ഇതു 'ലാസ്റ്റ് ഡാന്‍സ്', വിരമിക്കുമെന്ന് സഹോദരി പറഞ്ഞത് സത്യമോ? പ്രതികരിച്ച് റോണോ
കാല്‍പ്പന്തുകളിയില്‍ ഒരാള്‍ക്കു നേടാവുന്നതെല്ലാം സ്വന്തമാക്കിയിട്ടും പോര്‍ച്ചുഗീസ് ഇതിഹാസവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രോഫ ശേഖരത്തില്‍ ഒന്നു മാത്രമില്ല- ഫിഫയുടെ ഒരു ലോകകപ്പ്!!. ഈ കുറവ് ഇത്തവണ നികത്താനുള്ള യാത്രയില്‍ അദ്ദേഹം പാതിദൂരം പിന്നിട്ടു കഴിഞ്ഞു.
ഇനി ആ സ്വര്‍ണ കപ്പിനും റോണോയ്ക്കുമിടയില്‍ വെറും നാലു കളികളുടെ ദൂരം മാത്രം. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ റൗണ്ട് 32 പോരാട്ടത്തില്‍ മുന്‍ റണ്ണറപ്പായ ക്രൊയേഷ്യയെ 2-1ന വീഴ്ത്തി പറങ്കിപ്പട പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചിരുന്നു.

ഇനി അവസാന 16ല്‍ പോര്‍ച്ചുഗലിനെ കാത്തിരിക്കുന്നത് മുന്‍ ചാംപ്യമാരും യൂറോപ്പിലെ വമ്പന്‍ ടീമുകളിലൊന്നുമായ സ്‌പെയിനാണ്. അതിനിടെ ഇതു റൊണാള്‍ഡോയുടെ അവസാനത്തെ ലോകകപ്പായിരിക്കുമെന്നു സഹോദരാ കാറ്റി അവെയ്റോ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രശസ് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യമറിയിച്ചത്. ഇതേക്കുറിച്ച് റൊണാള്‍ഡോ പ്രതികരിച്ചിരിക്കുകയാണ്.
അതു സത്യമോ?
നോര്‍ത്ത് അമേരിക്കയില്‍ പുരോഗമിക്കുന്ന ഈ ഫിഫ ലോകകപ്പിനു ശേഷം താന്‍ കളി കളി നിര്‍ത്തുമെന്നുള്ള സഹോദരി കാറ്റി അവെയ്റോയുടെ വാക്കുകള്‍ ശരിവയ്ക്കാനോ, തള്ളാനോ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തയ്യാറായില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അടുത്ത ഗെയിമില്‍ മാത്രമാണ് ശ്രദ്ധയെന്നുമാണ് അദ്ദേഹം പറയുന്നത്.
'നിങ്ങള്‍ ഇതുവരെ ചെയ്തതു പോലെ ദേശീയ ടീമിനെ പിന്തുണയ്ക്കുന്നത് തുടരൂ. ഒരു സമയത്ത് ഒരു ഗെയിമെന്ന രീതിയിലാണ് ചിന്തിക്കേണ്ടത്. ക്രിസ്റ്റ്യാനോ റൊണാണ്‍ഡോയെന്ന എന്റെ ഭാവിയല്ല ഇപ്പോള്‍ പ്രധാനം. ഭാവിയെ കുറിച്ച് ഞാന്‍ എന്റെ കുടുംബവുമായി സംസാരിക്കും.
ഇതിനു ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. തിരക്കിനിടയില്‍ ഇനി ഞാന്‍ തീരുമാനങ്ങളെടുക്കുന്നില്ല. ഇപ്പോള്‍ അല്‍പ്പം വിശ്രമിക്കാനും അടുത്ത മല്‍സരത്തിനു തയ്യാറെടുക്കാനുമുള്ള സമയമാണ്'- റൊണാള്‍ഡോ വ്യക്തമാക്കി.
ഈ ലോകകപ്പില്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും കടുപ്പമേറിയ മല്‍സരമാണ് ഇനി പോര്‍ച്ചുഗലിനെ കാത്തിരിക്കുന്നത്. ഈ മാസം ആറിന് തിങ്കളാഴ്ച ഡാലസ് സ്‌റ്റേഡിയത്തിലാണ് 2010ലെ ലോക ചാംപ്യന്‍മാരായ സ്‌പെയിനുമായി പോര്‍ച്ചുഗല്‍ കൊമ്പുകോര്‍ക്കുക.

കുറിച്ചത് ചരിത്രനേട്ടം
ക്രൊയേഷ്യയുമായുള്ള റൗണ്ട് 32 പോരാട്ടത്തില്‍ പെനല്‍റ്റിയില്‍ നിന്നും പോര്‍ച്ചുഗലിന്റെ സമനില ഗോള്‍ നേടിയപ്പോള്‍ ചരിത്ര നേട്ടവും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തേടിയെത്തിയിരുന്നു. ടൊറൊന്റോയില്‍ നടന്ന ആവേശപ്പോരില്‍ പറങ്കിപ്പട 0-1നു പിന്നില്‍ നിന്ന ശേഷമാണ് രണ്യു ഗോളുകള്‍ മടക്കി പറങ്കിപ്പടയെ തീര്‍ത്തത്.
53ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ അക്കൗണ്ട് തുറന്നെങ്കിലും 68ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ പെനല്‍റ്റി പോര്‍ച്ചുഗലിനെ ഒപ്പമെത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു ലോകകപ്പുകൡലായി എട്ടു നോക്കൗട്ട മല്‍സരങ്ങളിലും ഗോള്‍ നേടാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഈ കാത്തിരിപ്പാണ് ഇത്തവണ അവസാനിപ്പിച്ചിരിക്കുന്നത്.
കൂടാതെ ലോകകപ്പിലെ ഒരു നോക്കൗട്ട് ഗെയിമില്‍ ഗോളടിച്ച ഏറ്റവിം പ്രായ കൂടിയ താരമായി റൊണാള്‍ഡോ മാറുകയും ചെയ്തു. 41 വയസ്സും 147 ദിവസവും പ്രായമുള്ളപ്പോഴാണ് ഗോളുമായി റോണോ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications