Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് നേരെ പണമേറ്!!! ഫിഫയ്ക്ക് അര്‍ജന്റീനയെ മതി, പൊട്ടിത്തെറിച്ച് ഈജിപ്ത് ഫാന്‍സ്

അറ്റ്‌ലാന്റ: ഈ ലോകകപ്പിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിനു തിരി കൊളുത്തിയിരിക്കുകയാണ് അര്‍ജന്റീനയും ഈജിപ്തും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ പോരാട്ടം. മല്‍സരത്തില്‍ റഫറിയുടെ ചില തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. 0-2നു പിന്നിലായ ശേഷം അവസാനത്തെ 11 മിനിറ്റിനിടെയാണ് മൂന്നു ഗോളുകള്‍ മടക്കി അര്‍ജന്റീന നാടകീയ വിജയം സ്വന്തമാക്കിയത്.

നിരവധി വിവാദ മൂഹൂര്‍ത്തങ്ങള്‍ക്കു കളിയുടെ രണ്ടാംപകുതി സാക്ഷിയായിരുന്നു. ഈജിപ്തിന്റെ രണ്ടം ഗോള്‍ ഫൗളാണെന്നു ചൂണ്ടിക്കാണിച്ച് റഫറി അതു നിഷേധിച്ചപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ടിട്ടും റഫറി അതു അനുദിച്ചതുമില്ല.

EGYPT FANS MESSI

മല്‍സര ശേഷം ഈജിപ്ഷ്യന്‍ കോച്ച് ഹൊസ്സാം ഹസ്സന്‍ ഫിഫയ്‌ക്കെതിരേ ആഞ്ഞടിച്ചിരുന്നു. ഈ മല്‍സരത്തില്‍ അര്‍ജന്റീനയെ ഫിഫ സഹായിച്ചുവെന്നും കടുത്ത അനീതിയാണ് തങ്ങള്‍ നേരിട്ടതെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. ഈജിപ്ഷ്യന്‍ ആരാധകരും വലിയ രോഷത്തിലും നിരാശയിലുമാണ്. മല്‍സരശേഷം സ്റ്റേഡിയം വിടുന്നതിനിടെ ഫിഫയ്‌ക്കെതിരേ അവര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.

FIFA WC 2026: മറഡോണയുടെ സിംഹാസനം തെറിച്ചു!!! മെസ്സിയല്ലാതെ മറ്റാര്? പിറന്നത് പുതുചരിത്രം

FIFA WC 2026: മറഡോണയുടെ സിംഹാസനം തെറിച്ചു!!! മെസ്സിയല്ലാതെ മറ്റാര്? പിറന്നത് പുതുചരിത്രം

പണമെറിഞ്ഞ് ഫാന്‍സ്

അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയോടു പൊരുതി വീണ ശേഷ മടങ്ങവെയാണ് ഈജിപ്തിന്റെ ആരാധകര്‍ ഫിഫയ്ക്കും അര്‍ജന്റീനയ്ക്കുമെതിരേയെല്ലാം രംഗത്തുവന്നത്.

പണമെറിഞ്ഞാണ് അര്‍ജന്റീന ജയിച്ചതെന്നും ഫിഫയുടെ സഹായം വാനോളം ലഭിച്ചതായും ഈജിപ്ഷ്യന്‍ ഫാന്‍സ് ചൂണ്ടിക്കാട്ടുന്നു. ഫിഫ എന്തിനാണ് ഇത് ചെയ്തതെന്നായിരുന്നു കൊണ്ട് കൈ കൊണ്ട് പണത്തിന്റെ ആക്ഷന്‍ കാണിച്ചു കൊണ്ട് ഒരു ഈജിപ്ഷ്യന്‍ ആരാധിക ആക്രോശിച്ചത്.

ഫിഫയ്‌ക്കെതിരേ ഈജിപ്ഷ്യന്‍ ആരാധകര്‍ പ്രതികരിക്കുന്ന വീഡിയോ കാണാം

ഈ പണം ലയണല്‍ മെസ്സിക്കാണ് എന്നായിരുന്നു ഒരു ഈജിപ്ത് ഫാന്‍ കൈയില്‍ പണം നീട്ടിപ്പിടിച്ചു കൊണ്ടു പരിഹാസത്തോടെ പറഞ്ഞത്.

ഈജിപ്ത് ക്യാപ്റ്റന്‍ മുഹമ്മദ് സലായെ അര്‍ജന്റൈന്‍ താരം ബൂട്ടിന്റെ പിന്‍ഭാഗം കൊണ്ടാണ് ബോക്‌സില്‍ വീഴ്ത്തിയത്. പക്ഷെ ആ ഫൗളും പെനല്‍റ്റിയും അനുവദിക്കപ്പെട്ടില്ല. ലയണല്‍ മെസ്സിയും അര്‍ജന്റീനയും ഈ ലോകകപ്പില്‍ ഇനി തുടര്‍ന്നും വേണമെന്ന് ഫിഫ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് റഫറി കണ്ണടച്ചതെന്നു മറ്റൊരു ആരാധകന്‍ രോഷത്തോടെ പറയുന്നു.

വലിയ അനീതിയാണ് അര്‍ജന്റീനയ്‌ക്കെതിരേ ഞങ്ങള്‍ക്കു നേരിട്ടിരിക്കുന്നത്. റഫറിയുടെ തീരുമാനങ്ങളില്‍ ഞങ്ങള്‍ ഒട്ടും ഹാപ്പിയല്ല. ഒരു മഞ്ഞക്കാര്‍ഡ് പോലും അര്‍ജന്റീനയ്ക്കു കളിയില്‍ റഫറി നല്‍കയില്ല. ഇതെങ്ങനെ സംഭവിച്ചു? ഒരുപാട് ഫൗളുകള്‍ അവരുടെ ഭ9ഗത്തു നിന്നുണ്ടായിട്ടുണ്ട് എന്നിങ്ങനെയായിരുന്നു ഈജിപ്ഷ്യന്‍ ആരാധന്റെ പ്രതികരണം.

EGYPT COACH

ഇനി കളി കാണില്ലെന്ന് കോച്ച്

അര്‍ജന്റൈന്‍ ടീമിനു അനുകൂലമായി റഫറി ചില തീരുമാനങ്ങളെടുത്തതില്‍ ഈപിജ്ഷ്യന്‍ കോച്ച് ഹൊസ്സാം ഹസ്സന്‍ ക്ഷുഭിതനും ദുഖിതനുമാണ്. ഇനി നാട്ടില്‍ തിരിച്ചെത്തിയാലും ഈ ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങള്‍ കാണില്ലെന്നും അദ്ദഹം ദേഷ്യത്തോടെ് പറയുകയും ചെയ്തു.

'ഞങ്ങള്‍ക്ക് ജയിക്കാന്‍ അവകാശമുണ്ടായിരുന്നു. ഞങ്ങള്‍ അഭിമാനത്തോടൊയാണ് പുറത്തുപോയത്, പക്ഷേ ഇന്ന് നീതിയില്ല, ബഹുമാനമില്ല, ന്യായമായ കളിയില്ല. അര്‍ജന്റീനയ്ക്കു വിജയിക്കാന്‍ അര്‍ഹതയില്ല.

നാട്ടില്‍ മടങ്ങിയെത്തിയാല്‍, ഞാന്‍ ഫുട്‌ബോള്‍ കാണില്ല. ഈ ലോകകപ്പ് ഇനി ഞാന്‍ കാണില്ല. അര്‍ജന്റീന എങ്ങനെയെങ്കിലും ജയിക്കണമെന്ന് അവര്‍ (ഫിഫ) ആഗ്രഹിച്ചിരുന്നു. ഇതാണ് ഉദ്ദേശ്യമെങ്കില്‍ പിന്നെ മറ്റുള്ള ടീമുകളെ എന്തിനാണ് ലോകകപ്പില്‍ കളിക്കാന്‍ ക്ഷണിക്കുന്നത്?'-ഹസ്സന്‍ രോഷത്തോടെ ചോദിക്കുന്നു.

Story first published: Wednesday, July 8, 2026, 12:42 [IST]
Other articles published on Jul 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+