Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആർക്കും നമ്മുടെ ചരിത്രം മായ്ക്കാനാകില്ല; ഫൈനലിന് മുൻപ് അർജന്റീനയെ വികാരഭരിതരാക്കി മെസിയുടെ കുറിപ്പ്

ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ സ്പെയിനെ നേരിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അർജന്റീനൻ ജനതയ്ക്കും സഹതാരങ്ങൾക്കുമായി ഹൃദയസ്പർശിയായ കത്തുമായി നായകൻ ലയണൽ മെസ്സി. കിരീട നേട്ടങ്ങൾക്കപ്പുറം തങ്ങൾ ഒന്നിച്ച് നടത്തിയ നീണ്ട യാത്രയാണ് ഏറ്റവും മനോഹരമെന്ന് മെസ്സി ഓർമ്മിപ്പിച്ചു. ഫൈനലിന്റെ തലേന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഈ വൈകാരിക സന്ദേശം ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ കണ്ണുനിറയിച്ചിരിക്കുകയാണ്.

മെസ്സിയെ മറികടന്ന് എംബാപ്പെ; പക്ഷെ ഡാളസിലെ 'ഗോൾ പൂരത്തിൽ' ഫ്രാൻസിനെ കാത്തുനിന്നത് വൻ ദുരന്തം!
ഈ യാത്രയാണ് ഏറ്റവും മനോഹരം; ടീം ഒരു കുടുംബം

കഴിഞ്ഞ കുറേ വർഷങ്ങളായി താൻ ദേശീയ ജേഴ്സിയിൽ അനുഭവിച്ച നിമിഷങ്ങളെയാണ് മെസ്സി കത്തിൽ പരാമർശിക്കുന്നത്. വിജയങ്ങളേക്കാൾ തങ്ങളെ ഒന്നിപ്പിച്ചു നിർത്തിയ പ്രതിസന്ധികളാണ് ടീമിന്റെ കരുത്തെന്നും താരം കുറിച്ചു:

lionelmessiandargentina

"ഈ വർഷങ്ങളിലെല്ലാം സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം എന്നത് ഒരിക്കലും നമ്മൾ നേടിയ കിരീടങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് നമ്മൾ ഒന്നിച്ച് താണ്ടിയ ആ യാത്ര മുഴുവനുമാണ്. ഈ ഗ്രൂപ്പിലെ ഓരോരുത്തർക്കുമൊപ്പം ദിവസേനയുള്ള ജീവിതം പങ്കിടുക, ഒന്നിച്ച് പോരാടുക, കഠിനമായ നിമിഷങ്ങളിൽ പരസ്പരം താങ്ങായി നിന്ന് വീണ്ടും എഴുന്നേൽക്കുക, ഒടുവിൽ ആ യാത്രയിലെ ഓരോ ചുവടും ആസ്വദിക്കുക എന്നതായിരുന്നു അത്."

ദേശീയ ടീമിനെ വെറുമൊരു ടീം എന്നതിനപ്പുറം ഒരു 'കുടുംബം' പോലെ കാത്തുസൂക്ഷിക്കാൻ ദിവസവും കഠിനാധ്വാനം ചെയ്യുന്ന സഹതാരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും മറ്റ് ജീവനക്കാർക്കും മെസ്സി നന്ദി അറിയിച്ചു.

തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് അർജന്റീന

നാളെ മൈതാനത്ത് എന്ത് തന്നെ സംഭവിച്ചാലും ഈ ടീമിന്റെ യശസ്സ് ആർക്കും മായ്ക്കാനാകില്ലെന്ന് മെസ്സി ഉറപ്പിച്ചു പറഞ്ഞു: "നാളെ അവിടെ എന്ത് തന്നെ സംഭവിച്ചാലും, ഈ സംഘം ഇതിനകം തന്നെ നമ്മൾ ഒരിക്കലും മറക്കാത്ത, ആർക്കും ഒരിക്കലും മായ്ച്ചുകളയാൻ കഴിയാത്ത ഒരു വലിയ ചരിത്രം എഴുതിക്കഴിഞ്ഞു. വാമോസ്, അർജന്റീന (മുന്നോട്ട്, അർജന്റീന)."

അന്ന് കുളിപ്പിച്ച ആ കുഞ്ഞുപയ്യന്‍ ഇന്ന് ലോകകപ്പ് ഫൈനലിലെ എതിരാളി! തീരാത്ത 'മിശിഹാ സുവിശേഷം'

അന്ന് കുളിപ്പിച്ച ആ കുഞ്ഞുപയ്യന്‍ ഇന്ന് ലോകകപ്പ് ഫൈനലിലെ എതിരാളി! തീരാത്ത 'മിശിഹാ സുവിശേഷം'

സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ മുട്ടുകുത്തിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. എന്നാൽ, ഇം​ഗ്ലണ്ടിനോട് ഒരു ​ഗോളിന് പുറകിൽ നിന്ന ശേഷം അവിസ്മരണീയമായ ഒരു തിരിച്ചുവരവ് നടത്തിയാണ് അർജന്റീന വിജയം കൊയ്ത് ഫൈനലിലെത്തിയത്. ഇപ്പോൾ തന്നെ എട്ട് ​ഗോളുകളും നാല് അസിസ്റ്റും നൽകിയ ലിയോ മെസി തന്നെയാണ് അർജന്റീനയുടെ തുറുപ്പു ചീട്ട്.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ വെയ്ൻ റൂണിയും ബെക്കാമും അടക്കമുള്ള ഇതിഹാസങ്ങൾ വാഴ്ത്തിയ മാന്ത്രിക പ്രകടനവുമായി അർജന്റീനയെ ഫൈനലിൽ എത്തിച്ച മെസ്സി, തന്റെ കരിയറിലെ അവസാന ലോകകപ്പ് ഫൈനലിനാണ് നാളെ ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും യുവനിരയുമായി എത്തുന്ന സ്പെയിനും തമ്മിലുള്ള ഫൈനൽ പോരാട്ടം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാത്തിരിപ്പാണ്. കത്തിൽ മെസ്സി സൂചിപ്പിച്ചതുപോലെ, നാളത്തെ ഫലം എന്തുതന്നെയായാലും അർജന്റീനയുടെ ഈ സുവർണ്ണ തലമുറ ഫുട്ബോൾ ലോകത്തിന്റെ നെഞ്ചിൽ സ്ഥാനം നേടിക്കഴിഞ്ഞു.

Story first published: Sunday, July 19, 2026, 9:52 [IST]
Other articles published on Jul 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+