Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: അച്ഛന്റെ മകന്‍ തന്നെ!! ഇവരെ അറിയുമോ? അച്ഛന്റെ വഴിയെ ഈ ലോകകപ്പിനെത്തി മകനും

ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് ഒരിക്കലും തീരരുതെന്ന് ആഗ്രഹിക്കുന്ന ഒരു സുന്ദര സ്വപ്‌നം പോലെയാണ് വിശ്വ മാമാങ്കമായ ഫിഫ ലോകകപ്പ്. എത്രയെത്ര മനോഹരമായ മുഹൂര്‍ത്തങ്ങളാണ് ഓരോ ലോകകപ്പുകളും നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത്. നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ അദ്ഭുതത്തിലൂടെ പിറവിയെടുത്ത ഹീറോസും ഒരുപാടുണ്ട്.

ഫുട്‌ബോളെന്നത് ചിലര്‍ക്കു രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നു കാണാം. ചിലര്‍ അതു വരും തലമുറകളിലേക്കും പകര്‍ന്നു നല്‍കുന്നു. ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ അച്ഛന്റെ വഴിയെ ടൂര്‍ണമെന്റില്‍ പന്തുതട്ടിയ മക്കളെയും നമുക്ക് കാണാന്‍ സാധിക്കും. മുന്‍ ലോകകപ്പുകളുടെ ഭാഗമായിട്ടുള്ള ചില താരങ്ങളുടെ മക്കള്‍ ഈ ടൂര്‍ണമെന്റില്‍ വിവിധ ടീമുകളുടെ ഭാഗമാണ്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

LUCA ZIDANE

ലൂക്കാ സിദാന്‍

ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസ ഫുട്‌ബോളും ലോകകപ്പ് വിന്നറുമായ സിനദിന്‍ സിദാന്റെ മകന്‍ ലൂക്കയും ഈ ലോകകപ്പിന്റെ ഭാഗമാണ്. പക്ഷെ അച്ഛനെപോലെ മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന പ്ലെയറായിട്ടില്ല, മറിച്ച് ഗോള്‍ വല കാക്കാനാണ് ലൂക്ക എത്തിയിട്ടുള്ളത്. 1998, 2002, 2006 എന്നിങ്ങനെ മൂന്നു ലോകകപ്പുകൡ കളിച്ച താരമാണ് സിദാന്‍.

നിക്കോ പാസ്

അര്‍ജന്റീനയുടെ മുന്‍ സെന്റര്‍ ബാക്കായിരുന്നു പാബ്ലോ പാസിന്റെ മകന്‍ നിക്കോ പാസ് ഈ ലോകകപ്പില്‍ ദേശീയ ടീമിന്റെ ഭാഗമാണ്. 1998ലെ ലോകകപ്പില്‍ അര്‍ജന്റീന സംഘത്തില്‍ പാബ്ലോയുണ്ടായിരുന്നു. ദേശീയ ടീമിനായി 14 മല്‍സങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.

എര്‍ലിങ് ഹാളണ്ട്

ആധുനിക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറുമ നോര്‍വെ താരവുമായ എര്‍ലിങ് ഹാളണ്ടിന്റെ അച്ഛനും നേരത്ത ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. 1994ലെ ടൂര്‍ണമെന്റിലായിരുന്നു താരത്തിന്റെ അച്ഛന്‍ ആല്‍ഫ് ഇന്‍ഗെ ഹാളണ്ട് പന്തു തട്ടിയത്. മിഡ് ഫീല്‍ഡിലു ഡിഫന്‍സിലുമെല്ലാം കളിച്ചിട്ടുള്ള അദ്ദേഹം 34 തവണ നോര്‍വേയുടെ കുപ്പായമണിഞ്ഞു.

ലീ ടെയ് സിയോക്ക്

സൗത്ത് കൊറിയക്കായി ഈ ലോകകപ്പില്‍ കളിക്കുന്ന താരമാണ് ലീ ടെയ് സിയോക്ക്. അദ്ദേഹത്തിന്റെ അച്ഛനും അറിയപ്പെടുന്ന ഫുട്‌ഹോളറാണ്. 2002, 2006 ലോകപ്പുകളുടെ ഭാഗമായ ലീ ഉല്‍യോങിന്റെ മകനാണ് ടെയ് സിയോക്ക്.

ആന്റണി എലാംഗ

ഈ ലോകപ്പില്‍ സ്വീഡനു വേണ്ടി മിന്നല്‍ നീക്കങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ആന്റണി എലാംഗ. അദ്ദേഹത്തിന്റെ അച്ഛനും മുന്‍ ഫുട്‌ബോളറും ലോകകപ്പ് താരവുമായിരുന്നു. പക്ഷെ കളിച്ചത് സ്വീഡനു വേണ്ടിയല്ലെന്നു മാത്രം. 1998ലെ ലോകകപ്പില്‍ കാമറൂണിനായി പന്തു തട്ടിയ ജോസഫ് എലാംഗയുടെ മകനാണ് ആന്റണി.

ജിയാവാനി റെയ്‌ന

അമേരിക്കയുടെ മുന്‍ സൂപ്പര്‍ താരം ക്ലോഡിയോ റെയ്‌നയുടെ മകന്‍ ജിയോവാനി റെയ്‌നയും ഈ ലോകകപ്പിന്റെ ആകര്‍ഷണമാണ്. യുഎസിനായി നാലു ലോകകപ്പുകളില്‍ കളിച്ച ഐക്കണ്‍ താരമായിരുന്നു റെയ്‌ന. 1994, 1998, 2002, 2006 ടൂര്‍ണമെന്റുകളിലായിരുന്നു ഇത്.

ഗ്വിലിയാനോ സിമിയോണി

അര്‍ജന്റൈന്‍ ടീമില്‍ ഒരു കാലത്തു പ്രതിരോധ നിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ഡീഗോ സിമിയോണി. 1994, 1998, 2002 ലോകകപ്പുകളില്‍ അദ്ദേഹം ടീമിന്റെ പ്രതിരോധക്കോട്ട കാക്കുകയും ചെയ്തു. ഇത്തവണ അച്ഛന്റെ പെരുമ കാക്കാന്‍ ഗ്വിലിയാനോ സിമിയോണിയും അര്‍ജന്റൈന്‍ സംഘത്തിലുണ്ട്.

JUSTIN KLIUVERT

ജസ്റ്റിന്‍ ക്ലൈവേര്‍ട്ട്

ഹോളണ്ടിന്റെ സുവര്‍ണ തലമുറയില്‍ പെട്ട താരങ്ങളിലൊരാളാണ് ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായിരുന പാട്രിക് ക്ലൈവേര്‍ട്ട്. 1998ല ലോകകപ്പില്‍ അദ്ദേഹം ഓറഞ്ച് കുപ്പായമണിയുകയും ചെയ്തു. ഈ ലോകകപ്പില്‍ മകന്‍ ജസ്റ്റിന്‍ ക്ലൈവേര്‍ട്ട് നെതര്‍ലാന്‍ഡ്‌സ് ടീമിന്റെ ഭാഗമാണ്.

ഫ്രാന്‍സിസ്‌കോ കോണ്‍സിക്കാവോ

പോര്‍ച്ചുഗീസ് ടീമില്‍ 1990കളിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരമാണ് ഡിഫന്‍ഡര്‍ സെര്‍ജിയോ കോണ്‍സിക്കാവോ. 2002ലെ ലോകകപ്പില്‍ അദ്ദേഹം പോര്‍ച്ചുഗലിനായി കളിക്കുകയും ചെയ്തു. ഈ ലോകകപ്പിലൂടെ മകന്‍ ഫ്രാന്‍സിസ്‌കോയും വിശ്വവേദിയില്‍ അരങ്ങേറിയിരിക്കുകയാണ്.

മാര്‍ക്കസ് തുറാം

ഫ്രാന്‍സിന്റെ മുന്‍ ലോകകപ്പ് വിന്നറും പ്രതിരോധത്തിലെ നിറ സാന്നിധ്യവുമായിരുന്ന താരമാണ് ലിലിയന്‍ തുറാം. മൂന്നു ലോകകപ്പുകളില്‍ അദ്ദേഹം ഫ്രഞ്ച് ടീമിനായി കളിക്കാനിറങ്ങുകയും ചെയ്തിരുന്നു. 1998, 2002, 2006 ടൂര്‍ണമെന്റുകളിലാണിത്. തുറാമിന്റെ മകന്‍ മാര്‍ക്കസ് തുറാം ഈ ലോകകപ്പില്‍ ഫ്രഞ്ച് സംഘത്തിലുണ്ട്.

Story first published: Monday, June 22, 2026, 18:49 [IST]
Other articles published on Jun 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+