FIFA WC 2026: അവന് എന്തിന് ആ റോള്‍ നല്‍കി? റൊണാള്‍ഡോ കലിപ്പില്‍!! ആന്‍സലോട്ടിക്ക് വിമര്‍ശനം
ഫിഫ ലോകകപ്പില്‍ സ്വന്തം ടീമായ ബ്രസീലിന്റെ നിറം മങ്ങിയ തുടക്കത്തില്‍ ഏറെ നിരാശനും ക്ഷുഭിതനുമാണ് മുന്‍ ഇതിഹാസ താരവും ഗോളടിവീരനുമായ റൊണാള്‍ഡോ നസാറിയോ. മൊറോക്കോയുമായുള്ള ആദ്യ കളിയില്‍ 1-1ന്റെ സമനിലയുമായി മഞ്ഞപ്പട കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ ഗോള്‍ മടക്കി അട്ടിമറിയൊഴിവാക്കിയത്. ടീമിന്റെ മോശം പ്രകടനത്തില്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയെയാണ് റൊണാള്‍ഡോ കുറ്റപ്പെടുത്തുന്നത്.

കോച്ചിന്റെ ഒരു മോശം തീരുമാനം ബ്രസീലിനെ വളരെയധികം ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്്റ്റാര്‍ ഫോര്‍വേഡായ റഫീഞ്ഞയെ കോച്ച് ആന്‍സലോട്ടി പൊസിഷന്‍ മാറ്റി കളിപ്പിച്ചതാണ് റൊണാള്‍ഡോയെ ക്ഷുഭിതനാക്കിയത്.
സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌ലോണയ്ക്കായി 2025-26 സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് റഫീഞ്ഞ കാഴ്ചവച്ചത്. പരിക്കു കാരണം കുറച്ചു കൡകള്‍ നഷ്ടമായെങ്കിലും വിവിധ ടൂര്‍ണമെന്റുകളിലായി 33 മല്‍സരങ്ങഴളില്‍ താരം ഇറങ്ങിയിരുന്നു. 21 ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നതിനൊപ്പം എട്ട് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു.
ബാഴ്‌സയ്ക്കായി ഭൂരിഭാഗം മല്‍സരങ്ങളിലും ഇടതു വിങിലാണ് കളിച്ചതെങ്കിലും വലതു വിങിലായിരുന്നു റഫീഞ്ഞ ഏറ്റവും മികച്ച കളി പുറത്തെടുത്തത്. പക്ഷെ മൊറോക്കോയ്‌ക്കെതിരേ 29 കാരനായ താരത്തിന് ആന്‍സലോട്ടി ഈ പൊസിഷന്‍ നല്‍കിയില്ലെന്നു റൊണാള്‍ഡോ ചൂണ്ടിക്കാട്ടി.
ആന്‍സലോട്ടിയുടെ പിഴവ്
'ബാഴ്‌സലോണയ്ക്കായി വലതു വിങില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടും മൊറോക്കോയുമായുള്ള മാച്ചില്‍ റഫീഞ്ഞയെ ഇടതു വിങിലാണ് കാര്‍ലോ ആന്‍സലോട്ടി പരീക്ഷിച്ചത്.
ഈ തരത്തിലുള്ള ചില കാര്യങ്ങള്‍ എന്തുകൊണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കില്ല. രണ്ടാം പകുതിയില്‍ ടീം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തി കൊണ്ടിരിക്കെയായിരുന്നു ഇത്'- റൊണാള്‍ഡോ നസാറിയോ വ്യക്തമാക്കി.
ലോകകപ്പിലെ ആദ്യത്തെ മല്‍സരം കളിച്ചതിന്റെ സമ്മര്‍ദ്ദവും മൊറോക്കോയ്‌ക്കെതിരേ ബ്രസീലിന് തിരിച്ചടി ആയിട്ടുണ്ടാവാമെന്നും ഈ തരത്തിലുള്ള ഉത്കണ്ഠയെല്ലാം സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഞാന്‍ വളരെ ശുഭ പ്രതീക്ഷയില്‍ തന്നെ തുടരുകയാണ്. ആദ്യ മല്‍സരത്തില്‍ കളിച്ചതിന്റെ സമ്മര്‍ദ്ദം കാരണമായിരിക്കാം ബ്രസീലിന് ആദ്യ മാച്ചില്‍ അത്ര നല്ല കളി കാഴ്ചവയ്ക്കാന്‍ കഴിയാതെ പോയത്. കാരണം ഒരുപാട് പാസുകള്‍ മിസ്സ് ചെയ്യുകയെന്നത് സാധാരണയായി സംഭവിക്കുന്നതല്ല, പ്രത്യേകിച്ചും ആദ്യ പകുതിയില്‍തന്നെ.
പിന്നീട് കാര്‍ലോ ആന്‍സലോട്ടിക്കും കളിക്കാര്‍ക്കുമൊപ്പമുള്ള അഭിമുഖം കണ്ടപ്പോള്‍ തങ്ങള്‍ അല്‍പ്പം പരിഭ്രമിച്ചിരുന്നതായി താരങ്ങള്‍ തന്നെ സമ്മതിക്കുകയും ചെയ്തു. ഞാനും ശാന്തനായി, ഇതു സാധാരണയല്ലേ? ഇതു ലോകകപ്പാണ്. ഈ തരത്തിലുള്ള പരിഭ്രമമെല്ലാം സാധാരണമാണ്. പ്രത്യേകിച്ചും പുതിയ കളിക്കാരില്‍ ഇതു പ്രകടവുമായിരിക്കും'- റൊണാള്‍ഡോ വിശദമാക്കി.
അവന്‍ ഇംപാക്ടുണ്ടാക്കും
യുവ വിങര്‍ ലൂയിസ് ഹെന്‍ട്രിക്കിന് ബ്രസീല്‍ കോച്ച്കാര്‍ലോ ആന്‍സലോട്ടി വലിയ റോളുകള്‍ നല്‍കണമെന്നും കളിയില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാക്കാന്‍ താരത്തിനു കഴിയുമെന്നും റൊണാള്‍ഡോ നസാറിയോ അഭിപ്രായപ്പെട്ട. മൊറോക്കോയ്‌ക്കെതിരേ 61ാം മിനിറ്റില്‍ പകരക്കാരനായാണ് ഹെന്‍ട്രിക്കിനെ കോച്ച് പരീക്ഷിച്ചത്. ചില മികച്ച നീക്കങ്ങള്‍ നടത്താന്‍ താരത്തിനു സാധിക്കുകയും ചെയ്തിരുന്നു.
'ആദ്യ കളിയില്‍ ലൂക്കാസ് പക്വേറ്റയ്ക്കു ചെയ്യാന്‍ കഴിയാതെ പോയത് പകരക്കാരനായെത്തിയ ലൂയിസ് ഹെന്‍ട്രിക്കെയിലൂടെ ബ്രസീലിനു ലഭിച്ചിരുന്നു. റഫീഞ്ഞയ്ക്കും ഉണ്ടാക്കാന്‍ സാധിക്കാതിരുന്ന ഇംപാക്ട് അവനു സാധിച്ചു. ഇതു മധ്യനിരയ്ക്കു ഗുണവും ചെയ്തു.
ബ്രസീലിനു കൂടുതല്‍ സ്‌പേസ് ലഭിച്ചിരുന്നെങ്കില്‍ അതു ഏതു സാഹചര്യത്തിലായാലും വളരെ നല്ലതുമാണ്. ആന്‍സലോട്ടി ഈ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നും ഞാന്‍ കരുതുന്നു'- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications