Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: അള്‍ജീരിയക്കെതിരേ അര്‍ജന്റീന എത്ര ഗോളടിക്കും? ഇവര്‍ സ്‌കോറര്‍മാര്‍!! പ്രവചനം

കന്‍സാസ് സിറ്റി: ഫിഫ ലോകകപ്പിലെ നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലുമുള്ള അര്‍ജന്‍ീനയുടെ ആദ്യ പോരാട്ടത്തിനു വേണ്ടിയാണ് ഫുട്‌ബോള്‍ ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ജെയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അവരുടെ ആദ്യ മല്‍സരം ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 6.30നാണ്.

ആഫ്രിക്കയില്‍ നിന്നുള്ള അള്‍ജീരിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. വലിയ മാര്‍ജിനിലുള്ള ജയത്തോടെ തന്നെ ടൂര്‍ണമെന്റില്‍ തുടക്കം കുറിക്കാനായിരിക്കും ഇതിഹാസ താരം ലയണല്‍ മെസ്സിയും സംഘവും ആഗ്രഹിക്കുക.

ARGENTINA TEAM

ഗോള്‍മഴയുമായി അര്‍ജന്റൈന്‍ ടീം ടൂര്‍ണമെന്റില്‍ തുടക്കം കുറിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. അള്‍ജീരിയക്കെതിരേ അര്‍ജന്റീന എത്ര ഗോളുകളാണ് നേടുകയെന്നും ആരൊക്കെയാവും ഗോള്‍ സ്‌കോറര്‍മാരെന്നും പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്.

FIFA WC 2026: മെസ്സിയും അര്‍ജന്റീനും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍

FIFA WC 2026: മെസ്സിയും അര്‍ജന്റീനും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍

അര്‍ജന്റീന ഫേവറിറ്റുകള്‍

സമീപകാല പ്രകടനങ്ങളും വമ്പന്‍ താരങ്ങളുടെ സാന്നിധ്യവുമെല്ലാം വിലയിരുത്തുമ്പോള്‍ അള്‍ജീരിയക്കെതിരേ അര്‍ജന്റീന തന്നെയാണ് ഫേവറിറ്റുകളെന്നു എഐ പ്രവചിക്കുന്നു. അടുത്തിടെ കളിച്ച സൗഹൃദ മല്‍സരങ്ങളിലെല്ലാം തകര്‍പ്പന്‍ വിജയം കൊയ്യാന്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ക്കായിരുന്നു. ഐസ്‌ലാന്‍ഡിനെ 3-0നും ഹോണ്ടുറാസിനെ 2-0നും അര്‍ജന്റീന കെട്ടുകെട്ടിച്ചിരുന്നു.

ലയണല്‍ മെസ്സിയെക്കൂടാതെ ലൊറ്റാറോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാറസ്, എന്‍സോ ഫെര്‍ണാണ്ടസ് തുടങ്ങി ലോകോത്തര താരങ്ങളുടെ വലിയ നിര തന്നെ അര്‍ജന്റീനയ്ക്കുണ്ട്. അള്‍ജീരിയയിലേക്കു വന്നാല്‍ അവര്‍ അത്ര ദുര്‍ബലരായ ടീമല്ല. ശക്തമായ പ്രതിരോധ നിരയുള്ള, മികച്ച ഒത്തിണക്കത്തോടെ പന്ത് തട്ടുന്ന ടീമാണ് അവരുടേത്.

സൗഹൃദ മല്‍സരത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്‌സിനെ ഞെട്ടിച്ച അവര്‍ ലോകകപ്പ് യോഗ്യത റൗണ്ടലും മികച്ച കളി കെട്ടിഴിച്ചിരുന്നു. പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് അള്‍ജീരിയയുടേത്.

വളരെ ഡീപ്പായി ഡിഫന്‍സിലേക്കു ഇറങ്ങി പ്രതിരോധക്കോട്ട കെട്ടിയ ശേഷം കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കുകയെന്നതാണ് അവരുടെ ഗെയിം പ്ലാന്‍. റിയാദ് മെഹ്‌റസ്, അമൗറ, ഗൗറി തുടങ്ങിയ മികച്ച താരങ്ങളും അള്‍ജീരിയന്‍ നിരയിലുണ്ട്.

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

FIFA WC 2026: സച്ചിനും ധോണിക്കുമിഷ്ടം ഒരേ ടീം!! സഞ്ജുവിനോ? ക്രിക്കറ്റര്‍മാരുടെ ഫേവറിറ്റുകള്‍

സ്‌കോര്‍, ഗോള്‍ സ്‌കോറര്‍ പ്രവചനം

അള്‍ജീരിയ ഡിഫന്‍സീവ് ശൈലിയുടെ വക്താക്കള്‍ ആയതിനാല്‍ തന്നെ അര്‍ജന്റീന ഒരുപാട് ഗോളുകളൊന്നും നേടില്ലെന്നാണ് എഐ പ്രവചിക്കുന്നത്. 2-0, അല്ലെങ്കില്‍ 3-0ന് ആയിരിക്കും അര്‍ജന്റൈന്‍ ജയമെന്നും ഗ്രോക്ക് പ്രവചിച്ചിരിക്കുകയാണ്. അള്‍ജീരിയ കൂടുതല്‍ കെട്ടുറപ്പോടെ ഗോള്‍മുഖത്ത് 'ബസ് പാര്‍ക്ക്' ചെയ്യുകയാണെങ്കില്‍ സ്‌കോര്‍ 2-1 അല്ലെങ്കില്‍ 1-0 ആയിരിക്കും.

LIONEL MESSI

ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സിയാണ് ഈ മല്‍സരത്തില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ ഏറ്റവുമധിക സാധ്യതയുള്ള താരം. ഫ്രീകിക്ക്, പെനല്‍റ്റി, അല്ലെങ്കില്‍ ഓപ്പണ്‍ പ്ലേ ഇവയില്‍ ഏതെങ്കിലുമൊന്നില്‍ മെസ്സിയില്‍ നിന്നും ഗോള്‍ ഉറപ്പിക്കാം.

ലൊറ്റാറോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാറസ് എന്നിവരില്‍ ഒരാളാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടാന്‍ സാധ്യതയുള്ള മറ്റൊരാളെന്നും എഐ പ്രവചനത്തില്‍ വിശദീകരിക്കുന്നു.

അര്‍ജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍- എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുല്ലി, യുവാന്‍ മുസ്സോ.

ഡിഫന്‍ഡര്‍മാര്‍-നഹ്വല്‍ മോളിന, ഗോണ്‍സാലോ മോണ്ടിയേല്‍, ക്രിസ്റ്റ്യന്‍ റൊമേറോ, ലിയോനാര്‍ഡോ ബലേര്‍ഡി, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഫാകുണ്ടോ മെഡീന.

മിഡ്ഫീല്‍ഡര്‍മാര്‍- ലിയാന്‍ഡ്രോ പരേഡെസ്, അലക്‌സിസ് മാക്അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, ജിയോവാനി ലോ സെല്‍സോ, എക്‌സിക്വിയല്‍ പാലാസിയോസ്, എന്‍സോ ഫെര്‍ണാണ്ടസ്, വലെന്റൈന്‍ ബാര്‍കോ.

ഫോര്‍വേഡുകള്‍- ലയണല്‍ മെസ്സി, ജൂലിയന്‍ അല്‍വാരസ്, ലൊറ്റാറോ മാര്‍ട്ടിനെസ്, തിയാഗോ അല്‍മാഡ, നിക്കോളാസ് പാസ്, നിക്കോളാസ് ഗോണ്‍സാലസ്, ഗ്വിലിയാനോ സിമിയോണി, ജോസ് മാനുവല്‍ ലോപ്പസ്.

Story first published: Saturday, June 13, 2026, 14:18 [IST]
Other articles published on Jun 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+