FIFA WC 2026: അന്ന് 200 കിമി വേഗത!! 41ാം വയസ്സില്‍ റോണോയുടെ ശൈലിയെങ്ങനെ? മുന്‍ താരം പറയുന്നു
ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ വിസ്മയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിലെ അവസാന ലോകകപ്പിന് ഒരുങ്ങുകയാണ്. 41 വയസ്സിന്റെ ചെറുപ്പത്തിലും ഇപ്പോഴത്തെ യുവ തലമുറയെ മറികടക്കാനുള്ള മികവുമായാണ് അദ്ദേഹമെത്തുക.
റൊണാള്‍ഡോയുടെ കരിയറില്‍ മിസ് ചെയ്യുന്ന പ്രധാന ട്രോഫിയാണ് ഫിഫ ലോകകപ്പ്. കഴിഞ്ഞ തവണ അജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി കന്നി ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചതു പോലെ ഇത്തവണ തന്റെ സമയം തെളിയുമെന് ശുഭപ്രതീക്ഷയിലാണ് പറങ്കിപ്പടയുടെ നായകന്‍.

റൊണാള്‍ഡോ അദ്ദേഹത്തിന്റെ പ്ലെയിങ് സ്റ്റൈലില്‍ വരുത്തിയിട്ടുള്ള പ്രധാനപ്പെട്ട ഒരു മാറ്റം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ദേശീയ ടീമിലെ മുന്‍ സഹതാരവും ഗോള്‍കീപ്പറുമായ റിക്കാര്‍ഡോ. ഗോളുമായി സംസാരിക്കുകയായിരുന്നു പോര്‍ച്ചുഗലിന്റെ മുന്‍ സൂപ്പര്‍ ഗോളി.
റോണോയിലെ മാറ്റമെന്ത്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പഴയ വേഗതയും ഇപ്പോഴത്തെ വേഗതയും ഒരുപോലെ അല്ലായിരിക്കാം. അന്നു 200 കിമി വേഗത്തില്‍ കുതിച്ചുപാഞ്ഞ അവന് ഇപ്പോള്‍ 195 കിമി വേഗതയേ ഉണ്ടാവുകയുള്ളൂ.
വേഗതയില്‍ കുറവ് സംഭവിച്ചെങ്കിലും ഫുട്‌ബോളിനോടുള്ള റൊണാള്‍ഡോയുടെ പാഷന്‍ അന്നും ഇന്നും ഒരുപോലെ തന്നെയാണ്. അന്നു 17ാം നമ്പര്‍ ജഴ്‌സിയില്‍ കളിച്ച അവന്‍ ഇപ്പോള്‍ ഏഴാം നമ്പറുകാരനുമാണ്. പ്രായം 41ലും എത്തിയിരിക്കുന്നു. പക്ഷെ അന്നുള്ള അതേ ആത്മസമര്‍പ്പണം, പ്രതിബദ്ധത, പാഷന്‍, മറ്റുള്ളവരുടെ കാര്യത്തിലെ ആശങ്ക തുടങ്ങി എല്ലാം പഴയതു പോലെ തന്നെയാണ്.
ശാരീരികവും സാങ്കേതികവും മാനസികവുമായുള്ള കഴിവുകള്‍ ഉള്ളയിടത്തോളം കാലം ക്രിസ് (ക്രിസ്റ്റിയാനോ) എതിര്‍ ടീമിനെ തകര്‍ക്കുന്ന മെഷീനാണ്. അവനുള്ളപ്പോള്‍ എല്ലായ്‌പ്പോഴും അപകടവും കൂടെയുണ്ടാവും.
അവനെപ്പറ്റി വിവരിക്കാന്‍ കൂടുതല്‍ വാക്കുകളില്ല. കാരണം റോണോ സമാനതകളില്ലാത്ത വ്യക്തിയാണ്- വിരമിച്ച ശേഷം ഇപ്പോള്‍ പോര്‍ച്ചുഗലിന്റെ കോച്ചിങ് സംഘത്തിന്റെ ഭാഗമായ റിക്കാര്‍ഡോ വിശദമാക്കി.

റൊണാള്‍ഡോയുമായുള്ള തന്റെ ആത്മസമര്‍പ്പണത്തെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ പലപ്പോഴും ഒരുമിച്ചുണ്ടാവാറുണ്ട്, പരസ്പരം ഒരുപാട് സംസാരിക്കാറുമുണ്ട്. ഞാന്‍ ഇപ്പോള്‍ പരിശീലക സംഘത്തിനൊപ്പമാണെങ്കിലും ഒരു സഹ പ്രവര്‍ത്തകനെ പോലെ ഞാന്‍ അദ്ദേഹത്തോടു ഇപ്പോഴും സംസാരിക്കാറുണ്ട്.
ഞങ്ങള്‍ക്ക് മുഖംമൂടികളൊന്നുമില്ല. പങ്കാളിത്തം ഒന്നുതന്നെയാണ്. അത് വ്യാജമാക്കാന്‍ ഒന്നുമില്ല. പരിശീലനം, വിശ്രമം, പോഷകാഹാരം എന്നിവയില്‍ ഞങ്ങള്‍ സ്വയം വളരെയധികം ആവശ്യപ്പെടുകയും ചെയ്യാറുണ്ട്, ക്രിസ് മറ്റുള്ളവരെക്കാള്‍ അല്‍പ്പം കൂടുതലാണ്- റിക്കാര്‍ഡോ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ഇത്തവണ ഗ്രൂപ്പ് കെയിലാണ് പോര്‍ച്ചുഗല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 17ന് ഡിആര്‍ കോംഗോയുമായാണ അവരുടെ ആദ്യ പോരാട്ടം. 23ന് ഉസ്‌ബെക്കിസ്താനുമായും അസാന ഗ്രൂപ്പ് മല്‍സരത്തില്‍ 28ന് കൊളംബിയയുമായും പോര്‍ച്ചുഗല്‍ ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

