FIFA WC 2026: വിമര്‍ശകരേ കാണൂ, റോണോ ഈസ് ബാക്ക്!! പറങ്കിപ്പടയും; ഉസ്‌ബെക്ക് തരിപ്പണം
ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പിലെ ഒറ്റ മല്‍സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിധിയെഴുതിവര്‍ക്കു താന്‍ ആരാണെന്നു കാണിച്ചു കൊടുത്തിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യനോ റൊണാള്‍ഡോ. ഗ്രൂപ്പ് കെയില്‍ ഉസ്‌ബെക്കിസ്താനെ 5-0നു തകര്‍ത്തെറിഞ്ഞ് പറങ്കിപ്പട ടൂര്‍ണമെന്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോള്‍ ചുക്കാന്‍ പിടിച്ചത് റോണോ തന്നെ.
6, 39 മിനിറ്റുകളിലായിരുന്നു മികച്ച രണ്ടു ഫിനിഷിങിലൂടെ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു അദ്ദേഹം വിമര്‍ശകര്‍ക്കു കാണിച്ചു കൊടുത്തത്. 17ാം മിനിറ്റില്‍ ന്യൂനോ മെന്‍ഡസും 87ാം മിനിറ്റില്‍ റാഫേല്‍ ലിയോയും മറ്റു പോര്‍ച്ചുഗീസ് ഗോളുകള്‍ക്കു് അവകാശിയായപ്പോള്‍ 60ാം മിനിറ്റില്‍ ഉസ്‌ബെക്ക് ഗോളി അബ്ദുവാഹിദ് നെമറ്റോവിന്‍രെ സെല്‍ഫ് ഗോളും പറങ്കിപ്പടയുടെ ജയം ആധികാരികമാക്കി.

photocredit/ instagram/portugal
ഗോള്‍!! റൊണാള്‍ഡോ...
ആദ്യ മാച്ചില്‍ കോംഗോയ്‌ക്കെതിരേയുള്ള ഞെട്ടിക്കുന്ന സമനിലയില്‍ നിന്നും പാഠമുള്‍ക്കൊണ്ട പോര്‍ച്ചുഗല്‍ വളരെ പോസിറ്റീവായി തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ നേടിയ ശേഷം കളിയില്‍ പിടിമുറുക്കുകയായിരുന്നു പറങ്കിപ്പടയുടെ പ്ലാന്‍. ഇതിനായി ഹൈ പ്രസിങ് ഗെയിം തന്നെ അവര്‍ പുറത്തെടുത്തു.
കഴിഞ്ഞ മാച്ചില്‍ ഒന്നും ചെയ്യാനാവാതെ വെറും കാഴ്ചക്കാരനായി നിന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടക്കത്തില്‍ തന്നെ ഇതിന്റെ ക്ഷീണം തീര്‍ത്തു കൊണ്ട് ആദ്യ ഗോളുമായി വിമര്‍ശകരുടെ വായടപ്പിച്ചു. ആറാം മിനിറ്റില്‍ തന്നെയാണ് ഉസ്‌ബെക്ക് വലയില്‍ അദ്ദേഹം പന്തെത്തിച്ചത്.
വലതു വിങില്‍ നിന്നുള്ള ജാവോ കാന്‍സെലോയുടെ താഴ്ന്ന ക്രോസ് ബോക്‌സിലേക്കു വന്നപ്പോള്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ റൊണാള്‍ഡോ ഇതു വലയ്ക്കുള്ളിലാക്കുയായിരുന്നു. ഉസ്‌ബെക്ക് ഗോളിക്കു പ്രതികരിക്കാന്‍ അവസരം ലഭിക്കും മുമ്പ്് അദ്ദേഹത്തിന്റെ കിടിലന്‍ ഫിനിഷിങ് ഉസ്‌ബെക്കിസ്താനെ ഞെട്ടിക്കുക തന്നെ ചെയ്തു.
ഈ ഗോളോടെ പുതിയൊരു ചരിത്രം കൂടി പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കുറിച്ചിരിക്കുകയാണ്. ആറു ഫിഫ ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ താരമെന്ന അപൂര്‍വ്വനേട്ടത്തിനാണ് റോണോ അവകാശിയായത്.
ഈ ലീഡിനു ശേഷവും പോര്‍ച്ചുഗല്‍ തന്നെ കൡനിയന്ത്രിച്ചപ്പോള്‍ ഉസ്‌ബെക്കിസ്താന് പ്രതിരോധത്തിലേക്കും വലിയേണ്ടി വന്നു. പന്തടക്കത്തിലും ആക്രമണങ്ങളിലുമെല്ലാം പറങ്കിപ്പടയുടെ ആധിപത്യമാണ് തുടര്‍ന്നും കണ്ടത്.
ലീഡുയര്‍ത്തി പറങ്കിപ്പട
ഉസ്‌ബെക്കിസ്താന് പ്രതികരിക്കാന്‍ അവസരം ലഭിക്കും മുമ്പ് 17ം മിനിറ്റില്‍ പോര്‍ച്ചുഗല്‍ രണ്ടാം ഗോളും നേടിയ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ഇത്തവണ സെറ്റ് പീസില്‍ നിന്നാണ് അവര്‍ ലക്ഷ്യം കണ്ടത്. നെറ്റോയെ ബോക്‌സിനു തൊട്ടരികെ വീഴ്ത്തിയതിനെ തുടര്‍ന്ന് പോര്‍ച്ചുഗലിന് അനുകൂലായി ഫ്രീകിക്ക്.
കിക്കെടുത്താന്‍ തയ്യാറായി നിന്നത് റൊണാള്‍ഡോ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനുകളിലൊന്നില്‍ വച്ചായിരുന്നു ഈ ഫ്രീകിക്ക്. പക്ഷെ ഉസ്‌ബെക്ക് ഗോളിയെയും താരങ്ങളെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ട് ന്യൂനോ മെന്‍ഡസാണ് കിക്കെടുത്തത്. ഉസ്‌ബെക്ക് പ്രതിരോധ മതിലിനെയും ഗോളിയെയും ഒരുപോലെ കബളിപ്പിച്ച് ബോള്‍ വലയില്‍ തുളഞ്ഞു കയറി (2-0).
ഉസ്‌ബെക്ക് തിരിച്ചവരവ്
ഹൈഡ്രൈഷന്‍ ബ്രേക്കിനു ശേഷം ഉസ്‌ബെക്കിസ്താന്‍ കളിയിലേക്കു ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്. കൂടുതല്‍ സമയം പന്ത് കൈവശം അവര്‍ മികച്ച ചില നീക്കങ്ങളും പോര്‍ച്ചുഗീസ് ഗോള്‍മുഖം ലക്ഷ്യമാക്കി നടത്തി.
29ം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചു കൊണ്ട് ഉസ്‌ബെക്ക് താരം ഗനിയേവ് വല കുലുക്കി. ബോക്‌സിനു തൊ്ട്ടരകില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ലോങ്‌റേഞ്ചര്‍ ഗോളിലേക്കു പിടികൊടുക്കാതെയാണ് വലയില്‍ പതിച്ചത്.
എന്നാല്‍ ഈ ഗോളിനു തൊട്ടു മുമ്പ് പോര്‍ച്ചുഗീസ് താരം ജോവോ കാന്‍സെലോ ഫൗള്‍ ചെയ്യപ്പെട്ടിരുന്നതായി വാര്‍ പരിശോധനയില്‍ വ്യക്തമായതോടെ റഫറി അതു ഗോളല്ലെന്നു വിധിക്കുകയായിരുന്നു.
ഇതിനു പിന്നാലെ അപകടം മണത്ത പോര്‍ച്ചുഗല്‍ വീണ്ടും കളിയുടെ നിയന്ത്രണമേറ്റെടുത്ത് ലീഡുയര്‍ത്താനുള്ള ശ്രമങ്ങളും തുടര്‍ന്നു. ഇതോടെ രണ്ടു ബോക്‌സലേക്കും ബോള്‍ മാറി മാറി വന്നു കൊണ്ടിരിക്കുകയും ചെയ്തു.
വീണ്ടും റൊണാള്‍ഡോ!!
39ാ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയമുറപ്പാക്കി കൊണ്ട് റൊണാള്‍ഡോയുടെ മൂന്നാം ഗോള്‍. ഇത്തവണ മികച്ചൊരു മുന്നേറ്റില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. മധ്യനിരയില്‍ നിന്നുള്ള മികച്ചൊരു മുന്നേറ്റത്തിന് ചരടുവലിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസ്.

സെന്റര്‍ ഏരിയയില്‍ നിന്നും അദ്ദേഹം നല്‍കിയ മനോഹരമായ ത്രൂബോള്‍ വലതുവിങിലൂടെ ഓടിക്കയറിയ റൊണാള്‍ഡോ വലം കാല്‍ ഷോട്ടിലൂടെ വലയിലേക്കു പ്ലേസ് ചെയ്തു.
സെക്കന്റ് പോസ്റ്റിനു അരികിലൂടെയാണ് ബോള്‍ വലയിലേക്കു ഉരുണ്ട് കയറിയത്. ലോകകപ്പ് കരിയറില്‍ റൊണാള്‍ഡോയുടെ പത്താം ഗോള്‍. ഇതോടെ ഏറ്റുമധികം ഗോള്‍ സ്‌കോര്‍ ചെയ്ത പോര്‍ച്ചുദഗീസ് താരമായും അദ്ദേഹം മാറി.
സെല്‍ഫടിച്ച് ഉസ്‌ബെക്ക്
പോര്‍ച്ചുഗലിനു ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു 60ാം മിനിറ്റില്‍ ഉസ്‌ബെക്കിസ്താന്റെ സെല്‍ഫ് ഗോള്‍. വലതു മൂലയില്‍ നിന്നുള്ള് ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് ബോ്ക്‌സിനുള്ളില്‍ വച്ചുളള കൂട്ടപ്പൊരിച്ചിലിനിടെ ഉസ്‌ബെക്ക് ഗോളി നെമറ്റോവിന്റെ ഗ്ലൗസില്‍ തട്ടി സ്വന്തം വലയില്‍ കയറുകയറുകയായിരുന്നു (4-0). ഇതുകൊണ്ടും പറങ്കിപ്പടയ്ക്കു മതിയായില്ല. 87ാം മിനിറ്റില്‍ റാഫേല്‍ ലിയോയുടെ ഒരു കിടിലന്‍ ഷോട്ടിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി.
പോര്‍ച്ചുഗല്‍ 11: ഡിയോഗോ കോസ്റ്റ (ഗോള്‍കീപ്പര്‍), നുനോ മെന്‍ഡസ്, റെനാറ്റോ വീഗ, റൂബന്‍ ഡയസ്, ജോവോ കാന്‍സലോ, വിറ്റിന്‍ഹ, ജോവോ നെവ്‌സ്, ജോവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, പെഡ്രോ നെറ്റോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഉസ്‌ബെക്കിസ്ഥാന്‍ 11: അബ്ദുവാഹിദ് നെമറ്റോവ് (ഗോള്‍കീപ്പര്‍), റുസ്തം അഷുര്‍മാറ്റോവ്, അബ്ദുള്ള അബ്ദുള്ളയേവ്, അബ്ദുകോദിര്‍ ഖുസനോവ്, ഷെര്‍സോദ് നസ്രുല്ലേവ്, ഒട്ടബെക് ഷുക്കുറോവ്, ഒഡില്‍ജോണ്‍ ഖംറോബെക്കോവ്, ബെഖ്രൂസ് കരിമോവ്, അസീസ് ഗാനീവ്, അബോസ്‌ബെക്ക് ഫൈസുല്ലേവ്, എല്‍ഡോര്‍ ഷോമുറോഡോവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications