FIFA WC 2026: ഗോള്‍ മഴയില്ല? അര്‍ജന്റീന കഷ്ടിച്ച് ജയിക്കും!!! അടുത്ത കളിയിലെ സ്‌കോര്‍ എഐ പറയും
മയാമി: ഫിഫ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മോഹവുമായി അര്‍ജന്റീന ഇറങ്ങുകയാണ്. വമ്പന്‍മാര്‍ക്കു മൂക്കുകയറിട്ട് ഗ്രൂപ്പുഘട്ടത്തില്‍ ഏറെ കൈയടി വാങ്ങിയ കാബോ വെര്‍ദെയെന്ന കുഞ്ഞന്‍ ടീമുമായാണ് റൗണ്ട് 32ല്‍ ലയണല്‍ മെസ്സിയും സംഘവും ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതലാണ് മല്‍സരം. കടലാസില്‍ അര്‍ജന്റീനയും കാബോ വെര്‍ദെയും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്നു തന്നെ പറയാം.
പക്ഷെ അതുകൊണ്ടു മാത്രം കളിയില്‍ അര്‍ജന്റീനയുടെ ഏകാധിപത്യമൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം ഗ്രൂപ്പുഘട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെയും ഉറുഗ്വേയെയും കാബോ വെര്‍ദെ സമനിലയില്‍ പൂട്ടിയത് നിസാരമായി കാണാന്‍ സാധിക്കില്ല.

ഏതു കൊടുങ്കാറ്റിലും തകരാത്ത അതിശക്തമായ പ്രതിരോധവും ഗോള്‍ മുഖത്ത് കാവലായി ഒന്നിനോടും കൂസാത്ത വൊസീന്യയെന്ന ഗോള്‍ കീപ്പറുമുണ്ട്. ഈ രണ്ടു വലിയ വെല്ലുവിളികളും മറികടക്കാനായാല്‍ അര്‍ജന്റീനയ്ക്കു വിജയമെളുപ്പമാണ്. ഈ മല്‍സരത്തിലെ വിജയ മാര്‍ജിന്‍ എങ്ങനെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്.
കളി തീപാറും
ആധുനിക ഫുട്‌ബോളിലെ ഇതിഹാസം ലയണല്‍ മെസ്സിയടങ്ങുന്ന ലോകോത്തര താര നിര അര്‍ജന്റീനയ്ക്കുണ്ടെങ്കിലും കാബോ വെര്‍ദെയ്ക്കെിരേ വലിയ മാര്‍ജിനിലൊന്നും ജയിക്കില്ലെന്നാണ് എഐ പ്രവചനം. പകരം കഷ്ടിച്ചാവും ലാറ്റിന്‍ വമ്പന്‍മാര്‍ മുന്നേറുകയെന്നും ഇതില്‍ പറയുന്നു. ഗ്രോക്കിന്റെ പ്രവചന പ്രകരം അര്‍ജന്റീനയുടെ ജയം രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരിക്കും (3-2).
ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളും വിശദീകരിക്കുകയാണ്. മെസ്സി നയിക്കുന്ന മൂര്‍ച്ചയേറിയ ആക്രമണ നിരയാണ് അര്‍ജന്റീനയുടേത്. ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും ഗോളടിച്ച മെസ്സി ഗംഭീര ഫോമിലുമാണ്. ഒരു ഹാട്രിക്കുള്‍പ്പെടെ ആറു ഗോളുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്.

സമീപകാലത്തെ പ്രധാന മല്‍സരങ്ങളെടുത്താല്‍ ഒരു കളിയില്‍ അര്‍ജന്റീനയുടെ ഗോള്‍ ശരാശരി രണ്ടു ഗോളുകളാണ്. ഏതു പ്രതിരോധവും ഭേദിച്ച് ഗോളടിക്കാനുള്ള അവരുടെ അസാധാരണ പാടവം തന്നെയാണ് ഇതു തെളിയിക്കുന്നത്.
രണ്ടാമത്തെ കാരണം പാറ പോലെ ഉറച്ച കേപ് വെര്‍ദെയുടെ പ്രതിരോധമാണ്. അര്‍ജന്റീനയ്ക്കു ഗോളുകളടിക്കാന്‍ എത്രത്തോളം മിടുക്കുണ്ടോ, അത്ര തന്നെ ഗോളുകള്‍ അടിപ്പിക്കാതിരിക്കാനുള്ള ശേഷി കേപ് വെര്‌ദെയ്ക്കുമുണ്ട്. തീര്‍ത്തും വ്യത്യസ്തമായ രണ്ടു വ്യത്യസ്ത ശൈലികളുടെ വക്താക്കള്‍ കൂടിയാണ് ഇരുടീമുകളെന്നു പറയാം.
വളരെ സംഘടിതമായ പ്രതിരോധ നിരയാണ് കേപ് വെര്‍ദെയെുടേത്. ഇനി അവരെ മറികടന്നാലും ഗോള്‍മുഖത്ത് നിധി കാക്കുന്ന ഭൂതത്തെപ്പോലെ വൊസീന്യയുമുണ്ട്. അര്‍ജന്റീനയ്ക്കു കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നു ചുരുക്കം.
പഴുതടച്ച പ്രതിരോധത്തിനൊപ്പം കൗണ്ടര്‍ അറ്റാക്കിങിലൂടെ ഗോള്‍ നേടി എതിരാളികളെ ഞെട്ടിക്കാനും കേപ് വെര്‍ദെയ്ക്കു കഴിയും. ഈ കാരണങ്ങളാല്‍ തന്നെയാണ് അര്‍ജന്റീനയുടെ ജയം 3-2നായിരിക്കുമെന്നുള്ള പ്രവചനം.
സാധ്യതാ ലൈനപ്പ്
അര്‍ജന്റീന (4-4-2): മാര്‍ട്ടിനെസ് (ഗോള്‍കീപ്പര്‍); മോളിന, റൊമേറോ, മാര്‍ട്ടിനെസ്, മെഡീന, ഡി പോള്‍, മാക് അലിസ്റ്റര്‍, ഫെര്‍ണാണ്ടസ്, അല്‍മാഡ, മെസ്സി, ലൊറ്റാറോ.
കേപ് വെര്‍ദെ (4-1-4-1): വൊസീന്യ (ഗോള്‍കീപ്പര്‍), മൊറേറ, ലോപ്‌സ്, ബോര്‍ഗെസ്, കബ്രാള്‍, പിന, മെന്‍ഡസ്, ഡുവാര്‍ട്ടെ, മോണ്ടെറോ, സെമെഡോ, ലിവ്രമെന്റോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications