Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: മെസ്സി ഇത്ര മടിയനോ? ആ ലിസ്റ്റില്‍ 618ാം സ്ഥാനത്ത്!! സംഭവമറിയാം

ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയുടെ ചിറകിലേറിയാണ് ആരാധകരുടെ മനം നിറച്ച് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയുടെ പടയോട്ടം. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളും ജയിച്ച് ഒന്നാംസ്ഥാനത്തക്കാരായി നോക്കൗട്ടിലെത്തിയ അവര്‍ തുടര്‍ച്ചയായ രണ്ടാം കിരീടത്തിന് തയ്യാറാണെന്ന മുന്നറിയിപ്പ് കൂടിയാണ് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച കാബോ വെര്‍ഡെയുമായാണ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അര്‍ജന്റീന കൊമ്പുകോര്‍ക്കുക. കരിയറിലെ അവസാന ലോകകപ്പില്‍ ഇറങ്ങിയ മെസ്സിയുടെ വമ്പന്‍ ഗോള്‍വേട്ടയ്ക്കു കൂടിയാണ് ഈ ടൂര്‍ണമെന്റ് സാക്ഷിയായിരിക്കുന്നത്. ഒരു ഹാട്രിക്കുള്‍പ്പെടെ മൂന്നു കളിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് ആറു ഗോളുകളാണ്.

LIONEL MESSI

അതിനിടെ ടൂര്‍ണമെന്റിലെ ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കണക്ക് പുറത്തു വന്നപ്പോള്‍ ആ ലിസ്റ്റില്‍ മെസ്സി ഏറെ പിറകിലാണെന്നതാണ് വളരെ വിചിത്രമായ കാര്യം. എന്താണ് സംഭവമെന്നു നമുക്കു നോക്കാം.

മെസ്സി ഏറെ പിറകില്‍

ലോകകപ്പിലെ ഗ്രൂപ്പുഘട്ട മല്‍സരങ്ങളില്‍ ഓരോ കളിക്കാരും ഗ്രൗണ്ടില്‍ പിന്നിട്ട ദൂരത്തിന്റെ കണക്കുകളാണ് ഓപ്്റ്റ (Opta) പുറത്തു വിട്ടിരിക്കുന്നത്. ആറു ഗോളുകളുമായി ലയണല്‍ മെസ്സി അര്‍ജന്റൈന്‍ കുപ്പായത്തില്‍ ഗോളടി മേളം തീര്‍ക്കുകയാണെങ്കിലും ഈ ലിസ്റ്റില്‍ ആദ്യത്തെ 500 കളിക്കാരില്‍ പോലും കാണാനില്ല.

618ാംസ്ഥാനത്താണ് മുന്‍ ലോക ഫുട്‌ബോളര്‍ ഈ ലിസ്റ്റിലുള്ളത്. അതായത് അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ മൂന്നു ടീമുകള്‍ക്കെതിരേയുള്ള മല്‍സരങ്ങളില്‍ മെസ്സി ആകെ ഓടിയത് വെറും 8.1 കിമി മാത്രമാണ്.

ഇതില്‍ അള്‍ജീരിയ, ഓസ്ട്രിയ എന്നിവര്‍ക്കെതിരേ പ്ലെയിങ് ഇലവനില്‍ തന്നെ അദ്ദേഹമിറങ്ങിയിരുന്നു. പക്ഷെ ജോര്‍ദാനെതിരേ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ഗ്രൗണ്ടിലെത്തിയത്. ഫ്രീകിക്കിലൂടെ ഗോളുമായി 39 കാരനായ മെസ്സി ഇതു ആഘോഷിക്കുകയും ചെയ്തു.

ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളിയിലും ഗോളടിച്ചതോടെ വലിയൊരു റെക്കോര്‍ഡും മെസ്സിയെ തേടിയെത്തി. തുടര്‍ച്ചയായ ഏഴു ലോകകപ്പ് മല്‍സരങ്ങളില്‍ ഗോളടിച്ച ആദ്യ താരമെന്ന അപൂര്‍വ്വ നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.

LIONEL MESSI

കിരീടം കാക്കുമോ മെസ്സിപ്പട?

2022ല്‍ ഖത്തറിന്റെ മണ്ണില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്വന്തമാക്കിയ ഫിഫയുടെ സ്വര്‍ണകപ്പ് കാത്തുസൂക്ഷിക്കുകയെന്ന വലിയ സ്വപ്‌നവുമായാണ് ലയണല്‍ മെസ്സിയും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്. മൂന്നില്‍ മൂന്ന് ജയവുമായി അവര്‍ തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പക്ഷെ ഇനിയാണ് യഥാര്‍ഥ അഗ്നിപരീക്ഷയാരംഭിക്കുന്നത്.

ഇനിയുള്ള ഓരോ മല്‍സരങ്ങളും തീക്കളിയാണ്. ചെറിയൊരു പിഴവ് പോലും അവരെ പുറത്താക്കിയേക്കും. ഈ ടൂര്‍ണമെന്റില്‍ ഇതിനതകം മുന്‍ ജേതാക്കളായ സ്‌പെയിനിനെയും ഉറുഗ്വേയെയുമെല്ലാം സമനിലയില്‍ പിടിച്ചുകെട്ടിയവരാണ് കാബോ വെര്‍ദെ.

അതിനാല്‍ റൗണ്ട് 32 പോരാട്ടത്തില്‍ അവരെ നിസാരമായി എഴുത്തള്ളാന്‍ ലാറ്റിന്‍ വമ്പന്‍മാര്‍ തയ്യാറാവുകയുമില്ല. ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് അര്‍ജന്റീന- കാബോ വെര്‍ദെ പോരാട്ടം.

Story first published: Wednesday, July 1, 2026, 18:38 [IST]
Other articles published on Jul 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+