Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊറോക്കോയ്‌ക്കെതിരായ കലിപ്പ് ഹെയ്ത്തിയോട് തീര്‍ക്കുമോ മഞ്ഞപ്പട? പ്രവചനമിങ്ങനെ!! ഒരു കാര്യമുറപ്പ്

ഫിലാഡെല്‍ഫിയ: ഫിഫ ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്കു ശേഷം ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളെ എടുത്താല്‍ അതില്‍ തീര്‍ച്ചയായും അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീലുണ്ടാവും. കാരണം ആറാം കിരീടം മോഹിച്ചെത്തിയ മഞ്ഞപ്പട നിറം മങ്ങിയ സമനിലയോടെയാണ് ടൂര്‍ണമെന്റില്‍ തുടങ്ങിയത്.

ഗ്രൂപ്പ് സിയില്‍ ആഫ്രിക്കന്‍ ടീമായ മൊറോക്കോയുമായി ബ്രസീല്‍ 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. ഈ കളിയില്‍ ബ്രസീല്‍ യഥാര്‍ഥത്തില്‍ ജയവും അര്‍ഹിച്ചിരുന്നില്ല. അതിനു വേണ്ടിയുള്ള കളി അവര്‍ക്കു പുറത്തെടുക്കാനും കഴിഞ്ഞില്ല. മധ്യനിരയുടെ മോശം പ്രകടനം കാനറികളുടെ താളം തെറ്റിക്കുകയായിരുന്നു.

BRAZIL TEAM

ഇനി ബ്രസീലിന്റൈ ലക്ഷ്യം ഒന്നു മാത്രമാണ്. അടുത്ത കളിയില്‍ ഒരു വമ്പന്‍ ജയവുമായി സമനിലയുടെ ക്ഷീണം തീര്‍ക്കണം. മൊറോക്കോയോടുള്ള ദേഷ്യം തീര്‍ക്കാന്‍ മഞ്ഞപ്പടയ്ക്കു ലഭിച്ചതാവട്ടെ കുഞ്ഞന്‍മാരായ ഹെയ്ത്തിയെയുമാണ്. ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറു മണി മുതലാണ് മല്‍സസരം. ഈ മല്‍സരത്തില്‍ ബ്രസീലിന്റെ ജയം എത്ര ഗോളിനായിരിക്കുമെന്നും ഇതുവരെയുള്ള ചരിത്രവുമെല്ലാം പരിശോധിക്കാം.

ആരൊക്കെയാവും മാച്ച് വിന്നര്‍മാര്‍?

ബ്രസീലും ഹെയ്ത്തിയും തമ്മിലുള്ള മല്‍സരത്തിലെ മാച്ച് വിന്നര്‍മാരായേക്കുക പ്രധാനമായും നാലു പേരാണ്. ഇതില്‍ മൂന്നു പേരും ബ്രസീല്‍ താരങ്ങളുമാണ്. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, മാത്യൂസ് ക്യുന എന്നിവരാണ് കളിയില്‍ ബ്രസീല്‍ ടീമിന്റെ ഹീറോയായി മാറിയേക്കുക. എന്നാല്‍ ഹെയ്ത്തിക്കായി മിന്നിച്ചേക്കുക ഫ്രാന്‍സി പിയൊറെറ്റുമായിരിക്കും.

മൊറോക്കോയുമായുള്ള ആദ്യ മാച്ചില്‍ ബ്രസീലിനെ രക്ഷിച്ചത് വിനീഷ്യസിന്റെ ഒരു കിടിലന്‍ ഗോളായിരുന്നു. പരിക്കു കാരണം സൂപ്പര്‍ താരം നെയ്മര്‍ പുറത്തിരിക്കുന്നതിനാല്‍ തന്നെ ടീമിന്റെ നെടും തൂണായി ഇപ്പോള്‍ മാറിയിരിക്കുന്നത് വിനിയാണ്.

അസാധാരണമായ ഡ്രിബ്ലിങ് പാടവവും ഏതു ആംഗിളുകളില്‍ നിന്നും ഷൂട്ട് ചെയ്യാനുള്ള കഴിവും വിനീഷ്യസിനെ അപകടകാരിയാക്കുന്നു. മറ്റൊരു വിങറായ റഫീഞ്ഞയും ബ്രസീല്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ്. പക്ഷെ മൊറോക്കോയ്‌ക്കെതിരേ കോച്ച് കാര്‍ലോ ആന്‍സലോട്ടി അദ്ദേഹത്തെ ശരിയായ രീതിയില്‍ ഉപോയിഗിച്ചില്ല.

വലതു വിങാണ് റഫീഞ്ഞയ്ക്കു ഏറ്റവും ബെസ്റ്റെങ്കിലും കോച്ച് ഇടതു വിങിലാണ് താരത്തെ പരീക്ഷിച്ചത്. ഇനി ഹെയ്‌ത്തെിക്കെതിരേ റഫീഞ്ഞയ്ക്കു ബെസ്റ്റ് പൊസിഷന്‍ തന്നെ നല്‍കാന്‍ ആന്‍സലോട്ടി ശ്രമിക്കുമെന്ന കാര്യമുറപ്പാണ്.

VINCIUS

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ ക്യുനയാവട്ടെ കരിയറിലെ ആദ്യ ലോകകപ്പില്‍ കളിക്കുന്ന ത്രില്ലിലാണ്. മൊറോക്കോയ്‌ക്കെതിരേ ആ മോഹം പൂവണിഞ്ഞില്ലെങ്കിലും ദുര്‍ബലരായ ഹെയ്ത്തിക്കെതിരേ ഇതു സാധിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ക്യുന. നെയ്മര്‍ അടുത്ത മാച്ചിലും കളിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായതിനാല്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തിയുള്ള ആക്രമണമായിരിക്കും ആന്‍സലോട്ടി പ്ലാന്‍ ചെയ്യുക.

അതേസമയം, ഹെയ്ത്തി നിരയിലെ ഏറ്റവും അനുഭവ സമ്പത്തുള്ള സ്‌ട്രൈക്കറാണ് പിയെറെറ്റ്. കൗണ്ടര്‍ അറ്റാക്കുകളിലൂടെയുള്ള ഹെയ്ത്തിയുടെ ഗോള്‍ ശ്രമങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം ടീമിനു നിര്‍ണായകമായിരിക്കും.

നേര്‍ക്കുനേര്‍ റെക്കോര്‍ഡ്

ബ്രസീലും ഹെയ്ത്തിയും തമ്മിലുള്ള നേര്‍ക്കുനേര്‍ റെക്കോര്‍ഡെടുത്താല്‍ ഒരിക്കല്‍ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇതാവട്ടെ 2016ലെ കോപ്പാ അമേരിക്കയിലുമായിരുന്നു. അന്നു ഹെയ്ത്തിയെ മഞ്ഞപ്പട അക്ഷരാര്‍ഥത്തില്‍ ഗോള്‍ മഴയില്‍ മുക്കി. 7-1ന്റെ കൂറ്റന്‍ ജയമാണ് ബ്രസീല്‍ ആഘോഷിച്ചത്.

പ്രവചനമറിയാം

ഹെയ്ത്തിയുമായി ശനിയാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ വലിയൊരു മാര്‍ജിനില്‍ തന്നെ ബ്രസീല്‍ ജയിക്കുക തന്നെ ചെയ്യും. ആദ്യത്തെ വിസില്‍ മുതല്‍ കളിയില്‍ ബ്രസീലിനായിരിക്കും ആധിപത്യം.

വിനീഷ്യസ് ജൂനിയറിലൂടെയോ, റഫീഞ്ഞയിലൂടെയോ ആവും ബ്രസീല്‍ ഗോള്‍ നേടുന്നത്. മൂന്നിനു മുകളില്‍ ഗോളുകള്‍ മഞ്ഞപ്പടയ്ക്കു ഈ കളിയില്‍ നേടാനും സാധിക്കുമെന്നാണ് പ്രവചനം.

Story first published: Thursday, June 18, 2026, 17:20 [IST]
Other articles published on Jun 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+