Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ഒന്നടിച്ച കുറസാവോ, ഏഴ് വാങ്ങി!! ഹൂസ്റ്റണില്‍ ജര്‍മന്‍ ഗോള്‍മഴ

ഹൂസ്റ്റണ്‍: കന്നി ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കാനെത്തിയ കുറസാവോ ഗോള്‍മുഴയില്‍ മുക്കി ജര്‍മനിയുടെ പടയോട്ടം. ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ഫുട്‌ബോളിലെ കുഞ്ഞന്‍ ടീമുകളിലൊന്നായ കുറസാവോയെ ജര്‍മനി മുക്കിയത്.

0-1നു പിന്നില്‍ നിന്ന ശേഷം ഗോള്‍ മടക്കി ജര്‍മനിക്കു ഷോക്ക് നല്‍കിയതേ കുറസാവോയ്ക്കു ഓര്‍മയുള്ളൂ. പിന്നെ സ്വന്തം പോസ്റ്റിലേക്കു 'ചറപറ' ഗോളുകള്‍ വന്നു കൊണ്ടേയിരുന്നു.

ഫെലിസ് എന്‍മെച്ച (ആറാം മിനിറ്റ്), നിക്കോ ഷ്‌ളോട്ടെര്‍ബെക്ക് (38), കായ് ഹാവേര്‍ട്‌സ് (45+5, 88), ജമാല്‍ മുസിയാല (47), നതാനിയേല്‍ ബ്രൗണ്‍ (68), ഡെനിസ് ഉന്‍ഡാവ് (78) എന്നിവരാണ് ജര്‍മനിക്കായി വലകുലുക്കിയത്. കുറസാവോയുടെ ആശ്വാസ ഗോള്‍ 21ാം മിനിറ്റില്‍ ലിവാനോ കൊമനേസ്യയുടെ വകയായിരുന്നു.

GERMANY GOAL

ലീഡെടുത്ത് ജര്‍മനി

ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ കുറസാവോ തുടക്കത്തില്‍ അല്‍പ്പം പരുങ്ങലില്‍ കാണപ്പെട്ടപ്പോള്‍ അവസരം മുതലെടുത്ത ജര്‍മനി ആക്രമിച്ചു കയറി. ആദ്യത്തെ കുറച്ചു മിനിറ്റുകളില്‍ ബോള്‍ കുറസാവോ ഗോള്‍മുഖത്തു തന്നെയായിരുന്നു.

ആറാം മിനിറ്റില്‍ തന്നെ ഫെലിക്‌സ് എന്‍മെച്ചയിലൂടെ ജര്‍മനി അക്കൗണ്ടും തുറന്നു. ജമാല്‍ മുസിയാലയുടെ ഗോള്‍ശ്രമം കുറസാവോ ഡിഫന്‍ഡര്‍ അര്‍മാന്‍ഡോ ഒബിസ്‌പോ ബ്ലോക്ക് ചെയ്തിട്ടെങ്കിലും അതു ക്ലിയര്‍ ചെയ്ത് അപകടമൊഴിവാക്കാന്‍ കഴിഞ്ഞില്ല.

ബോള്‍ ലഭിച്ച ഫ്‌ളോറിയന്‍ വിട്‌സ് അതു എന്‍മെച്ചയ്ക്കു കൈമാറി. ബോക്‌സിനുള്ളില്‍ വച്ച് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ അദ്ദേഹം അതു വലയിലേക്കു തൊടുത്തപ്പോള്‍ ഗോളി വെറും കാഴ്ചക്കാരനായിരുന്നു.

തുടര്‍ന്നും ജര്‍മനി തന്നെയാണ് പത്തുമിനിറ്റോളം കളി നിയന്ത്രിക്കുകയും ചെയ്തു. 19ാം മിനിറ്റിലാണ് കുറസാവോ കളിയിലെ ആദ്യത്തെ ഗോള്‍ ഷോട്ട് പരീക്ഷിക്കുനത്. ബോക്‌സിനു പുറത്തു നിന്നും ഒരു ലോങ്‌റേഞ്ചറാണ് ലിയാന്‍ഡ്രോ ബക്കുന തൊടുത്തത്.

എന്നാല്‍ ജര്‍മന്‍ ഗോളി മാന്വല്‍ നുയര്‍ക്കു ഭീഷണി ഉയര്‍ത്താതെ ക്രോസ് ബാറിനു മുകളിലൂടെ ബോള്‍ പറന്നു.ഈ ഷോട്ടിനു ശേഷമാണ് കുറസാവോയ്ക്കു പതിയ ആത്മവിശ്വാസവും വന്നു തുടങ്ങിയത്.

ഗോള്‍!! കുറസാവോ കലക്കി

21ാം മിനിറ്റില്‍ ഹൂസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച കുറസാവോ ആരാകര്‍ കാത്തിരുന്ന ആ നിമിഷമെത്തി. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ കളിക്കാനെത്തിയ കുറസാവോയുടെ കന്നി ഗോള്‍ പിറന്നു. അതും നാലു തവണ ലോക ചാംപ്യന്‍മാരായ ജര്‍മനിക്കെതിരേ.

വലതുവിങിലൂടെയുള്ള കുറസാവോയുടെ ചടുലമായ മുന്നേറ്റം ബോക്‌സിനുള്ളില്‍ ബ്ലോക്ക് ചെയ്യപ്പെടുന്നു. ഇതിനിടെ മറ്റൊരു കുറസാവോ താരവും ഷോട്ടിനു തുനിഞ്ഞെങ്കിലും കണക്ടായില്ല.

CURACAO GOAL

ഇതിനിടെയാണ് ഓടിക്കയറിയ ലിവാനോ കൊമനേസ്യ ഇടംകാല്‍ ഗ്രൗണ്ട് ഷോട്ടിലൂടെ നിറയൊഴിച്ചത്. ഗോളി നൂയര്‍ വലതു വശത്തേക്കു ഡൈവ് ചെയ്‌തെങ്കിലും ഗ്ലൗസില്‍ തട്ടിയ ശേഷം ബോള്‍ വലയില്‍ തുളഞ്ഞുകയറി (1-1). ഈ ഗോളിനു പിന്നാലെ ആദ്യ ഹൈഡ്രേഷന്‍ ബ്രേക്കും വന്നു.

ലീഡ് തിരിച്ചുപിടിച്ച് ജര്‍മനി

ബ്രേക്കിനു പിന്നാലെ ലീഡ് തിരിച്ചുപിടിക്കാനുള്ള ജര്‍മനിയുടെ ശ്രമങ്ങളാണ് കണ്ടത്. 32ാം മിനിറ്റില്‍ ലെറോസ് സാനെയുടെ ഒരു കിടിലന്‍ ഷോട്ട് ക്രോസ് ബാറിനു തൊട്ടുമുകൡലൂടെ കുറസാവോ വലയിലേക്കു താഴ്ന്നിറങ്ങിയെങ്കിലും ഗോള്‍കീപ്പര്‍ ചാടിയുയര്‍ന്ന് ക്രോസ് ബാറിനു മുകൡലൂടെ കുത്തികയറ്റി.

36ാം മിനിറ്റില്‍ സെറ്റ് പീസിലൂടെ ജര്‍മനി സമനില ഗോളും പിടിച്ചുവാങ്ങി. വലകു മൂലയില്‍ നിന്നുള്ള ബ്രൗണിന്റെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ ഷ്‌ലോട്ടെര്‍ബാക്ക് തല കൊണ്ട് വലയിലേക്കു ചെത്തിയിട്ടപ്പോള്‍ ഗോളി നോക്കുകുത്തിയായിരുന്നു (2-1),

ജര്‍മനിക്കു പെനല്‍റ്റി

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയിലൂടെ മൂന്നം ഗോളും നേടിയ ജര്‍മനി പിടിമുറുക്കുകയായിരുന്നു. ആദ്യ ഗോളിന്റെ അവകാശിയായ എംനെച്ചയെ ബോക്‌സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു. ഇത്. കിക്കെടുത്ത കായ് ഹാവേര്‍ട്‌സ് അനായാസം പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ജര്‍മനി സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തുകയും ചെയ്തു.

ജര്‍മന്‍ ആധിപത്യം

രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റിനുള്ളില്‍ തന്നെ നാലാം ഗോളും നേടി ജര്‍മനി വിജയമുറപ്പിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ച് നല്‍കിയ പാസുമായി വലതു വിങിലൂടെ ഓടിക്കയറിയ ജമാല്‍ മുസിയാല തന്നെ തടുക്കാനെത്തിയ ഡിഫന്‍ഡറെ വെട്ടിയൊഴിഞ്ഞ് തൊടുത്ത മനോഹരമായ ഷോട്ട് സെക്കന്റെ പോസ്റ്റിലൂടെ വലയില്‍ കയറി.

ഇതുകൊണ്ടും ജര്‍മനി നിര്‍ത്തിയില്ല. 68ാം മിനിറ്റില്‍ നതാനിയേല്‍ ബ്രൗണ്‍ അഞ്ചാം ഗോളും നേടിയതോടെ കുറസാവോ ശരിക്കും മുങ്ങി. മികച്ചൊരു നീക്കത്തിനൊടുവില്‍ ഉന്‍ഡാവ് നല്‍കിയ ബാക്ക് ഹീല്‍ പാസ് ബ്രൗണ്‍ മനോഹരമായ വോളിയിലൂടെ വലയിലേക്കു അടിച്ചുകയറ്റി (5-1). രണ്ടു ഗോള്‍ കൂടി കുറാസാവോ വലയിലെത്തിച്ചാണ് ജര്‍മന്‍ പട കളി അവസാനിപ്പിച്ചത്.

പ്ലെയിങ് 11

ജര്‍മനി: മാന്വല്‍ നുയര്‍ (ഗോള്‍കീപ്പര്‍), ജോനാഥന്‍ താഹ്, ജോഷ്വ കിമ്മിച്ച് (ക്യാപ്റ്റന്‍), നിക്കോ ഷ്ലോട്ടര്‍ബെക്ക്, നഥാനിയേല്‍ ബ്രൗണ്‍, ജമാല്‍ മുസിയാല, അലക്സാണ്ടര്‍ പാവ്ലോവിച്ച്, ഫ്‌ളോറിയന്‍ വിട്സ്, ലെറോയ് സാനെ, ഫെലിക്സ് എന്‍മെച്ച, കായ് ഹാവെര്‍ട്സ്.

കുറസാവോ: എലോയ് റൂം, ഷെറല്‍ ഫ്‌ലോറനസ്, അര്‍മാന്‍ഡോ ഒബിസ്പോ, റിച്ചെഡ്ലി ബസോര്‍, ഡെവെറോണ്‍ ഫോണ്‍വില്ലെ, ജുനിന്‍ഹോ ബക്കൂന, ലിവാനോ കൊമെനെന്‍സിയ, ലിയാന്‍ഡ്രോ ബക്കൂന, താഹിത് ചോങ്, ജുര്‍ഗന്‍ ലോക്കാഡിയ, സോണ്ട്‌ജെ ഹാന്‍സെന്‍.

Story first published: Monday, June 15, 2026, 0:37 [IST]
Other articles published on Jun 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+