റിമമ്പര്‍ ദി നെയിം, കാബോ വെര്‍ഡെ!!! സ്പാനിഷ് ബുള്‍ഡോസര്‍ പിടിച്ചുനിര്‍ത്തി, ഇതാണ് അരങ്ങേറ്റം
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ ആദ്യത്തെ ഞെട്ടിക്കുന്ന ഫലത്തിന് അറ്റ്‌ലാന്റ് സ്റ്റേഡിയം സാക്ഷിയായിരിക്കുകയാണ്. ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നും മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരുമായ സ്‌പെയിനിന് ഗ്രൂപ്പ് എച്ചിലെ ആദ്യ കളിയില്‍ സമനിലപ്പൂട്ട്. ഇതു വരെ അധികമാരും കേട്ടിട്ട് പോലുമില്ലാത്ത ഒരു കുഞ്ഞ് ദ്വീപ് രാജ്യമായ കാബോ വെര്‍ഡെയാണ് ചെമ്പടയ്ക്കു മൂക്കുകയറിട്ടത്.
ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങിയ അവര്‍ അവിശ്വസനീയ പോരാട്ടവീര്യത്തിലൂടെ താരനിമിഢമായ സ്പാനിഷ് പടയെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കി. 90 മിനിറ്റും പാളാതെ പ്രതിരോധ കോട്ട കെട്ടിയ അവര്‍ക്കു ഗോള്‍മുഖത്ത് ഒരു സൂപ്പര്‍ ഹീറോ കൂടിയുണ്ടായിരുന്നു- ഗോളി വൊസീഞ്ഞ. 40 കാരനായ അദ്ദേഹത്തിന്റെ ഗംഭീര സേവുകള്‍ക്കു മുന്നില്‍ സ്‌പെയിനിനു സുല്ലിടേണ്ടിയും വന്നു.

നിരാശപ്പെടുത്തി സ്‌പെയിന്‍
ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെര്‍ഡയ്‌ക്കെതിരേ ഗോള്‍ മഴ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യത്തെ 25 മിനിറ്റില്‍ സ്‌പെയിന്‍ കാഴ്ചവച്ചത്. ഹൈഡ്രേഷന്‍ ബ്രേക്കിനു പിരിയും മുമ്പ് പ്രതീക്ഷ നല്‍കുന്ന ഒരു മുന്നേറ്റമോ, ഗോള്‍ ശ്രമമോ പോലും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല.
മധ്യനിരയില്‍ ചെമ്പട കളി നിയന്ത്രിച്ചെങ്കിലും ഭൂരിഭാഗം നീക്കങ്ങളും ബോക്‌സിനു പുറത്തോ, അകത്തോ വച്ച് ബ്ലോക്ക് ചെയ്യപ്പെട്ടു. കാബോ വെര്‍ഡെയുടെ പ്രതിരോധ നിര സര്‍പ്രൈസ് പ്രകടനം തന്നെയാണ് ആദ്യത്തെ അര മണിക്കൂറില്‍ കാഴ്ചവച്ചതെന്നു പറയാം. കരുത്തരായ സ്‌പെയിനിനെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ കാബോ വെര്‍ഡെ നേരിട്ടത്.
കാര്യമായ ഗോള്‍ നീക്കങ്ങളൊന്നും നടത്തിയില്ലെങ്കിലും പ്രതിരോധക്കോട്ട കെട്ടി സ്‌പെയിനിന്റെ മൂര്‍ച്ചയില്ലാത്ത ആക്രമണങ്ങളെയെല്ലാം അവര്‍ നിര്‍വീര്യമാക്കി. യുവ സൂപ്പര്‍ താരം ലാമിന്‍ യമാലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് സ്‌പെയിന്‍ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒരു മാജിക്കല്‍ ടച്ച് അവര്‍ കളിക്കളത്തില്‍ മിസും ചെയ്തു.
ഡബിള്‍ ചാന്‍സ്
39ാമത്തെ മിനിറ്റിലാണ് കളിയില്‍ സ്‌പെയിനിന്റെ ആദ്യത്തെ ഏറ്റവും മികച്ച ഗോള്‍ ശ്രമം കണ്ടത്. ഇതാവട്ടെ ഇരട്ട ഗോളവസരം കൂടിയായിരുന്നു. ആദ്യം ക്രോസ് ബാര്‍ അവര്‍ക്കു ഗോള്‍ നിഷേധിച്ചപ്പോള്‍ തൊട്ടുപിന്നാലെ കാബോ വെര്‍ഡോ ഗോള്‍കീപ്പര്‍ വൊസീഞ്ഞയും സ്‌പെയിനിന്റെ ലീഡ് തടഞ്ഞു.
ബോക്‌സിനകത്ത് ഇടതു പോസ്റ്റിന് അരികെ വിന്നും മാര്‍ക്ക് ക്യുക്യുറേലയുടെ ബാക്ക് പാസില്‍ കുതിച്ചെത്തിയ ഫെറാന്‍ ടോറസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളിയെ കബളിപ്പിച്ചെങ്കിലും ക്രോസ് ബാറില്‍ ഇടിച്ചു തെറിച്ചു.
റീബൗണ്ടായ ബോളില്‍ ഉയര്‍ന്നു ചാടിയ മൈക്കല്‍ ഒയര്‍സാബലിന്റെ ഹെഡ്ഡര്‍ വലയിലേക്കു താഴ്ന്നിറങ്ങിയെങ്കിലും ഗോളി ചാടിയുയര്‍ന്ന് ഒറ്റക്കൈയില്‍ ഇതു ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. അതുവരെ ആവേശമില്ലാതെ കടന്നുപോയ മല്‍സരം ചൂടുപിടിച്ചതും ഈ ഗോള്‍ നീക്കത്തിനു ശേഷമാണ്.
തുടരെ ആക്രമണം
ആദ്യത്തെ ഗോള്‍ നീക്കത്തിനു ശേഷം ഒന്നാ പകുതിയുടെ അവസാന മിനിറ്റുകളില്‍ സ്‌പെയിന്‍ നിരന്തരം കാബോ വെര്‍ഡെയുടെ ഗോള്‍മുഖത്തേക്കു റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. ഇതോടെ ഏതു നിമിഷവും ഗോള്‍ പിറക്കുമെന്ന പ്രതീതിയുണ്ടാവുകയും ചെയ്തു.
പക്ഷെ കളി സ്പാനിഷ് താരങ്ങളും കാബോ വെര്‍ഡെ ഗോളിയും തമ്മിലായിരുന്നു. ഗോള്‍മുഖത്ത് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ അദ്ദേഹം സ്‌പെയിനിനു സന്തോഷിക്കാനുള്ള ഒരു പഴുതും നല്‍കിയില്ല.

യമാലിന്റെ വരവ്
രണ്ടാം പകുതിയിലും ഗോളിനായി സ്‌പെയിന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും തുറന്ന ഗോളവസരങ്ങളൊന്നും സൃഷ്ടിച്ചെടുക്കാന്‍ സ്‌പെയിനിനായില്ല. കാബോ വെര്‍ഡെ പ്രതിരോധവും ഗോളിയുമെല്ലാം വീണ്ടും പാറ പോലെ ഉറച്ചുനിന്നു..
ഒടുവില്‍ സ്പാനിഷ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. 70ാം മിനിറ്റില്‍ യങ് സെന്‍സേഷന്‍ ലാമിന്‍ യമാലിനെ പകരക്കാരനായി കോച്ച് കയറൂരിവിട്ടു. ആര്‍പ്പുവിളികളോടെയാണ് സ്റ്റേഡിയത്തിലെ കാണികള്‍ 18 കാരനായ താരത്തെ വരവേറ്റത്. പക്ഷെ യമാലിന്റെ വരും ചെമ്പടയെ രക്ഷിച്ചില്ല. വിജയഗോളിനായി അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കേപ് വെര്‍ഡെ പ്രതിരോധവും ഗോളിയും വഴങ്ങിയില്ല.
സ്പെയിന്‍ 11
ഉനൈ സൈമണ്‍ (ഗോള്‍കീപ്പര്‍), മാര്‍ക്കോസ് ലോറന്റെ, പൗ ക്യൂബാര്‍സി, അയ്‌മെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് കുക്കുറെല്ല, പെഡ്രി, റോഡ്രി, ഫാബിയന്‍ റൂയിസ്, ഫെറാന്‍ ടോറസ്, മൈക്കല്‍ ഒയാര്‍സബല്‍, ഗവി
പകരക്കാര്‍- അലെക്സ് ബെയ്ന, ജോവാന്‍ ഗാര്‍സിയ, യെറെമി പിനോ, ഡാനി ഓള്‍മോ, വിക്ടര്‍ മുനോസ്, മൈക്കല്‍ മെറിനോ, ബോര്‍ജ ഇഗ്ലേഷ്യസ്, നിക്കോ വില്യംസ്, പെഡ്രോ പോറോ, ഡേവിഡ് രായ, അലക്സാന്ദ്രോ ഗ്രിമാല്‍ഡോ, മാര്‍ട്ടിന്‍ സുബിമെന്‍ഡി, മാര്‍ട്ടിന്‍ സുബിമെന്‍ഡി, എറിക് ഗാര്‍ഷ്യ, മാര്‍ക്ക് പ്യുബില്‍, ലാമിന്‍ യമാല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
