FIFA WC 2026: എന്തിന് ചുവപ്പ് കാര്‍ഡ്? ഫുട്‌ബോളല്ല ജയിച്ചത്!! തുറന്നടിച്ച് സ്വിസ് കോച്ച്
അര്‍ജന്റീനയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് ഫിഫ ലോകകപ്പില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് പുറത്തായതിനു പിന്നാല റഫറിയുടെ തീരുമാനത്തിനെതിരേ കോച്ച് മുറാത്ത് യാക്കിന്‍ രംഗത്ത്. സ്വിസ് ടീമിന്റെ കുന്തമുനയായ ബ്രീല്‍ എംബോളോയെയാണ് ഫ്രീകിക്ക് ലഭിക്കുന്നതിനായി ഡൈവ് ചെയ്തതിനെ തുടര്‍ന്ന് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കി പുറത്താക്കിയത്.
പത്തു പേരായി ചുരുങ്ങിയതോടെ സ്വിസ് ടീം ബാക്ക്ഫൂട്ടിലാവുകയും ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍ കൂടി നേടി അര്‍ജന്റീന 3-1ന്റെ വിജയവും കൊയ്യുകയായിരുന്നു. എംബോളോ പുറത്താവും വരെ അര്‍ജന്റീനയുമായി കട്ടയ്ക്കു തന്നെ പൊരുതി നില്‍ക്കാന്‍ സ്വിസ് ടീമിനായിരുന്നു.

പക്ഷെ എംബോളോയുടെ പുറത്താവല്‍ മല്‍സരഗതിയും മാറ്റുകയായിരുന്നു. റഫറിയുടെ തീരുമാനം അല്‍പ്പം കടന്നുപോയെന്നും നേരത്തേ ഒരു കാര്‍ഡ് ലഭിച്ച എംബോളോയ്‌ക്കെതിരേ വീണ്ടുമൊരു ബുക്കിങ് ഒഴിവാക്കാമായിരുന്നെന്നും യാക്കിന്‍ അഭിപ്രായപ്പെട്ടു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു മുന്‍ സ്വിസ് താരം കൂടിയായിരുന്നു അദ്ദേഹം.
കോച്ചിന് അതൃപ്തി
'അര്‍ജന്റീനയുമായുള്ള മല്‍സരത്തിലെ ഒരു പിഴവ് കാരണം ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടു. ആ ബുക്കിങിന് ഒരു കാരണവുമില്ലായിരുന്നു. എനിക്കു അതു മനസിലാവുന്നേയില്ല. അതു വളരെ നിരപരാധിയായ സാഹചര്യമായിരുന്നു. അതില്‍ വേറെ ദുരുദ്ദേശങ്ങളും ഇല്ലായിരുന്നു.
റഫറിയുടെ ആ തീരുമാനം ശരിക്കും അവിശ്വസനീയമായിരുന്നു. ഞാന്‍ അതിനോടു ഒട്ടും തന്നെ യോജിക്കുകയും ചെയ്യുന്നില്ല. അവിടെ എംബോളോയ്ക്കു മേല്‍ വ്യക്തമായ കോണ്‍ടാക്ട് ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് റഫറിയും വാറും (WAR) അങ്ങനെയൊരു നിഗമനത്തിലേക്കു എത്തിയതെന്നു മനസ്സിലാവുന്നില്ല.
അര്‍ജന്റീനയെ അനുകൂലിച്ചുവെന്നു ഞാന്‍ പറയില്ല. ഞങ്ങള്‍ക്കു വളരെ നല്ല, അതോടൊപ്പം ഓപ്പണായ മല്‍സരമായിരുന്നു ഇത്. രണ്ടു ടീമുകളും ഫുട്‌ബോളാണ് കളിച്ചത്. ഇന്നു ജയിച്ചത് ഫുട്‌ബോളല്ല. ഒരു തെറ്റിന്റെ പേരില്‍ ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടു.
മല്‍സരത്തിന്റെ വിധി തന്നെ നിര്‍ണയിച്ച വളരെ നിര്‍ണായകമായ നിമിഷമായിരുന്നു അത്. ഞങ്ങള്‍ക്കു ഇനി പരാതിപ്പെടാം, പക്ഷെ ഞാന്‍ അര്‍ജന്റീനയെ അഭിനന്ദിക്കേണ്ടതുമുണ്ട്'- ഇങ്ങനൊയായിരുന്നു മല്‍സരശേഷം സ്വിറ്റ്‌സര്‍ലാന്‍ഡ് കോച്ച് മുറാത്ത് യാക്കിന്റെ വാക്കുകള്‍.
എംബോളോയുടെ പുറത്താവല്‍
അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ 72ാം മിനിറ്റിലാണ് ബ്രീല്‍ എംബോളോ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ഗ്രൗണ്ട് വിട്ടത്. 67ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെയുടെ ഗോളില്‍ സ്വിസ് ടീം 1-1ന്റെ സമനില പിടിച്ചുവാങ്ങിയതിനു പിന്നാലെയായിരുന്നു കളിയിലെ ഈ ടേണിങ് പോയിന്റ്.

ഇരുടീമുകളുടെയും ഡഗൗട്ടിന് സമീപത്തായിരുന്നു സംഭവം. ബോളെടുത്തു മുന്നേറാന്‍ ശ്രമിക്കവെ അര്‍ജന്റൈന്‍ താരം ലിയനാര്‍ഡോ പെരസിന്റെ കാലില്‍ തട്ടി എംബോളോ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് താരം ഗ്രൗണ്ടില്‍ വീണുരുളുകയും ചെയ്തതോടെ ഫൗളിന് പരെഡസിന് മഞ്ഞക്കാര്‍ഡും നല്‍കി.
എന്നാല്‍ അര്‍ജന്റീന താരങ്ങളുടെ പ്രതിഷേധത്തിനു പിന്നാലെ റഫറി വാര്‍ എടുക്കുകയും റീപ്ലേ പരിശോധിക്കുകയായിരുന്നു. പരെഡെസിന്റെ ഫൗള്‍ യഥാര്‍ഥത്തില്‍ ഇല്ലായിരുന്നുവെന്നും അബദ്ധത്തില്‍ കാല്‍ തടഞ്ഞാണ് എംബോംളോ വീണതെന്നും വ്യക്തമായതോടെ റഫറി തീരുമാനം മാറ്റി. പരെഡെസിനു പകരം ഡൈവ് ചെയ്തതിന് എംബോളോയ്ക്കു മഞ്ഞക്കാര്‍ഡും നല്‍കുകയായിരുന്നു.
നേരത്തേ അര്‍ജന്റീന താരത്തെ ഫൗള്‍ ചെയ്തതു കാരണം മഞ്ഞക്കാര്‍ഡ് കിട്ടിയ എംബോളോ രണ്ടാമത്തേത് കൂടി വാങ്ങിയതോടെ പുറത്താക്കപ്പെടുകയും ചെയ്തു. താന്‍ നിരപരാധിയാണെന്നു എംബോളോ റഫറിയോടു കേണ് പറഞ്ഞെങ്കിലും തീരുമാനത്തില്‍ മാറ്റമൊന്നും ഇല്ലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications