Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: അര്‍ജന്റീന അടുത്ത കളി തോല്‍ക്കും!!! കെയ്‌നിനെ 'പൂട്ടിയ' മന്ത്രവാദിയുടെ അടുത്ത പ്രവചനം

ഈ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള ഗ്രൂപ്പു മല്‍സരത്തിനു പിന്നാലെ ലോകമെങ്ങും ചര്‍ച്ച ചെയപ്പെട്ടിട്ടുള്ള ഒരു പേരാണ് നാന ക്വാക്കു ബോന്‍സാം. കടുകട്ടി പേര് പോലെ തന്നെ ആള് ചില്ലറക്കാരനല്ല. ഘാനയില്‍ നിന്നുള്ള മന്ത്രവാദിയാണ് ബോന്‍സാം.

ദുര്‍മന്ത്രവാദത്തിലൂടെ കളിക്കളത്തില്‍ താന്‍ ഉദ്ദേശിക്കുന്ന കളിക്കാരെ വരുതിയിലാക്കി നിര്‍ത്താനുള്ള കഴിവുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ ജന്‍മരാജ്യമായ ഘാന ഗോള്‍രഹിതമായി തളച്ചതിന് പിന്നില്‍ തന്റെ മാന്ത്രിക ശക്തിയുണ്ടെന്നാണ് ബോന്‍സാം അവകാശപ്പെടുന്നത്.

MESSI GHANA WITCH

ഈ കളിയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഹാരി കെയ്ന്‍ ഗോള്‍ നേടാതിരിക്കാനുള്ള ചില ക്രിയകള്‍ ചെയ്തതായും അതു വഴി താരത്തിന്റെ കാലുകള്‍ ആത്മീയമായി ബന്ധിക്കുകയും ചെയ്യുമെന്നായിരുന്നു കളിക്കുമുമ്പ് മന്ത്രവാദി അറിയിച്ചത്.

ബോന്‍സാം പറഞ്ഞതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു. ക്ലോസ് റേഞ്ചില്‍ വച്ചു പോലും കെയ്‌നിനു കളിയില്‍ സ്‌കോര്‍ ചെയ്യാനുമായില്ല. ഇതോടെ ഈ മന്ത്രവാദി വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഘാന-ഇംഗ്ലണ്ട് മല്‍സരത്തിനു ശേഷം ഇയാള്‍ ആഭിചാര ക്രിയയുടെ വീഡിയോയും പങ്കു വച്ചിരുന്നു.

ആത്മീയമായി ബന്ധിക്കപ്പെട്ട കെയ്‌നിന്റെ കാലിലെ കെട്ട് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇതെന്നായിരുന്നു ബോന്‍സാമിന്റെ വിശദീകരണം. ഇനി മുന്നോട്ടുള്ള മല്‍സരങ്ങളില്‍ ഗോള്‍ നേടാന്‍ കെയ്‌നിനെ ഇതു സഹായിക്കുമെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. പാനമയുമായുള്ള അടുത്ത മാച്ചില്‍ കെയ്ന്‍ ഗോളും നേടി.

ഇപ്പോഴിതാ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് ഘാന മന്ത്രവാദി. അവരെപ്പറ്റി ഞെട്ടിക്കുന്ന ഒരു പ്രവചനമാണ് ബോന്‍സാം നടത്തിയിരിക്കുന്നത്.

അര്‍ജന്റീനയ്ക്കു ആയുസ്സില്ല

തുടര്‍ച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീന ശനിയാഴ്ച നോക്കൗട്ട് റൗണ്ടില്‍ ഇറങ്ങുകയാണ്. ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ കാബോ വെര്‍ദെയാണ് (കേപ് വെര്‍ദെ) ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

പക്ഷെ ഈ മല്‍സരത്തില്‍ അര്‍ജന്റീനയെ പുറത്താക്കി കാബോ വെര്‍ദെ വമ്പന്‍ അട്ടിമറി കുറിക്കുമെന്നാണ് നാന ക്വാക്കു ബോന്‍സാമിന്റെ ഞെട്ടിക്കുന്ന പ്രവചനം. മാത്രമല്ല, തന്റെ ടീമായ ഘാന ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ പോവുമന്നും പ്രവചിക്കുന്നു.

തീര്‍ന്നില്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനായിരിക്കും ഇത്തവണ ലോക കിരീടമെന്നും ഇയാള്‍ പറഞ്ഞിരിക്കുകയാണ്. ബോന്‍സാമിന്റെ ഈ പ്രവചനങ്ങളില്‍ ഏതൊക്കെയാവും ശരിയായി വരികയെന്നു ഇനി നമുക്കു കാത്തിരുന്നു തന്നെ കാണാം.

AGENTINA TEAM

കുതിപ്പ് തുടരാന്‍ അര്‍ജന്റീന

ഘാന മന്ത്രവാദിയുടെ പ്രവചനങ്ങളും ആഭിചാര ക്രിയകളുമൊന്നും അര്‍ജന്റീന വലിയ കാര്യമാക്കുന്നില്ല. ഈ ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ള അവര്‍ അടുത്ത മല്‍സരും ജയിച്ച് പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുക്കാനുള്ള പടയൊരുക്കത്തിലാണ്.

ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും വളരെ ആധികാരികമായി ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് അര്‍ജന്റീനയുടെ വരവ്. മെസ്സിയുടെ മാജിക്കല്‍ ഫോമിനൊപ്പം ടീമും വളരെ സെറ്റായി കളിക്കുന്നതിനാല്‍ ആശങ്കകളൊന്നുമില്ല.

നേരത്തേ കരുത്തരായ സ്‌പെയിനിനെയും ഉറുഗ്വേയെയുമെല്ലാം സമനിലയില്‍ തളച്ച ടീമാണ് കാബോ വെര്‍ദെയെങ്കലും അര്‍ജന്റൈന്‍ ആക്രമണത്തില്‍ അവരുടെ കോട്ട തകരുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Tuesday, June 30, 2026, 19:30 [IST]
Other articles published on Jun 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+