FIFA WC 2026: പഴയ ബ്രസീലല്ല ഇത്, ഇവരെ സൂക്ഷിക്കണം!! നെയ്മറൊന്നും വേണമെന്നില്ല, ഹെന്‍ട്രി പറയുന്നു
ഫിഫ ലോകകപ്പില്‍ ഇത്തവണ തുടക്കം പാളിയ ശേഷം രണ്ടാം റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി തിരിച്ചുവരവ് നടത്തിയ ബ്രസീലിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്‍ട്രി.
കാര്‍ലോ ആന്‍സലോട്ടി കീഴില്‍ ഈ ടൂര്‍ണമെന്റില്‍ കളിക്കുന്ന ബ്രസീല്‍ ടീം മുമ്പത്തെ ടീമുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഗ്രൂപ്പ് സിയിലെ രണ്ടാമങ്കത്തില്‍ ഹെയ്ത്തിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തെറിഞ്ഞത്.
മാത്യൂസ് ക്യൂനയുടെ ഡബിളും സൂപ്പര്‍ താരം വീനീഷ്യസ് ജൂനിയറിന്റെ തുടരെ രണ്ടാമത്തെ മാച്ചിലെ ഗോളും ബ്രസീലിന്റെ ജയത്തിന് മാറ്റു കൂട്ടി. ഈ ജയത്തോടെ നാലു പോയിന്റോടെ ഗ്രൂപ്പില്‍ തലപ്പത്തക്കും കയറിയിരിക്കുകയാണ് കാനറികള്‍.

പ്രശംസിച്ച് ഹെന്‍ട്രി
ഈ ലോകകപ്പില്‍ ബ്രസീല്‍ ടീമിന്റെ ഒത്തിണക്കവും പ്രകടനവുമെല്ലാം തന്നെ ശരിക്കും ആകര്‍ഷിച്ചുവെന്നാണ് തിയറി ഹെന്‍ട്രി തുറന്നു പറഞ്ഞിരിക്കുന്നത്. കൂടാതെ സൂപ്പര്‍ താരം നെയ്മറെ ആശ്രയിക്കാതെ തന്നെ കളിക്കാനും ജയിക്കാനുമെല്ലാം ടീം ശീലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
' ആളുകള്‍ ഗോളുകളെ കുറിച്ചും, ഹൈലൈറ്റ്‌സിനെ പറ്റിയും വ്യക്തിഗത പ്രകടനത്തെ കുറിച്ചുമെല്ലാം സംസാരിക്കും. പക്ഷെ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് ഇതൊന്നുമല്ല, ഈ ബ്രസീല്‍ ടീമിന്റെ മാനസികാവസ്ഥയാണ്.
വര്‍ഷങ്ങളായി ബ്രസീലിനെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ തനതായ ശൈലിയെയും ട്രിക്കുകളെയും വ്യക്തിഗത മികവിന കുറിച്ചുമെല്ലാമാണ് നമ്മള്‍ പറയാറുള്ളത്. എന്നാല്‍ ഇന്നു രാത്രി ഞാന്‍ വ്യത്യസ്തമായ മറ്റൊന്നാണ് കണ്ടത്.
പരസ്പരം ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കുന്ന, ഒറ്റക്കെട്ടായി ഒരേ മനസോടെ ആക്രമിക്കുന്ന, വ്യക്തമായ ഒരു ഘടനയോടെ കളിക്കുന്ന ഒരു ബ്രസീലിനെ ഞാന്‍ കണ്ടു. പ്രധാനപ്പെട്ട, വലിയ ടൂര്‍ണമെന്റുകളില്‍ ജയിക്കാന്‍ വേണ്ടതും ഇതാണ്.
വിനീഷ്യസ് ജൂനിയറിന്റെ പ്രകടനം ഗംഭീരമായിരുന്നു. ബോളിന്‍മേലുള്ള അദ്ദേഹത്തിന്റെ മികവ് കൊണ്ടു മാത്രമല്ല ഇത്, ഈ ടീമിനായി എടുത്തിട്ടുള്ള ഉത്തരവാദിത്വം കൂടിയാണ് ഇതിനു കാരണം. ഓരോ തലമുറയിലും രാജ്യത്തിന്റെ വിശ്വാസം തോളിലേറ്റിയ ഒരു പ്ലെയര്‍ ബ്രസീലിനുണ്ടായിട്ടുണ്ട്. ഇപ്പോള്‍ അവരുടെ ആ പ്ലെയര്‍ വിനീഷ്യസ് ജൂനിയറുമാണ്'- ഹെന്‍ട്രി അഭിപ്രായപ്പെട്ടു.

നെയ്മറില്ലാതെയും കൊള്ളാം
ബ്രസീല്‍ താരങ്ങള്‍ക്കിടയിലുള്ള മികച്ച കെമിസ്ട്രിയെയും തിയറി ഹെന്‍ട്രി പുകഴ്ത്തുന്നു. കൂടാതെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ നെയ്മറിനെ ആശ്രയിക്കാതെ കളിക്കാന്‍ ടീം ശീലിച്ചതായും അദ്ദേഹം വിലയിരുത്തി.
'മുന്‍നിര കളിക്കാര്‍ തമ്മിലുള്ള മികച്ച കെമിസ്ട്രിയും എന്നെ ഏറെ ആകര്‍ഷിച്ചു. ഒരുപാട് വര്‍ഷങ്ങളായി ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കുന്ന ഫുട്‌ബോളര്‍മാരെ പോലെയാണ് അവര്‍ കാണപ്പെട്ടത്. കളിക്കളത്തില്‍ അവരുടെ നീക്കങ്ങള്‍ വളരെ സ്വാഭാവികമായിരുന്നു. കൂടാതെ അവര്‍ക്കിടയിലുള്ള പരസ്പര ധാരണയും ഗംഭീരമായിരുന്നു.
കൂടാതെ ഈ കാര്യം പലരെയും സര്‍പ്രൈസ് ചെയ്യിക്കും. നെയ്മറുടെ തിരിച്ചുവരവിനായി ബ്രസീല്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കു തോന്നുന്നില്ല. നെയ്മര്‍ ഒരു ഇതിഹാസമാണ്. കൂടാതെ അദ്ദേഹത്തിനും ഇനിയും പലതും സംഭാവന ചെയ്യാനും കഴിയും.
പക്ഷെ ഈ ടീം ഇപ്പോള്‍ നെയ്മറെ മുമ്പത്തേതു പോലെ ആശ്രയിക്കുന്നതായി തോന്നുന്നില്ല. അദ്ദേഹമില്ലാതെ കളിക്കാന്‍ അവര്‍ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്. അതു നന്നായി ചെയ്യുന്നുമുണ്ട്.
മാത്യൂസ് കൂന്യ വളരെയധികം ക്രെഡിറ്റ് അര്‍ഹിക്കുന്നു. അദ്ദേഹം ടീമിലേക്കു ബാലന്‍സും ഇന്റലിജന്റ്‌സും നിസ്വാര്‍ഥതയുമെല്ലാം കൊണ്ടുവരുന്നു. ഏതൊരു മികച്ച ടീമും ഇങ്ങനെയൊരാളെ അര്‍ഹിക്കുന്നു.
ചിലപ്പോള്‍ ഒരു നല്ല ടീമും മഹത്തായ ടീമും തമ്മിലുള്ള വ്യത്യാസം, മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത ജോലി ചെയ്യാന്‍ തയ്യാറുള്ള ഒരു കളിക്കാരനായിരിക്കും. കുന്യ അത് കൃത്യമായി ചെയ്യുന്നു. ബ്രസീല്‍ ഇതേ തീവ്രതയോടെയും ഒത്തിണക്കത്തോടെയും തുടര്‍ന്നും കളിക്കുകയാണെങ്കില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായി മാറും'- ഹെന്‍ട്രി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications