Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: നെയ്മര്‍ കളിച്ചാല്‍ ബ്രസീല്‍ പൊട്ടും!!! ജയം ജപ്പാന്, ഞെട്ടിച്ച് മുന്‍ താരം

ഫിഫ ലോകകപ്പില്‍ ആറാം ലോക കിരീടമെന്ന സ്വപ്‌നത്തിലേക്കു ഒരു പടി കൂടി അടുക്കുമോ, അതോ നാട്ടിലേക്കു വിമാനം കയറേണ്ടി വരുമോയെന്നു ലാറ്റിനമേക്കന്‍ വമ്പന്‍മാരായ ബ്രസീലിനു ഇന്നറിയാം. റൗണ്ട് 32ല്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനുമായാണ് ഇന്നു രാത്രി മഞ്ഞപ്പട കൊമ്പുകോര്‍ക്കുന്നത്.

ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10.30ന് തുടങ്ങുന്ന പോരാട്ടം ബ്രസീലിന് ശരിക്കും അഗ്നിപരീക്ഷ തന്നെയായിരിക്കും. കാരണം വളരെ ചടുലമായ, ഹൈ പ്രസിങ് ഗെയിമിന്റെ വക്താക്കളാണ് ജപ്പാനീസ് സാമുറായികള്‍.

ചെറിയൊരു പിഴവ് സംഭവിച്ചാല്‍ അതു കാനറികളുടെ പ്രതിക്ഷകള്‍ തന്നെ തകിടം മറിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വ്യക്തമായ ഗെയിം പ്ലാനോടെയാവും ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി ടീമിനെ അണിനിരത്തുക.

NEYMAR

പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് സ്‌കോട്ട്‌ലാന്‍ഡുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇറങ്ങിയ സൂപ്പര്‍ താരം നെയ്മര്‍ ഇത്തവണ പ്ലെയിങ് ഇലവനിലുണ്ടാവുമോയെന്നത് വ്യക്തമല്ല. ഒരുപക്ഷെ രണ്ടാംപകുതിയില്‍ പകരക്കാരനായിട്ടാവും അദ്ദേഹം ഗ്രൗണ്ടിലെത്തിയേക്കുക.

അതിനിടെ നെയ്മറിനെ കളിപ്പിച്ചാല്‍ ബ്രസീല്‍ ഈ മല്‍സരം തോല്‍ക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ പണ്ഡിതനും മുന്‍ ജപ്പാനീസ് താരവുമായ മാര്‍ക്കസ് ടുലിയോ തനാക്ക. ബ്രസീലിലാണ് ജനിച്ചതെങ്കിലും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ജപ്പാന് കളിക്കാനാണ് ഡിഫന്‍ഡര്‍ കൂടിയായ അദ്ദേഹത്തിനു ഭാഗ്യമുണ്ടായത്.

നെയ്മര്‍ കളിച്ചാല്‍ പണിയുറപ്പ്

സ്വന്തം യൂട്യൂബ് ചാനലില്‍ ബ്രസീലും ജപ്പാനും തമ്മിലുള്ള നോക്കൗട്ട് മല്‍സരത്തെ കുറിച്ച് നിരീക്ഷണം നടത്തവെയാണ് നെയ്മറെ കുറിച്ച് 43 കാരനായ മാര്‍ക്കസ് ടുലിയോ തനാക്ക വളരെ വിചിത്രമായ പ്രവചനം നടത്തിയത്. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

'നെയ്മര്‍ ജപ്പാന്‍ ടീമിനു വേണ്ടി കളിക്കുന്നതായിരിക്കും നല്ലത്. അദ്ദേഹം ഇപ്പോഴും ഏഏറ്റവും മികച്ച ഫോം വീണ്ടെടുത്തിട്ടില്ല. ഇപ്പോഴുള്ള നെയ്മറാണ് ബ്രസീസിലിനായി ഈ കളിയില്‍ ഇറങ്ങുന്നതെങ്കില്‍ ഞങ്ങള്‍ക്കു അതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ കഴിയും. ചിലപ്പോള്‍ അദ്ദേഹം ഗോള്‍ നേടിയേക്കാം.

പക്ഷെ ടീമെന്ന നിലയില്‍ ബ്രസീലിനെ ആകെ നോക്കിയാല്‍ നെയ്മര്‍ കളിക്കുന്നതാണ് ജപ്പാന് നല്ലത്. പക്ഷെ ബ്രസീലിനെ സംബന്ധിച്ച് അതു നല്ലതുമായിരിക്കില്ല. നെയ്മര്‍ ടീമിലുണ്ടെങ്കില്‍ അതു ജപ്പാന് നല്ല വാര്‍ത്തയാണ്.

എതിരാളികളെ ഡ്രിബ്ള്‍ ചെയ്തു കുതിക്കാറുള്ള ആ പഴയ നെയ്മറല്ല ഇപ്പോഴത്തേത്. അദ്ദേഹത്തിന്റെ പക്കല്‍ മികച്ച ടെക്‌നിക്കുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യം തന്നെ. അതില്‍ ഒന്നും ചെയ്യാനുമില്ല. എന്നാല്‍ നെയ്മര്‍ ഇന്നു കളിക്കാനിറങ്ങിയാല്‍ അതു ജപ്പാന് നല്ലൊരു അവസരം തന്നെയായിരിക്കും.

BRAZIL TEAM

ബ്രസീലിനെ ലോകകപ്പില്‍ പരാജയപ്പെടുത്താന്‍ ജപ്പാന് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമായിരിക്കും ഇത്. മുമ്പുള്ള ടൂര്‍ണമെന്റുകളെടുത്താല്‍ അവര്‍ക്കെതിരേ മുമ്പൊരിക്കലും ജപ്പാന് ഇത്രയും വിജയസാധ്യതയുണ്ടായിട്ടുമില്ല. ഇപ്പാഴത്തെ ജജപ്പാന്‍ ടീമിനെയും ബ്രസീല്‍ ടീമിനെയും പരിഗണിക്കുമ്പോള്‍ നമുക്കു ജയിക്കാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമായിരിക്കും ഇത്'- തനാക്ക വിശദമാക്കി.

അതേസമയം, ഈ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിലേക്ക് നെയ്മര്‍ക്കു വിളിയെത്തിയത് പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. കാരണം നിരന്തരം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം 34 കാരനായ താരത്തെ വേട്ടയാടുകയാണ്. 2023 ഒക്ടോബറിനു ശേഷം ബ്രസീല്‍ ടീമിനായി ഒരു മല്‍സരം പോലും നെയ്മര്‍ കളിക്കുകയും ചെയ്തിട്ടില്ല.

പക്ഷെ മുന്‍ ക്യാപ്റ്റന്റെ അനുഭവസമ്പത്തില്ലുള്ള വിശ്വാസമാണ് കോച്ച് ആന്‍സലോട്ടിയെ വളരെ ബോള്‍ഡായ കോളെടുക്കാന്‍ പ്രേരിപ്പിച്ചത്. ബ്രസീലിന്റെ ഓള്‍ടൈം ഗോള്‍വേട്ടക്കാരമാണ് നെയ്മര്‍. 129 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം അടിച്ചുകൂട്ടിയത് 79 ഗോളുകളാണ്.

Story first published: Monday, June 29, 2026, 15:28 [IST]
Other articles published on Jun 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+