുടെ നാലു വര്‍ഷത്തെ കാത്തിരിപ്പ് തീരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫയുടെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞിരിക്കുകയാണ്. ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും ഏതു ഗ്രൂപ്പിലായിരിക്കും പോരിനിറങ്ങുകയെന്നു ഇപ്പോള്‍ വ്യക്തം. വാഷിങ്ടണില്‍ കഴിഞ്ഞ ദിവസം നടന്ന വര്‍ണാഭമായ ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ അണിനിരക്കുന്നത് 48 ടീമുകളാണ്. നാലു ടീമുകളെ 12 ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. ആതിഥേയരായ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ ഒാേട്ടാമാറ്റിക്കായി തന്നെ എ, ബി,ഡി ഗ്രൂപ്പുകളിലെത്തുകയായിരുന്നു.

ARGENTINA TEAM

നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയും മറ്റു മുന്‍നിര ടീമുകളും ഫിഫ റാങ്കിങിന്റെയും കോണ്‍ഫെഡറേഷന്‍ നിയമങ്ങളും അടിസ്ഥാനത്താണ് വിവിധ ഗ്രൂപ്പുകളിലെത്തിയത്. ഇതോടെ ഒരേ മേഖലയില്‍ നിന്നുള്ള ടീമുകള്‍ തുടക്കത്തില്‍ തന്നെ മുഖാമുഖം വരുന്നത് ഒഴിവാകുകയും ചെയ്തു.

നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന, മറ്റൊരു മുന്‍ ജേതാക്കളായ ബ്രസീല്‍ എന്നിവര്‍ താരമത്യേന ദുര്‍ബലായ ഗ്രൂപ്പുകളിലാണുള്ളത്. എന്നാല്‍ മുന്‍ ചാംന്‍മാരായ സ്‌പെയിനും ഉറുഗ്വേയും ഒരേ ്ഗ്രൂപ്പിലാണ് അങ്കം കുറിക്കുക.

ആധുനിക ഫുട്‌ബോളിലെ രണ്ടു യുവ സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടും ഗ്രൂപ്പൂങഘട്ടില്‍ നേര്‍ക്കുനേര്‍ വരുമെന്നതാണ് മറ്റൊരു ആകര്‍ഷണം. കാരണം ഫ്രാന്‍സും നോര്‍വേയും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ തവണ ഖത്തറില്‍ സ്വന്തമാക്കിയ ലോക കിരീടം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യവുമായിട്ടാവും ഇതിഹാസതാരമായ ലയണല്‍ മെസ്സിയുടെ അര്‍ജന്റൈന്‍ ടീമെത്തുക. ഗ്രൂപ്പ് ജെയിലാണ് അവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള ഓസ്ട്രിയക്കൊപ്പം ആഫ്രിക്കന്‍ ടീമായ അള്‍ജീരിയ, ഏഷ്യയില്‍ നിന്നെത്തുന്ന ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്നു പേര്‍.

നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്ന ബ്രസീലാവട്ടെ ഗ്രൂപ്പ് സിയിലാണുള്ളത്. സ്‌കോട്ട്‌ലാന്‍ഡ്, മൊറോക്കോ, ഹെയ്തി എന്നിവരുമായിട്ടാണ് മഞ്ഞപ്പട ഏറ്റുമുട്ടുക. ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയിലാണ്. കൊളംബിയ, ഉസ്‌ബെക്കിസ്താന്‍ എന്നിവര്‍ക്കൊപ്പം ഫിഫ പ്ലേഓഫ് വണ്ണില്‍ ജയിക്കുന്നവരും ഈ ഗ്രൂപ്പിന്റെ ഭാഗമാവും.

ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക; റിപ്പബ്ലിക് ഓഫ് കൊറിയ, യുവേഫ പ്ലേ ഓഫ് ഡി വിജയി
ഗ്രൂപ്പ് ബി: കാനഡ, യുവേഫ പ്ലേഓഫ് എ വിജയി, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലന്‍ഡ്
ഗ്രൂപ്പ് ഡി: യുഎസ്എ, പരാഗ്വേ, ഓസ്‌ട്രേലിയ, യുവേഫ പ്ലേഓഫ് സി വിജയി
ഗ്രൂപ്പ് ഇ: ജര്‍മനി, കുറാക്കാവോ, ഐവറികോസ്റ്റ്, ഇക്വഡോര്‍
ഗ്രൂപ്പ് എഫ്: നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, യുവേഫ പ്ലേഓഫ് ബി വിജയി, ടുണീഷ്യ
ഗ്രൂപ്പ് ജി: ബെല്‍ജിയം, ഈജിപ്ത്, ഇറാന്‍, ന്യൂസിലാന്‍ഡ്
ഗ്രൂപ്പ് എച്ച്: സ്‌പെയിന്‍, കാബോ വെര്‍ഡെ, സൗദി അറേബ്യ, ഉറുഗ്വേ
ഗ്രൂപ്പ് ഐ: ഫ്രാന്‍സ്, സെനഗല്‍, ഫിഫ പ്ലേഓഫ് 2 വിജയി, നോര്‍വേ
ഗ്രൂപ്പ് ജെ: അര്‍ജന്റീന, അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍
ഗ്രൂപ്പ് കെ: പോര്‍ച്ചുഗല്‍, ഫിഫ പ്ലേഓഫ് 1 വിജയി, ഉസ്‌ബെക്കിസ്ഥാന്‍, കൊളംബിയ
ഗ്രൂപ്പ് എല്‍: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പാനമ.

Story first published: Saturday, December 6, 2025, 6:15 [IST]
Other articles published on Dec 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+