Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: മെസ്സിക്ക് 'മണി കെട്ടാന്‍' അവനെക്കൊണ്ടേ പറ്റൂ!! സാധിച്ചാല്‍ ഇംഗ്ലണ്ട് ജയിക്കും

അറ്റ്‌ലാന്റ: ഫിഫ ലോകപ്പില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ക്ലാസിക്ക് സെമി ഫൈനല്‍ പോരാട്ടം ബുധനാഴ്ച രാത്രി നടക്കാനിരിക്കവെ മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലീഷ് കോച്ച് സാം അലര്‍ഡൈസ്.

അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസവുമായ ലയണല്‍ മെസ്സിയെ ഈ സൂപ്പര്‍ പോരില്‍ പൂട്ടാന്‍ ഒരാള്‍ക്കു മാത്രമേ തളയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം.

LIONEL MESSI

ഈ ലോകകപ്പില്‍ കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിക്കുന്ന 39 കാരനായ മെസ്സി എതിരാളികളെ ശാരീരികമായി ചാലഞ്ച് ചെയ്യാറില്ലെന്നും അലര്‍ഡൈസ് അഭിപ്രായപ്പെട്ടു. നോ ടിപ്പി ടാപ്പി ഫുട്‌ബോള്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെസ്സിയെ തളയ്ക്കുകയാര്?

സെമി ഫൈനലില്‍ ലയണല്‍ മെസ്സിയെ തളയ്ക്കാന്‍ ശേഷിയുളള ഒരേയൊരു ഇംഗ്ലണ്ട് താരം യുവ മിഡ്ഫീല്‍ഡര്‍ ഏലിയറ്റ് ആന്‍ഡേഴ്‌സനാണെന്നാണ് സാം അലര്‍ഡൈസിന്റെ നിരീക്ഷണം.

'ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ നിശബ്ധനാക്കി നിര്‍ത്താന്‍ ഒരാള്‍ക്കേ സാധിക്കൂയെന്നാണ് എനിക്കു തോന്നുന്നത്, അത് ഏലിയറ്റ് ആന്‍ഡേഴ്‌സനാണ്. ഇതിന്റെ ആദ്യത്തെ കാരണം ശാരീരികമായി നിങ്ങളെ അത്രയധികം ചാലഞ്ച് ചെയ്യുന്നയാളല്ല മെസ്സിയെന്നാണ്. രണ്ടാമത്തെ കാരണം ഈ ലോകകപ്പില്‍ അസാധാരണ പ്രകടനം നടത്തുന്ന മെസ്സിക്കായി സെമിയില്‍ ഇംഗ്ലീഷ് ടീമിന് ഒരാളെ ത്യാഗം ചെയ്യാമെന്നതാണ്.

മെസ്സിക്കെതികേ വളരെ അച്ചടക്കത്തോടെ മാന്‍ മാര്‍ക്കിങ് ചെയ്യാന്‍ ആന്‍ഡേഴ്‌സന് സാധിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതു തന്നെയാണ് ഇംഗ്ലണ്ട് ടീമിനു ആവശ്യവുമുള്ളത്. അര്‍ജന്റീന ടീമിലെ ബാക്കിയുള്ളവരും ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ ഈ മല്‍സരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട വേറെയും ചില ഏരിയകളുണ്ട്'- അലര്‍ഡൈസ് വിശദീകരിക്കുന്നു.

'ലയണല്‍ മെസ്സിയെ തളയ്ക്കുന്നതിലൂടെ പ്രധാന ഭീഷണിയെയാണ് നിങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നത്. നിങ്ങള്‍ ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കും, അദ്ദേഹത്തെ വിടാതെ കൂടെ തന്നെ പോവൂ.

ഈ തരത്തിലുളള മാര്‍ക്കിങില്‍ വിജയിച്ചാല്‍ അതു മെസ്സിയെ അസ്വസ്ഥനാക്കും. അദ്ദേഹത്തെ കളിയിലേക്കു കടക്കാന്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല'- അലര്‍ഡൈസ് ഇംഗ്ലീഷ് ടീമിനെ ഉപദേശിക്കുന്നു.

LIONEL MESSI

'എന്തുകൊണ്ടാണ് നിങ്ങള്‍ക്കു ഏകാഗ്രത ആവശ്യമായി വരുന്നത്? കാരണം ചില സമയങ്ങളില്‍ നിങ്ങള്‍ ലയണല്‍ മെസ്സിക്കു ചുറ്റിപ്പറ്റി തന്നെ കറങ്ങുകയാണെന്നു കരുതുക. അദ്ദേഹം ഒരു പഴുതിനായി കാത്തിരിക്കും, പിന്നെ കുതിച്ച് മുന്നേറുകയും ചെയ്യും. നിങ്ങള്‍ക്കു ഏകഗ്രത നഷ്ടമാവുമ്പോഴാണ് മെസ്സി ഈ തരത്തില്‍ അതു മുതലാക്കുക.

എന്നാല്‍ നിങ്ങള്‍ മെസ്സിയെയും അദ്ദേഹത്തിന്റെ സേവനങ്ങളെയും ഫലപ്രദമായി തടഞ്ഞാല്‍ ഇംഗ്ലണ്ടിന് ഈ സെമി ഫൈനലില്‍ ഒരു സാധ്യതയുണ്ടെന്നു ഞാന്‍ കരുതുന്നു. മറ്റു ടീമുകള്‍ തെളിയിച്ചിട്ടുള്ള കാര്യം കൂടിയാണിത്'- അലര്‍ഡൈസ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 14, 2026, 21:56 [IST]
Other articles published on Jul 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+