Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: 'അവര്‍ അര്‍ജന്റീനയ്ക്കു പണിയാവും'!! ടീമുകളുടെ ലിസ്റ്റിട്ട് സ്‌കലോനി

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഫിഫയുടെ ലോകകപ്പ് ഫുട്‌ബോളില്‍ വാനോളം പ്രതീക്ഷകളുമായാണ് നിലവിലെ ചാംപ്യന്‍മാരും ലാറ്റിനമേരിക്കന്‍ അതികായന്‍മാരുമായ അര്‍ജന്റീനയിറങ്ങുക.

ഖത്തറിന്റെ മണ്ണില്‍ പിടിച്ചെടുത്ത സുവര്‍ണ കിരീടം ഇനി അമേരിക്കയില്‍ കാത്തുസൂക്ഷിക്കുകയെന്ന വലിയ ചാലഞ്ചാണ് ലയണല്‍ സ്‌കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റൈന്‍ ടീമിലുള്ളത്.

ലോകകപ്പില്‍ ഇത്തവണ അത്ര കടുപ്പമില്ലാത്ത ഗ്രൂപ്പ് ജെയിലാണ് ലയണല്‍ മെസ്സിയും സംഘവുമുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ഡന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 17ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.30ന് അള്‍ജീരിയയുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. 22ന് ഓസ്ട്രിയയുമായും 28ന് ജോര്‍ഡനുമായും അര്‍ജന്റീന കൊമ്പുകോര്‍ക്കും.

LIONEL MESSI

ഇത്തവണ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുള്ള ഒമ്പതു ടീമുകള്‍ ആരൊക്കെയാവുമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സ്‌കലോനി. മാര്‍സയുമായി (Marca) സംസാരിക്കുകയായിരുന്നു അദ്ദേഹം.

FIFA WC 2026: അര്‍ജന്റീനയും ബ്രസീലുമല്ല!! കിരീടം യൂറോപ്പിലേക്ക്? സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനം

FIFA WC 2026: അര്‍ജന്റീനയും ബ്രസീലുമല്ല!! കിരീടം യൂറോപ്പിലേക്ക്? സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനം

സൂക്ഷിക്കേണ്ടത് ഈ ടീമുകളെ

ഈ ലോകകപ്പില്‍ അര്‍ജന്റീനയാണ് കിരീട ഫേവറ്റുകളെന്ന പ്രവചനങ്ങള്‍ തള്ളിയിരിക്കുകയാണ് ലയണല്‍ സ്‌കലോനി. കിരീടം നേടാന്‍ സാധ്യതയുള്ള കുറഞ്ഞത് ഒമ്പതു ടീമുകളെങ്കിലുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

'10 ടീമുകള്‍ കിരീട ഫേവിറ്റുകളായുണ്ടോ? ആരെയെങ്കിലും വിട്ടു പോയോ എന്ന് എനിക്കറിയില്ല. അതെ, ലോകകപ്പില്‍ തീര്‍ച്ചയായും അര്‍ജന്റീന ഇത്തവണയുമുണ്ട്. പക്ഷെ ഞങ്ങള്‍ക്കു അതു നേടാന്‍ കഴിയുമോയൈന്നു എനിക്കറിയില്ല. പക്ഷെ 10-12 ടീമുകള്‍ ശക്തമായ പോരാട്ടം നടത്തുകയും ഫൈനലില്‍ എത്താന്‍ ശ്രമിക്കുകയും ചെയ്യും.

സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍, കൊളംബിയ, ഉറുഗ്വേ, മൊറോക്കോ... എത്ര ടീമുകളുടെ പേര് ഇപ്പോള്‍ പറഞ്ഞുവെന്നു പോലും എനിക്കറിയില്ല. ഒരു പേര് എനിക്കു മറന്നു പോയി, ക്രൊയേഷ്യയാണത്. അവരെ എനിക്കു വിട്ടപോയി. മറ്റു ചില ടീമുകളുടെ പേരും ഞാന്‍ മറന്നു പോയിട്ടുണ്ട്. ഏറ്റവും അവസാനമായി ഇതു ലോകകപ്പാണ്, ഞാന്‍ എന്താണ് പറയുക?

നന്നായി കളിച്ചാല്‍ മാത്രം പോരാ. നായകനാകണം, അതൊരു വലിയ ദേശീയ ടീമാകണം; പിന്നെ ഒരുപാട് ഘടകങ്ങള്‍ നിങ്ങളുടെ വഴിക്ക് വരേണ്ടതുണ്ട്, അങ്ങനെ നിങ്ങളുടെ പാത തെളിഞ്ഞുവരികയും ചെയ്യും'- സ്‌കലോനി വിശദമാക്കി.

അര്‍ജന്റൈന്‍ ടീം ഇതിനകം അമേരിക്കയിലെത്തി പരിശീലന ക്യാംപ് ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ഇനിയും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.

ARGENTINA

ഖത്തറിലെ കിരിടനേട്ടം

36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ തവണ വീണ്ടുമൊരു ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീം മുത്തമിട്ടത്. ഇതിനു പിന്നിലെ കഠിനാധ്വാനത്തെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ലയണല്‍ സ്‌കലോനി.

സമീപകാലത്തു ജയിച്ച ദേശീയ ടീമുകളെ എടുത്താല്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ട ടീമുകളില്‍ ഒന്നായിരുന്നു ഞങ്ങളുടേതെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഞങ്ങള്‍ ആദ്യ മത്സരം തോറ്റു, ഹോളണ്ടിനെതിരെ അവസാന നിമിഷം ഞങ്ങള്‍ സമനില വഴങ്ങിയതോടെ കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു പോയി. ഫൈനലില്‍ ഫ്രാന്‍സിനെതിരേ ഞങ്ങള്‍ 2-0ന് ജയിക്കുമെന്നിരിക്കെ അവര്‍ സമനില നേടുകയും ചെയ്തു.

ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഒരുപാട് തടസ്സങ്ങള്‍ തരണം ചെയ്താണ് ഞങ്ങള്‍ മുന്നേറിയത്. അര്‍ഹിച്ചതു പോലെ ഞങ്ങള്‍ ഫൈനലിലും കളിക്കുകയും ചെയ്തു. ഹോളണ്ടിനെതിരേ ഞങ്ങള്‍ തോറ്റ് പുറത്താവേണ്ടതായിരുന്നു. ഫൈനലിലും ഞങ്ങള്‍ കിരീടമില്ലാതെ മടങ്ങേണ്ടതായിരുന്നു- സ്‌കലോനി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 3, 2026, 15:52 [IST]
Other articles published on Jun 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+