FIFA WC 2026: കിടിലന്‍ കെയ്ന്‍!! കോംഗോയുടെ കഥ കഴിച്ച് ഇംഗ്ലീഷ് കുതിപ്പ്, പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ വമ്പന്‍ അട്ടിമറിക്കു കോപ്പു കൂട്ടിയ ആഫ്രിക്കന്‍ ടീമായ കോംഗോയുടെ കഥ കഴിച്ച് ഇംഗ്ലീഷ് തിരിച്ചുവരവ്. ജര്‍മനി, നെതര്‍ലാന്‍ഡ് എന്നിവര്‍ക്കു റൗണ്ട് 32ല്‍ അടിതെറ്റിയതു പോലെ ഇംഗ്ലണ്ടും വലിയൊരു ഷോക്ക് മുന്നില്‍ കണ്ടിരുന്നു.
പക്ഷെ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ രണ്ടു ഗംഭീര ഗോളുകള്‍ മുങ്ങിത്താഴുകയായിരുന്ന ഇംഗ്ലീഷ് കപ്പലിനെ കൈപിടിച്ചുയര്‍ത്തി. 75, 86 മിനിറ്റുകളിലായിരുന്നു അദ്ദേഹം കോംഗോ വലയില്‍ പന്തെത്തിച്ച് ഇംഗ്ലീഷ് ആരാധകരെ ആവേശത്തിലാറാടിച്ചത്. ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രീക്വാര്‍ട്ടറില്‍ കരുത്തരായ മെക്‌സിക്കോയാണ് ഇംഗ്ണ്ടിന്റെ എതിരാളികള്‍.

ഗോള്‍!! ഞെട്ടിച്ച് കോംഗോ
മുന്‍ ചാംപ്യന്മാരും ഈ കളിയിലെ ഫേവറിറ്റുകളുമായ ഇംഗ്ലണ്ടിനെ സ്തബ്ധരാക്കിയാണ് ഏഴാം മിനിറ്റില്‍ തന്നെ ബ്രയാന്‍ സിപെംഗയിലൂടെ കോംഗോ ലീഡ് പിടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ പ്രതിരോധത്തില്‍ സംഭവിച്ച വലിയൊരു പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍.
മല്‍സരഗതിക്കു വിപരീതമായി വന്ന ഗോള്‍ കൂടിയായിരുന്നു ഇത്. സെന്റര്‍ ഏരിയയില്‍ നിന്നും ഇടതു വിങിലേക്കു വന്ന ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സിപെംഗയുടെ കാലിലേക്കാണ് വന്നത്. തനിച്ച് അതുമായി കയറിയ ശേഷം അദ്ദഹം തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ഗോളിക്കു പഴുതൊന്നു നല്‍കാതെ വലയില്‍ തറച്ചു (1-0).
ഇംഗ്ലണ്ടിനു അവസരം
അപ്രതീക്ഷിതമായി ലീഡ് വഴങ്ങേണ്ടി വന്നതോടെ പരിഭ്രാന്തരായ ഇംഗ്ലണ്ട് സമനില ഗോളിനായി നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 30ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ടിനു സുവര്‍ണാവസരം പക്ഷെ ഗോള്‍കീപ്പര്‍ എംപാസി കോംഗോയുടെ രക്ഷയ്‌ക്കെത്തി.
റൈസിന്റെ മികച്ചൊരു പാസില്‍ നിന്നും ബെല്ലിങ്ഹാമിന്റെ ഗോള്‍ ശ്രമം എംപാസി കുത്തിയകറ്റിയപ്പോള്‍ ഇംഗ്ലീഷ് ആരാധകരും കാണികളും ഒരുപോലെ തലയില്‍ കൈവയ്ക്കുകയായിരുന്നു. തുടര്‍ന്നും ചില മികച്ച മുന്നേറ്റങ്ങള്‍ ഇംഗ്ലണ്ട് നടത്തിയെങ്കിലും കോംഗോ പ്രതിരോധത്തില്‍ തട്ടി ഇവയെല്ലാം തകര്‍ന്നു.
ഇതിനിടെ രണ്ടാം ഗോളോടെ കളിയില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ലഭിച്ച അവസരം 42ാം മിനിറ്റില്‍ കോംഗോ പാഴാക്കി. ഇടതു വിങില്‍ നിന്നും ഇംഗ്ലീഷ് പ്രതിരോധത്തെ കീമിമുറിച്ച് വാന്‍ബിസാക്ക നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റിന് അരികെ നിന്നും പതിയെ വലയിലേക്കു വഴി കാണിക്കുക മാത്രമേ വിസ്സ ചെയ്യേണ്ടിയിരുന്നുുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ ശ്രമം പോസ്റ്റില്‍ തട്ടി പുറത്തു പോയി. 1-0ന്റെ ലീഡുമായി തന്നെ കോംഗോ ആദ്യ പകുതി തങ്ങളുടെ പേരിലാക്കുകയും ചെയ്തു.

ഒപ്പമെത്തി ഇംഗ്ലണ്ട്
ഗോളിനായുള്ള ഇംഗ്ലണ്ടിന്റെ നിരന്തര ശ്രമങ്ങള്‍ക്കു ഒടുവില്‍ 75ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് ഫലം കണ്ടു. ഇതിനു മുമ്പ് പല മികച്ച സേവുകളും ഗോളി എംപാസി നടത്തിയിരുന്നെങ്കിലും അവസാനം ഇംഗ്ലണ്ട് ഫലം കണ്ടു.
ബോക്‌സിനകത്തു ഇടതു ഭാഗത്തു നിന്നും ജോര്‍ഡന്‍ നല്‍കിയ മനോഹരമായ ക്രോസ് സെന്ററില്‍ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ കെയ്ന്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
കെയ്ന്‍!! വാട്ട് എ ഗോള്‍
മല്‍സരം അധിക സമയത്തേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടു പോവാന് ഇംഗ്ലണ്ടിനു പ്ലാനില്ലായിരുന്നു. നിശ്ചിത സമയം തീരാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ കെയ്വിന്റെ വണ്ടര്‍ഗോളില്‍ ഇംഗ്ലണ്ട് വിജയമുറപ്പാക്കി.
ബോ്ക്‌സിന്റെ എഡ്ജില്‍ നിന്നും ടീമംഗം നല്‍കിയ പാസ് പിടിച്ചെടുത്ത കെയ്ന്‍ തന്റെ വലതു ഭാഗത്തു മുന്നേറിയ ശേഷം തൊടുത്ത വലംകാല്‍ വെടിയുണ്ട് ഗോളിയടക്കം എല്ലാവരെയും നോക്കുകുത്തിയാക്കി വലയുടെ മേല്‍ക്കൂരയിലാണ് പതിച്ചത്.
ഇംഗ്ലണ്ട് ലൈനപ്പ് (4-2-3-1) പിക്ക്‌ഫോര്‍ഡ് (ഗോള്‍കീപ്പര്‍), സ്‌പെന്‍സ്, കോണ്‍സ, ഗുവേഹി, ഒ റെയ്ലി, റൈസ്, ആന്‍ഡേഴ്സണ്‍, റഷ്ഫോര്‍ഡ്, ബെല്ലിംഗ്ഹാം, മഡൂക്കെ, കെയ്ന്‍.
ഡിആര്‍ കോംഗോ നൈപ്പ് (4-3-3) എംപാസി സാവു (ഗോള്‍കീപ്പര്‍), വാന്‍ ബിസാക്ക, എംബെംബ, ടുവന്‍സെബെ, മസുവാകു, മുകൗ, മൗതൗസാമി, സാദികി, ബുക്ക്, സിപെംഗ, വിസ്സ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications