FIFA WC 2026: മെസ്സിയെ ക്വാര്‍ട്ടറില്‍ അവന്‍ പൂട്ടിയാല്‍ അര്‍ജന്റീന കുഴപ്പത്തിലാവും!!! മുന്നറിയിപ്പ്
കന്‍സാസ് സിറ്റി: രണ്ടു വലിയ അഗ്നി പരീക്ഷകള്‍ അതിജീവിച്ച ശേഷം നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഫിഫ ലോകകപ്പില്‍ അടുത്ത വെല്ലുവിളിക്ക് കച്ച മുറുക്കുകയാണ്. കാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്യന്‍ ടീമായ സ്വിറ്റ്‌സര്‍ലാന്‍ഡുമായാണ് ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും അടുത്ത പോരാട്ടം.
ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 6.30നാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഈ ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ ത്രില്ലര്‍. ഒരു കളി പോലും തോല്‍ക്കാതെ കുതിക്കുന്ന അര്‍ജന്റീന സെമി ഫൈനലിലേക്കു കുതിക്കുമേ? അല്ലെങ്കില്‍ സ്വിസ് പട വമ്പന്‍ അട്ടിമറിയുമായി ചരിത്രം കുറിക്കുമോ?

കടലാസില്‍ അര്‍ജന്റീന തന്നെയാണ് ഫേവറിറ്റുകളെങ്കിലും അതില്‍ വലിയ കാര്യമില്ലെന്നു കഴിഞ്ഞ കണ്ടു മല്‍സരങ്ങളും അടിവരയിടുന്നു. കന്നി ലോകകപ്പ് കളിക്കാനെത്തിയ കേപ് വെര്‍ദെയോടും ഈജിപ്തിനോടും കഷ്ടിച്ചാണ് മെസ്സിപ്പട രക്ഷപ്പെട്ടത്. രണ്ടിലും ജയം 3-2ന്!!
ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസ്സിയെ പൂട്ടിയാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരേ അര്‍ജന്റീന കുഴപ്പത്തിലാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ പണ്ഡിറ്റും മുന്‍ ഫ്രഞ്ച് താരവുമാായ ഫ്രാങ്ക് ലെബോയഫ്. മെസ്സിയെ തളയ്ക്കാന്‍ സ്വിസ് ടീം നിയോഗിക്കണ്ട കളിക്കാരനെയും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
മെസ്സിയെ ആര് തളയ്ക്കും?
സ്വിറ്റ്‌സര്‍ലാന്‍ഡ് ക്യാപ്റ്റനും ഏറെ പരിചയ സമ്പന്നനായ താരവുമായ ഗ്രാനിത് സാക്കയ്ക്കു ലണല്‍ മെസ്സിയെ തളയ്ക്കാന്‍ കഴിയുമെന്നാണ് ഫ്രാങ്ക് ലെബോഫിന്റെ നിരീക്ഷണം. ഇഎസ്പിഎന്‍ എഫ്‌സിസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ക്വാര്‍ട്ടര്‍ ഫൈനലില്‍ ലയണല്‍ മെസ്സിയെ ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കു ലയണല്‍ മെസ്സിയുണ്ട്. ഞാന്‍ അതു കാണാനും ആഗ്രഹിക്കുന്നു. മെസ്സിയെ മെരുക്കിയാല്‍ അര്‍ജന്റീന എങ്ങനെയാവും അതിനെ മറികടക്കുകയെന്നു കാണാന്‍ താല്‍പ്പര്യമുണ്ട്. മെസ്സിയില്ലെങ്കില്‍ അര്‍ജന്റീന പഴയ ടീമായിരിക്കില്ലെന്നു സ്വിറ്റ്‌സര്‍ലാന്‍ഡിനും അറിയാം.
അവസാനത്തെ മല്‍സരങ്ങളിലെല്ലാം അര്‍ജന്റീന ചെറിയ മാര്‍ജിനിലാണ് വിജയിച്ചിട്ടുള്ളത്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ നിങ്ങള്‍ക്കു തോല്‍ക്കേണ്ടി വരും. സ്വിസ് ടീം വളരെ സംഘടിതമായ ഒരു പ്രകടനം ഈ മല്‍സരത്തില്‍ കാഴ്ചവയ്ക്കുകയാണങ്കില്‍ അര്‍ജന്റീനയുമായുള്ള ക്വാര്‍ട്ടറിലെ മല്‍സരഫലം മറ്റൊന്നായിരിക്കും'- ലെബോഫ് നിരീക്ഷിച്ചു.
12 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ മെസ്സിയും സാക്കയും മുഖാമുഖം വന്നിരുന്നു. അന്നു എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ത്രില്ലിങ് മാച്ചില്‍ അര്‍ജന്റീന 1-0ന് കഷ്ടിച്ചു ജയിച്ച് കയറുകയായിരുന്നു.
അതേസമയം, ഈ ലോകകപ്പില്‍ മെസ്സിയുടെ മാജിക്കല്‍ പ്രകടനത്തിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയായിരിക്കുന്നത്. അഞ്ചു മല്‍സങ്ങളില്‍ നിന്നും എട്ടു ഗോളുകള്‍ വാരിക്കൂട്ടിയ അദ്ദേഹം ഒരു അസിസ്റ്റും നല്‍കിയിട്ടുണ്ട്.

മെസ്സി ഷോ
അര്‍ജന്റീന കുപ്പായത്തില്‍ ലയണല്‍ മെസ്സി ഷോ തന്നെയാണ് ഈ ലോകകപ്പില്‍ കാണുന്നതെന്നു നിസംശയം പറയാം. കഴിഞ്ഞ തവണ ഖത്തര്‍ ലോകകപ്പില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് 39 കാരനായ അദ്ദേഹം തുടങ്ങിയിരിക്കുന്നത്. ടീമിനായി കളിച്ച എല്ലാ മല്‍സരങ്ങളിലും മെസ്സി ഗോളടിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മുമ്പൊരു ടൂര്‍ണമെന്റിലും ഇതു സംഭവിച്ചിട്ടില്ല.
2022ലെ ലോകകപ്പിലും ഈ ടൂര്‍ണമെന്റിലുമായി തുടര്‍ച്ചയായി ഒമ്പതു മല്‍സരങ്ങളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിലെ ഓള്‍ടൈം ഗോള്‍ വേട്ടക്കാരനായും മെസ്സി മാറിയിരിക്കുകയണ്. 31 മല്‍സരങ്ങളിലായി 21 ഗോളുകളാണ് അദ്ദേഹ്ത്തിന്റെ സമ്പാദ്യം. കൂടാതെ ഒമ്പതു അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications