FIFA 2026: മെസ്സിക്ക് മധുര 18!! ലോക റെക്കോര്‍ഡ്, രണ്ടടിയില്‍ അര്‍ജന്റീന നേടി നോക്കൗട്ട് ടിക്കറ്റ്
ഡാലസ്: ലയണല്‍ മെസ്സി കളിക്കളത്തില്‍ ഒരിക്കല്‍ക്കൂടി മിശിഹായായി മാറിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ലോകകപ്പിന്റെ റൗണ്ട് 32ലേക്കു കുതിച്ചു. ഗ്രൂപ്പ് ജെയിലെ പോരാട്ടത്തില്‍ ഓസ്ട്രയിയുടെ കടുത്ത ഡിഫന്‍സീവ് ഗെയിമിനെ അറ്റാക്കിങ് ഫുട്‌ബോളിലൂടെ 2-0ന് അര്‍ജന്റീന മറികടക്കുകയായിരുന്നു.
രണ്ടു ഗോളുകളും മെസ്സിയുടെ വകയായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. 38, 90+5 മിനിറ്റുകളിലായിരുന്നു ഇത്. ലോകകപ്പിലെ ഓള്‍ടൈം ഗോള്‍വേട്ടക്കാരനെന്ന ലോക റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായിരിക്കുകയാണ്.

photocredit/AFP
മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളെന്ന റെക്കോര്‍ഡാണ് മെസ്സി പഴങ്കഥയാക്കിയത്. നേരത്തേ അള്‍ജീരിയയുമായുള്ള ആദ്യ മാച്ചില്‍ ഹാട്രിക്കോടെ കസറിയതിനു പിന്നാലെയാണ് അദ്ദേഹം ഡബിളടിച്ച് വീണ്ടും ഹീറോയായത്.
മെസ്സിയുടെ പെനല്‍റ്റി മിസ്
വളരെ പോസിറ്റീവായാണ് അര്‍ജന്റീന തുടങ്ങിയത്. കളിയാരംഭിച്ച് മൂന്നാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ അവര്‍ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരവും ലഭിച്ചു. മികച്ചൊരു ത്രൂബോളുമായി കുതിച്ച ലൊറ്റാറോ മാര്‍ട്ടിനസിനെ ഓസ്ട്രിയയുടെ രണ്ടു താരങ്ങള്‍ ഇരുവശങ്ങളില്‍ നിന്നും ഫൗള്‍ ചെയ്തു വീഴ്ത്തി.
ഉടന്‍ പെനല്‍റ്റി അനുവദിക്കാതിരുന്ന റഫറി പിന്നീട് വാര്‍ പരിശോധനയ്ക്കു ശേഷം അര്‍ജന്റീനയ്ക്കു പെനല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുക്കാനെത്തിയത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും. അതു ഗോള്‍ തന്നെയെന്നു എല്ലാവരും ഉറപ്പിച്ച നിമിഷം. കിക്കെടുത്ത അദ്ദേഹം വലതു വശത്തേക്കാണ് ബോള്‍ പായിച്ചത്.
ഓസ്ട്രിയന്‍ ഗോളി ഡൈവ് ചെയ്തതും ഇതേ ദിശയിലേക്കു തന്നെ. പക്ഷെ പോസ്റ്റിനെ തട്ടി, തട്ടിയില്ലെന്ന തരത്തില്‍ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ബോള്‍ പുറത്തുപോയപ്പോള്‍ മെസ്സിയും അര്‍ജന്റീന ഫാന്‍സും ഒരുപോലെ നിരാശരായി തലയില്‍ കൈവച്ചു.
ഓസ്ട്രിയ തിരിച്ചടിക്കുന്നു
തുടക്കത്തില്‍ തന്നെ ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെട്ട ഓസ്ട്രിയ പതിയെ കളിയിലേക്കു തിരികെ വരുന്നതാണ് പിന്നീട് കണ്ടത്. ചില മികച്ച നീക്കങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവയൊന്നും അര്‍ജന്റീനയെ വിറപ്പിക്കുന്നതായിരുന്നില്ല.
18ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികെ വച്ച് ഓസ്ട്രിയക്കു അനുകൂലമായി ഫ്രീകിക്ക്. പക്ഷെ അതില്‍ നിന്നും ഗോളവസരം സൃഷ്ടിക്കാന്‍ ഓസ്ട്രിയക്കായില്ല.
21ാം മിനിറ്റില്‍ മെസ്സിക്കു അര്‍ജന്റീനയുടെ അക്കൗണ്ട് തുറക്കാന്‍ മികച്ചൊരു അവസരം. എന്നാല്‍ കട്ട് ചെയ്ത് അകത്തേക്കു കയറിയ അദ്ദേഹം ഷോട്ടുതിര്‍ക്കും മുമ്പ് ഗോളിടയുടെ ദേഹത്തു തട്ടി ബോള്‍ തെറക്കുകയായിരുന്നു.

ഗോള്‍!! മെസ്സി....
ആദ്യ പകുതി ഗോള്‍രഹിതമായി കലാശിക്കുമെന്നിരിക്കെ ലയണല്‍ മെസ്സി തന്നെ പ്രതിരോധപ്പൂട്ട് പൊട്ടിച്ച് അര്‍ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. ലോകകപ്പില്‍ മിശിഹായുടെ 17ാം ഗോള്‍!! ഇതോടെ 16 ലോകകപ്പുകളെന്ന മുന്‍ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ ഓള്‍ടൈം ഗോള്‍ റെക്കോര്‍ഡും അദ്ദേഹം പഴങ്കയാക്കി.
ഇടതു വിങിലൂടെയുള്ള ഒരു അതിവേഗ നീക്കത്തിനൊടുവില്‍ ഫക്യുന്‍ഡോ മെഡിന ബോക്‌സിനു കുറുക നല്‍കിയ ബോള്‍ മിന്നല്‍ വേഗതയിലുള്ള ഒരു ഇടംകാല്‍ ഷോട്ടിലൂടെ മെസ്സി വലയിലേക്കു തൊടുത്തപ്പോള്‍ ഡൈവ് ചെയ്ത ഗോളി നിസ്സഹായനായി. ബോള്‍ വലയിലും തുളഞ്ഞു കയറി (1-0).
ജസ്റ്റ് മിസ്സ്
രണ്ടാം പകുതിയില്‍ കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ 70 മിനിറ്റ് വരെയും അര്‍ജന്റീനയ്ക്കും ഓസ്ട്രിയക്കും കഴിഞ്ഞില്ല. ഇതു പലപ്പോഴും കളിവ വിരസവുമാക്കി. മാറ്റി. 74ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു രണ്ടാം ഗോളുമായി വിജയമുറപ്പിക്കാന്‍ നല്ലൊരു അവസരം,
ഇടതു വിങില്‍ നിന്നുമുള്ള മെസ്സിയുടെ കോര്‍ണര്‍ കിക്ക് പകരക്കാരനായി ഇറങ്ങിയ നിക്കോ ഗോണ്‍സാലസ് ഒരു അതിവേഗ ഹെഡ്ഡറിലൂടെ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റിനു തൊട്ടിരികിലൂടെ പുറത്തേക്കു പോവുന്നതാണ് കണ്ടത്.
വീണ്ടും മെസ്സി
മല്‍സരം 1-0നു അവസാനിക്കുമെന്നിരിക്കെയാണ് അഞ്ചു മിനിറ്റ് ബാക്കി നില്‍ക്ക മെസ്സി തന്റെ ഗോള്‍ നേടുന്നതിനൊപ്പം അര്‍ജന്റീനയുടെ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കിയത്.
ഒരു അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. മെസ്സിയുടെ ആദ്യത്തെ ക്ലോസ് റേഞ്ച് ഷോട്ട് ഓസ്ട്രിയന്‍ താരം സെയ്വാള്‍ഡിന്റെ ദേഹത്തു തട്ടിത്തെറിച്ചു. റീബൗണ്ട് അടുത്ത ശ്രമത്തില്‍ മെസ്സി വലയിലേക്കു അടിച്ചുകയറ്റുകയും ചെയ്തതോടെ ഓസ്ട്രിയയുടെ കഥ കഴിഞ്ഞു.
അര്‍ജന്റീന 11- എമി മാര്‍ട്ടിനെസ് (ഗോള്‍കീപ്പര്‍); ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ഫാകുണ്ടോ മദീന, നഹുവല്‍ മൊലിന, റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, തിയാഗോ അല്‍മാഡ, ലൊറ്റാറോ മാര്‍ട്ടിനെസ്, ലയണല്‍ മെസ്സി (ക്യാപ്റ്റന്‍).
ഓസ്ട്രിയ 11- അലക്‌സാണ്ടര്‍ ഷ്‌ലാഗര്‍ (ഗോള്‍കീപ്പര്‍); കോണ്‍റാഡ് ലൈമര്‍, ഡേവിഡ് അലബ (ക്യാപ്റ്റന്‍), കെവിന്‍ ഡാന്‍സോ, സ്റ്റെഫാന്‍ പോഷ്, സാവെര്‍ ഷ്‌ളാഗര്‍, നിക്കോളാസ് സെയ്വാള്‍ഡ്, മാര്‍സെല്‍ സാബിറ്റ്‌സര്‍, പോള്‍ വാന്നര്‍, റൊമാനോ ഷ്മിഡ്, മൈക്കല്‍ ഗ്രെഗൊറിഷ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications