Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: വരുമോ മെസ്സി vs റൊണാള്‍ഡോ മുഖാമുഖം? 3 സാധ്യതകള്‍!! ഇതാ ഇങ്ങനെ

ഫിഫ ലോകകപ്പില്‍ ഇത്തവണ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാണാനാഗ്രഹിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഖാമുഖം വരുന്ന റിയല്‍ എല്‍ ക്ലാസിക്കോ. ഗ്രൂപ്പു ഘട്ടത്തില്‍ ഇതു സംഭവിക്കില്ലെന്നുറപ്പായിരിക്കുകയാണ്.

കാരണം അര്‍ജന്റീനയും പോര്‍ച്ചുഗലും ഇത്തവണ വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ നോക്കൗട്ട് റൗണ്ടില്‍ തീര്‍ച്ചയായും മെസ്സി- റോണോ പോരിന് വഴിയൊരുങ്ങും. അതിനു പ്രധാനമായും മൂന്നു സാധ്യതകളാണുള്ളത്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

LIONEL MESSI CRISTIANO RONALDO

ആദ്യത്തെ സാധ്യത

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരാനുള്ള ആദ്യത്തെ സാധ്യത ക്വാര്‍ട്ടര്‍ ഫൈനലിലാണ്. ഇതിനായി അര്‍ജന്റീനയും പോര്‍ച്ചുഗലും അവരുടെ ഗ്രൂപ്പുകളായ ജെയിലും കെയിലും ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യണം.

അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ഡാന്‍ എന്നിവരാണ് അര്‍ജന്റീനയുടെ ഗ്രൂപ്പില്‍. പോര്‍ച്ചുഗലിന്റെ ഗ്രൂപ്പിലാവട്ടെ കൊളംബിയ, ഉസ്‌ബെക്കിസ്താന്‍, ഡിആര്‍ കോംഗോ എന്നിവരെയും കാണാം. അതിനു ശേഷം റൗണ്ട് 32ലേക്കായിരിക്കും ഇരുടീമുകളും മുന്നേറുക.

അതിലും തുടര്‍ന്നുള്ള പ്രീക്വാര്‍ട്ടറിലും ജയിച്ചുകയറിയാല്‍ ക്വാര്‍ട്ടറില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു മെസ്സി- റൊണാള്‍ഡോ അങ്കം കാണാം. ഇതു സംഭവിക്കുകയാണെങ്കില്‍ രണ്ടിലൊരാളെ മാത്രമേ നമുക്കു സെമിയില്‍ കാണാന്‍ സാധിക്കൂയെന്ന മറ്റൊരു ദുഖകരമായ യാഥാര്‍ഥ്യം കൂടിയുണ്ട്.

രണ്ടാമത്തെ സാധ്യത

ഈ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും കൊമ്പുകോര്‍ക്കാനുള്ള സാധ്യതയാണ് അടുത്തത്. ഇതു സംഭവിക്കണമെങ്കില്‍ രണ്ടു ടീമുകളും അവരുടെ ഗ്രൂപ്പുകളില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടതുണ്ട്.

തുടര്‍ന്ന് റൗണ്ട് 32ല്‍ ജയിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ മുഖാമുഖം വരുന്നത് ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലുമായിരിക്കും.

ഇതിനര്‍ഥം രണ്ടിലൊരാള്‍ ക്വാര്‍ട്ടര്‍ പോലും കാണാതെ നാട്ടിലേക്കു മടങ്ങുമെന്നതാണ്. ഇത്തരമൊരു ദുരന്തം കാണാന്‍ മെസ്സിയുടെയും റൊണാള്‍ഡോയുടെയും ആരാധകരും ആഗ്രഹിക്കില്ലെന്നുറപ്പാണ്.

PORTUGAL TEAM

മൂന്നാമത്തെ സാധ്യത

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഖാമുഖം വരാനുള്ള മൂന്നാമത്തെയും അവസാനത്തെയും സാധ്യത ഫൈനലിലാണ്. ലോകം മുഴുവന്‍ ആഗ്രഹിക്കുന്നതും ഇങ്ങനെയൊരു സ്വപ്‌നതുല്യമായ ക്ലൈമാക്‌സ് തന്നെയായിരിക്കും.

ഇതിനായി ആദ്യം വേണ്ടത് അര്‍ജന്റീന, പോര്‍ച്ചുഗല്‍ ഇവയിലൊരു ടീം അവരുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്യണമെന്നതാണ്. ഇതു നടന്നാല്‍ ഈ ലോകകപ്പിന്റെ ഫൈനലില്‍ അല്ലാതെ അര്‍ജന്റീനയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ വരില്ല.

റൗണ്ട് 32 മുതല്‍ തുടര്‍ന്നുള്ള എല്ലാ നോക്കൗട്ട്‌റൗണ്ടുകളിവും ഇരുടീമുകളും ജയിക്കുകയാണെങ്കില്‍ മെസ്സി- റൊണാള്‍ഡോ ഡ്രീം ഫൈനല്‍ നമുക്കു ഉറപ്പിക്കാം. ഇനി രണ്ടു ടീമുകളും സെമി ഫൈനലിലാണ് തോല്‍ക്കുന്നതെങ്കില്‍ ലൂസേഴ്‌സ് ഫൈനലിലാവും അര്‍ജന്റീന- പോര്‍ച്ചുഗല്‍ പോരാട്ടം സംഭവിക്കുക.

ഖത്തറിലെ അവസാന ലോകകപ്പിന്റെ ഫൈനലില്‍ മെസ്സി- റൊണാള്‍ഡോ പോര് വരേണ്ടതായിരുന്നു. പക്ഷെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങി പുറത്തായതോടെ ആ സാധ്യത അവസാനിക്കുകയും ചെയ്തു. ഇത്തവണ ആ ഡ്രീം ഫൈനല്‍ ഉണ്ടാവുമോയെന്നത് നമ്മള്‍ കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

Story first published: Thursday, June 11, 2026, 21:50 [IST]
Other articles published on Jun 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+