Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരണം മുഖാമുഖമെത്തി, നടക്കാനാവില്ലെന്ന് പോലും ഭയന്നു, ഇന്ന് ലോകകപ്പ് ഗോള്‍!! ആരാണ് ജിമനെസ്?

മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ ആദ്യ വിജയം തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ് ആതിഥേയരിലൊരാളും കരുത്തരുമായ മെക്‌സിക്കോ. ഗ്രൂപ്പ് എയിലെ ഉദ്ഘാടന മല്‍സരത്തില്‍ സൗത്താഫ്രിക്കയെ എതിരില്ലാത്ത രണ്ടു ഗോളുള്‍ക്കാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മെക്‌സിക്കോ തീര്‍ച്ചത്തത്.

ജൂലിയന്‍ ക്വിനോനെസിലൂടെ ആദ്യ പകുതിയില്‍ അക്കൗണ്ട് തുറന്ന മെക്‌സിക്കോ രണ്ടാംപകുതിയില്‍ റൗള്‍ ജിമെനസിലൂടെ രണ്ടാം ഗോളും അതോടൊപ്പം വിലപ്പെട്ട മൂന്നു പോയിന്റും കൈക്കലാക്കുകയായിരുന്നു. കരിയറിലെ ആദ്യത്തെ ലോകകപ്പ് ഗോള്‍ കൂടിയാണ് മെക്‌സിക്കോയുടെ ഗോളടിവീരന്‍ കൂടിയായ ജിമെനസ്.

RAUL JIMENEZ

photocredit/ instagram/raulalonsojimenez9

യഥാര്‍ഥത്തില്‍ ഈ മല്‍സരത്തില്‍ ഗോള്‍ നേടുന്നതു പോയിട്ട്, ഈ ഭൂമിയില്‍ ജീവനോടെ പോലും ഉണ്ടാവേണ്ടിയിരുന്നയാളല്ല അദ്ദേഹം. കാരണം മുമ്പ് മരണം ചുവപ്പ് കാര്‍ഡുമായി വന്നപ്പോഴും അതിനെ ഡ്രിബ്ള്‍ ചെയ്ത് മുന്നേറിയാണ് അസാധാരണ പോരാട്ട വീര്യത്തിലൂടെ ജിമനെസ് തന്റെ കരിയറും ജീവിതവുമെല്ലാം തിരിച്ചുപിടിച്ചത്. ഇതു എങ്ങനെയാണെന്നറിയാം.

FIFA WC 2026: മെസ്സിയും അര്‍ജന്റീനും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍

FIFA WC 2026: മെസ്സിയും അര്‍ജന്റീനും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍

മരണവുമായി മുഖാമുഖം

2020ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സലനുമായുള്ള പോരാട്ടത്തില്‍ വോള്‍വര്‍ഹാംറ്റണ്‍ വാണ്ടറേഴ്‌സിനായി കളിക്കവെയായിരുന്നു ജീവിതവും കരിയറുമെല്ലാം അപകടത്തിലാക്കിയ പരിക്ക് റൗള്‍ ജിമെനസിനെ പിടികൂടിയത്. വെറുമൊരു കോര്‍ണര്‍ കിക്ക് അദ്ദേഹത്തിന്റെ ജീവിതം തന്നെ തുലാസിലാക്കുകയായിരുന്നു.

ബോള്‍ ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ആഴ്‌നസിന്റെ ബ്രസീല്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയീസിന്റെ തലയുമായി ജിമനെസിന്റെ തല കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്നു ബോധരഹിതനായി അദ്ദേഹം താഴെ വിഴുകയും ചെയ്തു. സ്‌റ്റേഡിയമാകെ സ്തബ്ധമായി, ടീം ഫിസിസോയും മെഡിക്കല്‍ സംഘവുമെല്ലാം ഗ്രൗണ്ടിലേക്കു കുതിച്ചെത്തി.

പരിക്ക് ഭയപ്പെട്ടതിനേക്കാള്‍ ഗുരുതരമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിമനെസിനെ വിദഗ്ധ ചികില്‍സയ്ക്കു വിധേയനാക്കിയപ്പോള്‍ തലയോട്ടില്‍ പൊട്ടലേറ്റതായി കണ്ടെത്തുകയും ചെയ്തു.

ഇതു ഭേദമാവണമെങ്കില്‍ മാസങ്ങളോളം വിവിധ ചികില്‍സകളും തെറാപ്പികളും ആവശ്യമായിരുന്നു. ജീവിതത്തിലേക്കു തിരികെ വന്നാലും ജിമനെസിനു തുടര്‍ന്നു നടക്കാന്‍ പോലും കഴിയുമോയെന്നും ഡോക്ടര്‍മാര്‍ സംശയവും പ്രകടിപ്പിച്ചു.

FIFA WC 2026: ഈ കപ്പ് ബ്രസീലിന്!! കഴിഞ്ഞ 2 തവണയും അതു സംഭവിച്ചു, ഫാന്‍സ് ആവേശത്തില്‍

FIFA WC 2026: ഈ കപ്പ് ബ്രസീലിന്!! കഴിഞ്ഞ 2 തവണയും അതു സംഭവിച്ചു, ഫാന്‍സ് ആവേശത്തില്‍

മാസങ്ങളോളം ആശുപത്രി വാസവും തുടര്‍ ചികില്‍സകളും. അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ കരിയര്‍ അവാനിച്ചെന്നു പോലും പലരും വിധിയെഴുതി. പക്ഷെ ഫുട്‌ബോളിലെ ആ തീപ്പൊരി ജിമനെസ് തന്നില്‍ അണയാതെ കാത്തുസൂക്ഷിച്ചു. സാധാരണ ജീവിതത്തിലേക്കു പതിയ തിരിച്ചുവരുന്നതിനിടെ ഫുട്‌ബോളിലേക്കുള്ള മടങ്ങിവരവും അദ്ദേഹം സ്വപ്‌നം കണ്ടു.

ഒടുവില്‍ 258 ദിവസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം ജിമനെസ് വീണ്ടും പന്തു തട്ടാന്‍ തുടങ്ങി. മരണവുമായുള്ള തന്റെ ബന്ധത്തിന്റെ സ്ഥിരമായ ഓര്‍മ്മപ്പെടുത്തലായി സംരക്ഷണ കവചമായി ഒരു ഹെഡ് ഗാര്‍ഡ് ധരിച്ചായിരുന്നു അദ്ദേഹം വീണ്ടും കളിക്കളത്തിലെത്തിയത്.

വോള്‍ഫ്‌സിലൂടെ തന്നെ തിരിച്ചെത്തിയ ജിമനെസ് പിന്നീട് മറ്റൊരു ഇംഗ്ലീഷ് ക്ലബ്ലായ ഫുള്‍ഹാമിലേക്കു മാറുന്നതിനൊപ്പം ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള ശ്രമങ്ങളും ആരംഭിക്കുകയായിരുന്നു.

ഒടുവില്‍ ക്ലബ്ബിനായുള്ള മിന്നുന്ന പ്രകടനങ്ങള്‍ അദ്ദേഹത്തിനു വീണ്ടും ദേശീയ ടീമിലേക്കു വഴി തുറന്നു. ഇപ്പോള്‍ ലോകകപ്പില്‍ മെക്‌സിക്കോയുടെ ഫസ്റ്റ് ചോയ്‌സ് സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ അദ്ദേഹം സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കന്നി ഗോളും കുറിച്ചിരിക്കുകയാണ്.

RAUL JIMENEZ

ലോകകപ്പ് ശാപം

ആധുനിക ഫുട്‌ബോളില്‍ മെക്‌സിക്കോയുടെ ഏറ്റവും പ്രതിഭാശാലിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണെങ്കിലും 35 കാരനായ റൗള്‍ ജിമനെസിന്റെ ലോകകപ്പുകള്‍ എല്ലായ്‌പ്പോഴും നിറമില്ലാത്തതായിരുന്നു. 2014ല്‍ ആദ്യമായി ലോകകപ്പിന്‍െ ഭാഗമായപ്പോള്‍ വളരെ ചെറുപ്പമായിരുന്നു അദ്ദേഹം.

2018ലെ ലോകകപ്പില്‍ കളിച്ച ജിമനെസ് 2022ലെ ഖത്തര്‍ ലോകകപ്പിലും ടീമിന്റെ ഭാഗമായി. പരിക്കു ഭേദമായ ശേഷമായിരുന്നു ഈ ലോകപ്പില്‍ അദ്ദേഹം ടീമിനൊപ്പം പറന്നത്. പക്ഷെ മൂന്നു ലോകകപ്പുകളുടെ ഭാഗമായിട്ടും ഒരു ഗോള്‍ പോലും ജിമനെസിന്റെ പേരില്‍ ഇല്ലായിരുന്നു. ഈ കുറവ് അദ്ദേഹം ഇത്തവണ തീര്‍ത്തിരിക്കുകയാണ്.

Story first published: Friday, June 12, 2026, 13:38 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+