Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ബ്രസീലിന് ജപ്പാന്‍!! അര്‍ജന്റീനയ്‌ക്കോ? 32ല്‍ 19 ടീമുകളെ കിട്ടി, നോക്കൗട്ട് ലൈനപ്പറിയാം

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തിലെ പോരാട്ടങ്ങള്‍ ആവേശകരമായ അവസാന റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. ഓരോ മല്‍സരങ്ങള്‍ കഴിയുന്തോറും റൗണ്ട് 32 ലെ ടീമുകള്‍ ആരൊക്കെയാവുമെന്നതിനെ കുറിച്ച് ചിത്രം കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയോടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയാവും.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നോക്കൗട്ട് പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കുന്നത്. ഇതിനകം 32 ടീമുകളില്‍ 19 പേര്‍ ആരൊക്കെയാണെന്നു വ്യക്തമായിരിക്കുകയാണ്. നോക്കൗട്ട് റൗണ്ടിലെ ലൈനപ്പ് എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.

LIONEL MESSI

റൗണ്ട് 32 ലൈനപ്പ് ഇങ്ങനെ

ലോകകപ്പില്‍ ഇതിനകം നോക്കൗട്ട് റൗണ്ടില്‍ സീറ്റുറപ്പാക്കി കഴിഞ്ഞ ടീമുകള്‍ ജര്‍മനി, സൗത്താഫ്രിക്ക, കാനഡ, നെതര്‍ലാന്‍ഡ്‌സ്, മൊറോക്കോ, യുഎസ്എ, ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന, ബ്രസീല്‍, ജപ്പാന്‍, ഫ്രാന്‍സ്, നോര്‍വെ, കൊളംബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇക്വഡോര്‍, ഐവറികോസ്റ്റ്, മെക്‌സിക്കോ, അര്‍ജന്റീന, ഓസ്ട്രലിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവരാണ്.

ഇതികം റൗണ്ട് 32വില്‍ കടന്നിലുള്ള ടീമുകള്‍ പ്രകാരം പ്രധാനമായും നാലു മല്‍സരങ്ങളുടെ ചിത്രമാണ് വ്യക്തമായിരിക്കുന്നത്. ബാക്കിയുള്ളവരുടെയെല്ലാം എതിരാളികളെ വരും ദിവസങ്ങളില്‍ അറിയാം.

അഞ്ചു തവണ ചാപ്യന്‍മാരായ ബ്രസീലും ഏഷ്യന്‍ ശക്തികളായ ജപ്പാനും തമ്മിലുള്ള പോരാട്ടമാണ് നോക്കൗട്ടിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നെന്നു പറയാം. തിങ്കളാഴ്ച രാത്രി 10.30നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ഈ കിടിലന്‍ മല്‍സരം. ഹൂസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.

റൗണ്ട് 32ലെ മറ്റു മല്‍സരങ്ങളില്‍ സൗത്താഫ്രിക്ക കാനഡയുമായും നെതര്‍ലാന്‍ഡ്‌സ് മൊറോക്കോയുമായും യുഎസ്എ ബോസ്‌നിയയുമായും ഏറ്റമുട്ടും. നോക്കൗട്ടിലെ മറ്റു മല്‍സരങ്ങള്‍ ആരൊക്കെ തമ്മിലാവുമെന്നത് ഇനിയും അറിയാനിരിക്കുന്നേയുള്ളൂ.

നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ കാത്തിരിക്കുന്നത് ഗ്രൂപ്പ് എച്ചിലെ രണ്ടാംസ്ഥാനക്കാരാണ്. ഈ ഗ്രൂപ്പില്‍ നിന്നും ആരും ഇനിയും നോക്കൗട്ടില്‍ കടന്നിട്ടില്ല. നാലു പോയിന്റോടെ സ്‌പെയിനാണ് ഇപ്പോള്‍ തലപ്പത്ത്. ഉറുഗ്വേ (2 പോയിന്റ്), കേപ് വെര്‍ഡെ (2), സൗദി അറേബ്യ (1) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

BRAZIL

അടുത്ത മാച്ചില്‍ സ്‌പെയിനിനെ വീഴ്ത്തിയാല്‍ ഉറുഗ്വേ ഗ്രൂപ്പ് ചാംപ്യന്‍മാരാവും. കേപ് വെര്‍ഡെ- സൗദി മല്‍സരംസമനിലയിലുമായാല്‍ ഉറുഗ്വേ, സ്‌പെയിന്‍ ടീമുകള്‍ ആദ്യ രണ്ടു സ്ഥാനക്കാരായി നോക്കൗട്ടിലെത്തും. ഇങ്ങനെ സംഭവിച്ചാല്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിടിലന്‍ പോരാട്ടം നോക്കൗട്ടില്‍ കാണാനാവും.

മുന്‍ ജേതാക്കളായ ജര്‍മനിയുടെ എതിരാളികള്‍ ഗ്രൂപ്പ് എ/സി/ഡി/എഫ് എന്നിവയിലൊന്നിലെ മൂന്നാംസ്ഥാനക്കാരായിരിക്കും. ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ കഴിയുന്നതോടെ മാത്രമേ ഇതു ആരാണെന്നു വ്യക്തമാവുകയുള്ളൂ. നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്നാംസ്ഥാനത്ത് സൗത്ത് കൊറിയയും സിയില്‍ സ്‌കോട്ട്‌ലാന്‍ഡും, ഡിയില്‍ പരാഗ്വേയും എഫില്‍ സ്വീഡനുമാണുള്ളത്.

കഴിഞ്ഞ റണ്ണറപ്പും അതിനു മുമ്പ് ചാംപ്യന്‍മാരുമായ ഫ്രാന്‍സാവട്ടെ നോക്കൗട്ടില്‍ ഏറ്റുമുട്ടുക സ്വീഡന്‍ അല്ലെങ്കില്‍ ഐവറികോസ്റ്റുമായിട്ടാവും. ഗ്രൂപ്പ് ഐയില്‍ ഫ്രഞ്ച് പട എവിടെയാവും ഫിനിഷ് ചെയ്യുക എന്നതിനെ ആശ്രയിച്ചാവും അവരുടെ എതിരാളികളെയും തീരുമാനിക്കുക. ആറു പോയിന്റ് വീതം നേടി ഫ്രാന്‍സും നോര്‍വെയുമാണ് ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

Story first published: Friday, June 26, 2026, 11:37 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+