FIFA WC 2026: ചെക്കിയയും സൗത്താഫ്രിക്കയും ബലാബലം! അടുത്തത് ഡു ഓര്‍ ഡൈ
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ ആദ്യ ജയത്തിനായി ചെക്കിയക്കും സൗത്താഫ്രിക്കയ്ക്കും ഇനിയും കാത്തിരിക്കണം. ഗ്രൂപ്പ്് എയിലെ രണ്ടാമങ്കത്തിലും ഇരുടീമിനും ജയം കൊയ്യാനായില്ല. അവസാനം വരെ ഇഞ്ചോടിഞ്ച് പൊരുതിയ ശേഷം ചെ്ക്കിയയും സൗത്താഫ്രിക്കയും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.
ആറാം മിനിറ്റില്‍ തന്നെ മൈക്കല്‍ സാഡിലെക്കിന്റെ ഗോളില്‍ ചെക്കിയ മുന്നിലെത്തിയെങ്കിലും അവസാനം വരെ പൊരുതിയ സൗത്താഫ്രിക്ക 83ാം മിനിറ്റില്‍ ടെബോഹോ മൊക്കോലാവാനയുടെ പെനല്‍റ്റിയിലൂടെ സമനിലയും പിടിച്ചുവാങ്ങി.

ഈ സമനിലയോടെ രണ്ടു ടീമുകളുടെയും ഭാവി തുലാസിസാണ്. കാരണം ആദ്യ റൗണ്ടില്‍ ഇരുവരും തോറ്റിരുന്നു. ഇനി അവസാന മാച്ചില്‍ ജിയിക്കുന്നവര്‍ക്കു മാത്രമേ നോക്കൗട്ട് പ്രതീക്ഷയുള്ളൂ. തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും.
ചെക്കിയ അക്കൗണ്ട് തുറന്നു
ചെക്കിയയുടെ മുന്നേറ്റത്തോടെയാണ് മല്‍സരം തുടങ്ങി. കളിയാരംഭിച്ച് വെറും 59ാം സെക്കന്റില്‍ തന്നെ അവര്‍ക്കു ആദ്യത്ത ഗോളവസരം ലഭിക്കുകയും ചെയ്തു. ഇടതു വിങില്‍ നിന്നും സെക്കന്റ് പോസ്റ്റിനു അരികിലേക്കു താഴ്ന്നിറങ്ങിയ ക്രോസില്‍ ഷിക്ക് ഹെഡ്ഡര്‍ പരീക്ഷിച്ചെങ്കിലും ടൈമിങ് പാളി. ഇതോടെ ബോള്‍ ലക്ഷ്യം കാണാതെ പുറത്തേക്ക്. ഫിനിഷിങില്‍ കണിശത പുലര്‍ത്തിയിരുന്നെങ്കില്‍ ഉറച്ച ഗോളായിരുന്നു ഇത്.
പക്ഷെ അധികം കാത്തിരിക്കേണ്ടി വന്നിവല്ല. ആറാം മിനിറ്റില്‍ തന്നെ സൗത്താഫ്രിക്കയെ ബാക്ക്ഫൂട്ടിലാക്കി ചെക്കിയ അക്കൗണ്ട് തുറന്നു. ഈ ലോകകപ്പില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയാണിത്. ഒരു ത്രോയില്‍ നിന്നും തുടങ്ങിയ മുന്നേറ്റമാണ് ഗോളിലെത്തിയത്.
സെന്ററില്‍ നിന്നുള്ള ത്രോയ്‌ക്കൊടുവില്‍ ബോക്‌സില്‍ വച്ച് ഹ്‌ളോസെക്കിന്റെ കട്ട് ബാക്ക് പാസ് ടീമംഗം സോയ്ക്കയുടെ കാലില്‍. അദ്ദേഹം നല്‍കിയ ത്രൂബോള്‍ മുന്നോട്ട് കയറി മൈക്കല്‍ സാഡിലെക്ക് തകര്‍പ്പനൊരു ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റി. സൗത്താഫ്രിക്കന്‍ താരത്തിന്‍െ കാലില്‍ കൂടി തട്ടിയാണ് ബോള്‍ വലയില്‍ കയറിയത് (1-0).
സൗത്താഫ്രിക്കന്‍ ശ്രമം
13ം മിനിറ്റിലാണ് സൗത്താഫ്രിക്കയുടെ ഭാഗത്തു നിന്നും ആദ്യത്തെ ഗോള്‍ ശ്രമമുണ്ടായത്. അപ്പോളിസാണ് ബോക്‌സിനു പുറത്തു നിന്നും ഒരു ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചു നോക്കിയത്. പക്ഷെ അതു ചെക്കിയ താരത്തിന്റെ ദേഹത്തു തട്ടിയ ശേഷം ലക്ഷ്യം കാണാതെ പുറത്തേക്ക്.
തുടര്‍ന്ന് സൗത്താഫ്രിക്കയ്ക്ക് കോര്‍ണര്‍ കിക്ക്. പക്ഷെ സെറ്റ്പീസ് അവര്‍ മുതലാക്കിയില്ല. കോര്‍ണറിനൊടുവില്‍ ലഭിച്ച ബോള്‍ 50ാം മല്‍സരത്തില്‍ ഇറങ്ങിയ മൊഡിബ അതു പുറത്തേക്കടിച്ചു പാഴാക്കി.
16ാം മിനിറ്റില്‍ സൗത്താഫ്രിക്കയ്ക്കു മികച്ചൊരു ഗോളവസരം. വളരെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിലേക്കു താഴ്ന്നുവന്ന ക്രോസില്‍ ആറു വാരെ മാത്രം അകലെ വിന്നും മസേക്കോ ഷോട്ട് പുറത്തേക്കടിച്ച് പാഴാക്കുകയായരുന്നു. സമനില ഗോളിനായി സൗത്താഫ്രിക്ക കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലുണ്ടായില്ല.

ആദ്യപുകിയില്‍ 1-0ന്റെ ലീഡുമായി തന്നെ കളി അവസാനിപ്പിക്കാന്‍ ചെക്കിയക്കു കഴിഞ്ഞു. ബോള്‍ പൊസെഷനില്‍ സൗത്താഫ്രിക്കയ്ക്കായിരുന്നു മുന്‍തൂക്കമെങ്കലും ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാന് അവര്‍ക്കായില്ല.
സൗത്താഫ്രിക്കന്‍ ആധിപത്യം
രണ്ടാം പകുതിയില്‍ സൗത്താഫ്രിക്കന്‍ ആധിപത്യമാണ് കണ്ടത്. സമനില ഗോളിനായി അവര്‍ ചെക്കിയ ഗോള്‍മുഖത്ത് നിരന്തരം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ ഒന്നു പോലും വലയ്ക്കുള്ളിലാക്കാന്‍ അവര്‍ക്കായില്ല.
എങ്കിലും ഏതും നിമിഷവും ഗോള്‍ വീഴുമെന്ന പ്രതീതിയുണ്ടാക്കാന്‍ സൗ്ത്താഫ്രിക്കയ്ക്കു സാധിച്ചു. ലീഡുയര്‍ത്താന്‍ ഇടയ്ക്കു ചെക്കിിയയും ചില മുന്നേറ്റങ്ങള്‍ നടത്തിയതോടെ ഇരുഗോള്‍ മുഖത്തും പന്ത് മാറി മാറി ഇറങ്ങുകയും ചെയ്തു.
പെനല്‍റ്റി!! സൗത്താഫ്രിക്ക
83ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സൗത്താഫ്രിക്ക അര്‍ഹിച്ച സമനില പിടിച്ചുവാങ്ങി. മസെക്കോയുടെ ഷോട്ട് ബോക്‌സിനുള്ളില്‍ വച്ച് ചെക്കിയ താരം സുല്‍ക്കിന്റെ ഇടതു കൈയില്‍ തട്ടിയതോടൊണ് റഫറി പെനല്‍റ്റി സ്‌പോട്ടിലക്കു വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത ടെബോഹോ മൊക്കോവേന അനായാസം പെനല്‍റ്റി വലയ്ക്കുള്ളിലാക്കുകയും ചെയ്തു.
ചെക്കിയ 11- മാറ്റേജ് കോവര്‍ (ഗോള്‍കീപ്പര്‍), ലാഡിസ്ലാവ് ക്രെസി, തോമസ് ഹോള്‍സ്, റോബിന്‍ റനാക്ക്, അലെക്‌സാണ്ടര്‍ സോയ്ക്ക, ലൂക്കാസ് സെര്‍വ്, വ്ളാഡിമിര്‍ ഡാരിഡ, മൈക്കല്‍ സാഡിലെക്, വ്ളാഡിമിര്‍ കൗഫല്‍, പാട്രിക് ഷിക്ക്, ആദം ഹ്ലൊസെക്.
ദക്ഷിണാഫ്രിക്ക 11- റോണ്‍വെന്‍ വില്യംസ് (ഗോള്‍കീപ്പര്‍), ഓബ്രി മോഡിബ, എംബെകെസെലി എംബോകാസി, ഇമേ ഒക്കോണ്‍, ഖുലിസോ മുദൗ, ജെയ്ഡന്‍ ആഡംസ്, താലെന്റെ എംബാത, ടെബോഹോ മൊകൊയ്ന, ഓസ്വിന്‍ അപ്പോളിസ്, ഇഖ്റാം റെയ്നേഴ്സ്, താപെലോ മസെക്കോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications