Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ഗോളിന്റെ വില സ്വന്തം ജീവന്‍!! ദൈവത്തിന്റെ കൈയും ഗോളും; എങ്ങനെ മറക്കും ഈ വിവാദങ്ങള്‍?

ലോകം വെറുമൊരു പന്തിലേക്കു ചുരുങ്ങാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം. മെക്‌സിക്കോ സിറ്റിയിലെ ആ വിസിലിനായാണ് ലോകം മുഴുവന്‍ കാതോര്‍ക്കുന്നത്. മെക്‌സിക്കോയും ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന സൗത്താഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെ ഫിഫ ലോകകപ്പിന് ആരവമുയരുകയാണ്. ഇനി ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ഉറക്കമില്ലാ രാത്രികള്‍.

ഫിഫ ലോകകപ്പിനു 22 വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ 23ാം എഡിഷനാണ് നോര്‍ത്ത് അമേരിക്കയിലെ മൂന്നു രാജ്യങ്ങളിലായി നടക്കുന്നത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീവിടങ്ങളിലായാണ് ഇത്തവണ ലോകകപ്പ് നടക്കാനിരിക്കുന്നത്.

DIEGO MARADONA

ഒളിംപിക്‌സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമെന്നു തന്നെ ഫിഫ ലോകകപ്പിനെ നമുക്കു വിശേഷിപ്പിക്കാം. പക്ഷെ ചില വലിയ വിവാദങ്ങള്‍ ഈ ടൂര്‍ണമെന്റിന്റെ നിറം കെടുത്തുന്നതിനൊപ്പം ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ എല്ലായ്‌പ്പോഴും മായാതെ നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇവ എന്തൊക്കെയാണെറിയാം.

ദൈവത്തിന്റെ കൈ

ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത, അര്‍ജന്റീന ആരാധകര്‍ ഇന്നും നെഞ്ചിലേറ്റുന്ന അപൂര്‍വ്വ നിമിഷമാണ് മുന്‍ ഇതിഹാം ഡിയേഗോ മറഡോണയുടെ ദൈവത്തിന്റെ കൈയൊപ്പുള്ള ആ ഗോള്‍. 1986ലെ ലോകകപ്പ് ക്വാട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ലോകത്തെയാകെ വണ്ടറടിപ്പിച്ച, ഇപ്പോഴും അദ്ഭുതപ്പെടുത്തുന്ന ആ ഗോള്‍.

ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍റ്റണിനും മുകളില്‍ ഉയര്‍ന്നു ചാടിയ മറഡോണ കൈ കൊണ്ട് തട്ടി പന്തിനെ വലയ്ക്കുള്ളിലാക്കിയപ്പോള്‍ അതു റഫറിക്കു മിസ്സായപ്പോള്‍ സംഭവിച്ചത് ലോകത്തിലെ എട്ടാം അദ്ഭുതമായിരുന്നു.

ഈ മല്‍സരം അര്‍ജന്റീന 2-1നു ജയിച്ച് സെമിയിലേക്കും, പിന്നീട് ഫൈനലിലേക്കും ഒടുവില്‍ ലോകകപ്പിലേക്കുമെല്ലാം എത്തിയതിനു പിന്നില്‍ ദൈവത്തിന്റെ ഈ കൈ സഹായമുണ്ട്. ഇംഗ്ലണ്ട് ഇപ്പോഴും ആ നിമിഷത്തെ ശപിച്ചു കൊണ്ടിരിക്കുമ്പോള്‍ അര്‍ജന്റീനക്കാര്‍ക്കു അതു ഇന്നും മധുരിക്കുന്ന ഓര്‍മയാണ്.

സിദാനും തലകൊണ്ടിടിയും

2006ലെ ഫുട്‌ബോള്‍ ലോകകപ്പിലെ ഏറ്റലും വലിയ വിവാദമായിരുന്നു ഫ്രാന്‍സിന്റെ മുന്‍ ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്റെ തല കൊണ്ടിടി. ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള ഫൈനല്‍ നിശ്ചിത സമയത്ത് 1-1 ആവുകയും തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്കും കടന്നപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍.

ഇറ്റാലിയന്‍ ഡിഫഡര്‍ മാര്‍ക്കോ മറ്റെരാസിയെ സിദാന്‍ തല കൊണ്ട് ഇടിച്ചു വീഴ്ത്തിയത് ലോകത്തെയാകെ നടുക്കുക തന്നെ ചെയ്തു. ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായ സിദാന്‍ വില്ലനാവുകയും ചെയ്തിരുന്നു.

ആ സമയത്തു ഇതിനുള്ള കാരണം എന്തെന്നു വ്യക്തമാവുകയും ചെയ്തിരുന്നില്ല. എന്നാല്‍ തന്റെ സഹോദരിയെ മറ്റെരാസി അധിക്ഷേപിച്ചതു കാരണമാണ് നിയന്ത്രണം വിട്ടുപോയതെന്നു പിന്നീടൊരിക്കല്‍ സിദാന്‍ മനസ്സ് തുറക്കുകയും ചെയ്തു.

ന്യുറംബര്‍ഗിലെ 'യുദ്ധം'

ന്യുറംബര്‍ഗിലെ യുദ്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടമാണ് 2006ലെ ലോകകപ്പില്‍ പോര്‍ച്ചുഗലും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള തീപാറും മല്‍സരം. ഒരു ബാറിലെ ഏറ്റുമുട്ടല്‍ പോലെ തീയും പുകയും നിറഞ്ഞ സംഘര്‍ഷരിതമായ മല്‍സരമായിരുന്നു അത്.

ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലായിരുന്നു ഈ മല്‍സരം. കളിയേക്കാള്‍, കൈയാങ്കളി കണ്ട മല്‍സത്തില്‍ റഫറിക്കു പുറത്തെടുക്കേണ്ടി വന്നത് 20 കാര്‍ഡുകളാണ്. ഇതില്‍ നാലെണ്ണം ചുവപ്പു കാര്‍ഡാണെങ്കില്‍ ശേഷിച്ച 16ഉം മഞ്ഞക്കാര്‍ഡുകളാണ്. കളിയില്‍ പോര്‍ച്ചുഗല്‍ 1-0ന്റെ ജയവുമായി മുന്നേറുകയും ചെയ്തു.

ZINADINE ZIDANE

അപ്രത്യക്ഷമായ ട്രോഫി

1966ല ലോകകപ്പിനു വേദിയായത് ഇംഗ്ലണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിനു വെറും നാലു മാസങ്ങള്‍ക്കു മുമ്പ് വിജയികള്‍ക്കു സമ്മാനിക്കാനുള്ള ജൂള്‍സ് റിമെറ്റ് ട്രോഫി മോഷണം പോയി. വെസ്റ്റ്മിന്‍സ്റ്ററിലെ ഒരു സ്റ്റാപ് പ്രദര്‍ശനത്തില്‍ വച്ചായിരുന്നു ഇത്.

ഇതോടെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഒരു പൂര്‍ണ്ണ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട് പിക്ക്ള്‍സ് എന്ന പേരിലുള്ള വ്യക്തി സൗത്ത് ലണ്ടനില്‍ വച്ച് ഒരു പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ ഈ ട്രോഫി കണ്ടെത്തുകയും ദേശീയ ഹീറോയാവുകയും ചെയ്തു. ഇംഗ്ലണ്ട് ത്‌ന്നെയാണ് ആ ലോകകപ്പില്‍ ചാംപ്യന്‍മാരായത്. അവരുടെ ഏക ലോകിരീടവും അതു തന്നെയാണ്.

ഫുട്‌ബോളിലെ രക്തസാക്ഷി

ഫിഫ ലോകകപ്പിലെ ഏക രക്തസാക്ഷിയെന്നു വിളിക്കപ്പെടുന്നയാളാണ് കൊളംബിയന്‍ താരം ആന്ദ്രെസ് എസ്‌കോബാര്‍. ലോകകപ്പിലെ ഒരു സെല്‍ഫ് ഗോളിന് വിലയായി അദ്ദേഹത്തിനു നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയാണ്.

യുഎസ്എയുമായുള്ള കളിയിലായിരുന്നു എസ്‌കോബാറിന്റെ ഒരു പിഴവ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം വെടിയേറ്റു മരിക്കുകയായിരുന്നു. വെറും 27ാം വയസ്സിലാണ് എസ്‌കോബാറിന്റെ ജീവന്‍ പൊലിഞ്ഞത്.

Story first published: Thursday, June 11, 2026, 15:39 [IST]
Other articles published on Jun 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+