Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: എംബാപ്പെ 'ഡബിള്‍ ബെല്ലടിച്ചു'!! ഫ്രഞ്ച് എക്‌സ്പ്രസ് കുതിപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ഫ്രാന്‍സ് ജയത്തോടെ തന്നെ ഫിഫ ലോകകപ്പില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.. ഗ്രൂപ്പ് ഐയില്‍ അട്ടിമറി മോഹവുമായി ഇറങ്ങിയ സെനഗലിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട തീര്‍ത്തത്. നാലു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.

ആദ്യപകുതിയില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാനാവാതെ വെറും കാഴ്ചക്കാരയി നിന്ന ഫ്രാന്‍സ് രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ അടിച്ചുകൂട്ടി എതിരാളികളുടെ കഥ കഴിച്ചു.

KYLIAN MBAPPE

ഇരട്ട ഗോളുകളുമായി ഹീറോയായി മാറിയ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയാണ് ഫ്രഞ്ച് ജയത്തിന് ചുക്കാന്‍ പിടിച്ചത്. 66, 90+6 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. സെനഗലിന്റെ ഗോള്‍ മമടക്കിയത് ഇബ്രാഹിം എംബായെയായിരുന്നു (90+5).

തുടക്കം സൂപ്പറാക്കി സെനഗല്‍

കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ആദ്യ 15 മിനിറ്റില്‍ ഫ്രാന്‍സിനെ ബാക്ക്ഫൂട്ടിയില്‍കളിയില്‍ മികച്ചുനിന്നത് സെനഗലാണ്. വളരെ ചടുലമായ മുന്നേറ്റങ്ങളിലൂടെ കളം പിടിച്ച അവര്‍ തന്നെയാണ് ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കിയത്.

ഇടയ്ക്കു ചില മുന്നേറ്റങ്ങളും ഫ്രഞ്ച് ടീം നടത്തിയെഘങ്കിലും അവയൊന്നും സെനഗല്‍ ഗോള്‍കീപ്പര്‍ക്കു വെല്ലുവിളി സൃഷ്ടിക്കുന്നതായിരുന്നില്ല. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ സെനഗലിനു കളിയിലെ ആദ്യ കോര്‍ണര്‍ ലഭിച്ചു.

പക്ഷെ അതു മികച്ചൊരു ഗോളവസരമാക്കി മാറ്റിയെടുക്കാന്‍ അവര്‍ക്കായില്ല. കാരണം ഈ കോര്‍ണറിനു പിന്നാലെ ഫ്രഞ്ച് ഗോളി ഫൗളേറ്റ് വീണതോടെ റഫറി അവര്‍ക്കു ഫ്രീകിക്കും നല്‍കുകയായിരുന്നു. തുടര്‍ന്നും ഇരുവിങുകളിലൂടെയുമുളില സെനഗലിന്റെ ആക്രമങ്ങള്‍ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്.

13 മിനിറ്റിലാണ് ഫ്രഞ്ച് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയുടെ കാലില്‍ ആദ്യമായി പന്തെത്തിയത്. ചടുലമായ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഇത്.

പക്ഷെ ഉസ്മാന്‍ ഡെംബെലെയുടെ ലോങ് ത്രോ ബോള്‍ പിടിച്ചെടുത്ത് ഓടാനുള്ള എംബാപ്പെയുടെ ശ്രമം പാളി. ബോളിനെ വരുതിയിലാക്കാന്‍ അദ്ദേഹത്തിനായില്ല. എംബാപ്പെയുടെ കാലുകളില്‍ തട്ടി ബോള്‍ തെറിച്ചുപോയതോടെ ആക്രമണത്തിന്റെ മുനയൊടിയുകയും ചെയ്തു.

ഫ്രാന്‍സിന്റെ രക്ഷപ്പെടല്‍

26ാം മിനിറ്റില്‍ സെനഗല്‍ കളിയില്‍ അര്‍ഹിച്ച ലീഡ് പിടിച്ചെടുക്കേണ്ടതായിരുന്നു. പക്ഷെ ഗോള്‍പോസ്റ്റും ഭാവ്യവുമെല്ലാം ഫ്രാന്‍സിനെ കഷ്ടിച്ച് രക്ഷിക്കുകയായിരുന്നു. ദിയൂഫ് നല്‍ല്‍കിയ മനോഹരമാ പാസുമായി ഇടതു വിങിലൂടെ ചാട്ടുളി കണക്കെ പാഞ്ഞെത്തിയ നിക്കോഴാസ് ജാക്‌സണ്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ ഉപാമെക്കാനോയെ വെട്ടിച്ച്‌ഷോട്ടുതര്‍ത്തി.

താഴ്ന്ന ഷോട്ട് നേരെ ഫസ്റ്റ് പോസ്റ്റിലിട്ടു. ഇതിവിടെ ഷോട്ട് തടയാന്‍ ഡൈവ് ചെയ്ത് ഫ്രഞ്ച് ഗോളി മെയ്ഗ്നന്‍ താഴെ വീഴുകയും ചെയ്തിരുന്നു. പോസ്റ്റില്‍ തട്ടിത്തെറിച്ച ബോള്‍ താഴെ വീണ ഗോളിയുടെ കാലില്‍ തട്ടിയ ശേഷം നേരിയ വ്യത്യാസത്തില്‍ പുറത്തു പോയി. ഇതു സെല്‍ഫ് ഗോളിലും കലാശിക്കേണ്ടതായിരുന്നെങ്കിലും ഭാഗ്യവശാല്‍ സ്വന്തം വലയില്‍ കയറിയില്ല.

അവസരം തുലച്ച് സെനഗല്‍

ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ലിഡിനുള്ള ഒരു സുവര്‍ണാവസരം സെനഗല്‍ കളഞ്ഞു കുളിക്കുകയായിരുന്നു. ഫ്രഞ്ച് ഗോളി മാത്രം മുന്നില്‍ നില്‍ക്കെയാണ് ഓപ്പണ്‍ ചാന്‍സ് അവര്‍ തുലച്ചത്. ഇടതു വിങില്‍ നിന്നും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടിത്തെറിച്ച ബോള്‍ ബോക്‌സിനകത്ത് സെന്ററില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇസ്മായില സറിന്റെ കാലിലേക്കാണ് വന്നത്.

മുന്നില്‍ ഗോളി മാത്രം, ബോളിനെ വലയിലേക്കു വഴിതിരിച്ചു വിടേണ്ടതുമാത്രമേ സറിനുണ്ടായിരുന്നുള്ളൂ. പക്ഷെ അവിശ്വസനീയമാം വിധം സെനഗല്‍ സ്‌ട്രൈക്കര്‍ ക്രോസ് ബാറിനു മുകളിലൂടെ അതു പുറത്തേക്കടിച്ചു കളയുകയായിരുന്നു.

FRANCE MATCH

എംബാപ്പെ, ഫ്രാന്‍സ്

ആദ്യപകുതിയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഫ്രാന്‍സ് രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ അവര്‍ ലീഡിനായി ശ്രമിച്ചു കൊണ്ടേയിരുന്നു. 59ാ മിനിറ്റില്‍ എംബാപ്പെയെ ബോക്‌സില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന്് വാര്‍ ചെക്കിനൊടുവില്‍ ഫ്രാന്‍സിനു പെനല്‍റ്റി നിഷേധിക്കപ്പെട്ടു.

വൈകാത തന്നെ 66ാ മിനിറ്റില്‍ എംബാപ്പെിയിലുടെ ഫ്രഞ്ച് പട അര്‍ഹിച്ച ലീഡ് കൈക്കലാക്കി. വലതു വിങില്‍ നിന്നും ഒലീസെ ബോക്‌സിലേക്കു നീട്ടി നല്‍കിയ മനോഹരമായ ത്രൂ ബോള്‍ എംബാപ്പെ ഒരു വണ്‍ ടച്ച് പാസിലൂടെ വലയിലേക്കു വഴി തിരിച്ചുവിട്ടു.

82ാം മിനിറ്റില്‍ പകരക്കാനായി ഇറങ്ങിയ ബ്രാഡ്‌സലി ബര്‍ക്കോളയുടെ ഗോളില്‍ ഫ്രാന്‍സ് വിജയമുറുപ്പാക്കുകയും ചെയ്തു. സെന്ററില്‍ നിന്നും ടീമംഗം ബോക്‌സിലേക്കു നല്‍കിയ മനോഹരമായ ത്രൂബോള്‍ ഗോള്‍കീപ്പറെ നിസ്സഹായനാക്കി ബര്‍ക്കോള വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു.

ഫ്രാന്‍സ് 11- മൈക്ക് മൈഗ്‌നന്‍ (ഗോള്‍കീപ്പര്‍); ദയോത് ഉപമെക്കാനോ, ജൂള്‍സ് കൗണ്ടെ, വില്യം സാലിബ, തിയോ ഹെര്‍ണാണ്ടസ്, ഓറെലിയന്‍ ഷൊമേനി, അഡ്രിയാന്‍ റാബിയോട്ട്, മൈക്കല്‍ ഒലിസെ, ഔസ്മാന്‍ ഡെംബെലെ, ഡിസയര്‍ ഡൗ, കിലിയന്‍ എംബാപ്പെ (ക്യാപ്റ്റന്‍).

സെനഗല്‍ 11-എഡ്വാര്‍ഡ് മെന്‍ഡി (ഗോള്‍കീപ്പര്‍), കലിഡൗ കൗലിബാലി, (ക്യാപ്റ്റന്‍), ക്രെപിന്‍ ഡയറ്റ, മൗസ നിയാഖതെ, എല്‍ ഹാഡ്ജി മാലിക് ദിയൂഫ്, ഇദ്രിസ്സ ഗണ ഗുയേ, ലാമിന്‍ കാമറ, പേപ്പ് ഗ്യൂയെ, സാഡിയോ മാനെ, നിക്കോളാസ് ജാക്‌സണ്‍, ഇസ്മയില സാര്‍.

Story first published: Wednesday, June 17, 2026, 2:44 [IST]
Other articles published on Jun 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+