FIFA 2026: മുത്താണ് മാര്‍ട്ടിനെല്ലി!! ത്രില്ലറില്‍ ജപ്പാനെ തീര്‍ത്ത് ബ്രസീല്‍ വരുന്നു, അടുത്തതാര് ?
ഹൂസ്റ്റണ്‍: ഒരു ഗോളിനു പിന്നിലായ ശേഷം രണ്ടാംപകുതിയില്‍ ആഞ്ഞടിച്ച ബ്രസീലിയന്‍ തിരമാലയ്ക്കു മുന്നില്‍ ജപ്പാനീസ് സാമുറായികള്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. ആദ്യ പകുതിയില്‍ ബോറിങ് ഫുട്‌ബോളിനു പഴി കേട്ട മഞ്ഞപ്പട രണ്ടാം പകുതിയില്‍ യഥാര്‍ഥ ബ്രസീലായി മാറിയപ്പോള്‍ ജപ്പാന്‍ പൊരുതിവീണു.
ഒരു ഗോളിനു പിന്നിലായ ശേഷമാണ് രണ്ടാം പകുതിയില്‍ തനിനിറം പുറത്തെടുത്ത ബ്രസീല്‍ 2-1ന്റെ ഉജ്ജ്വ ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തത്. 29ാ മിനിറ്റില്‍ കഷിയോ സാനോയുടെ ഗോളില്‍ ബ്രസീലിനെ സ്തബ്ധരാക്കി ജപ്പാന്‍ മുന്നിലെ്ത്തിയിരുന്നു.

photocredit/AFP
ആദ്യ പകുതിയില്‍ മികച്ചൊരു ഗോള്‍ ശ്രമം പോലം നടത്താതിരുന്ന ബ്രസീല്‍ രണ്ടാംപകുതിയില്‍ ഗംഭീരമായി തിരിച്ചുവന്നു. കസേമിറോയിലൂടെ (56ാം മിനിറ്റ്) സമിനില പിടിച്ചുവാങ്ങിയ അവര്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ കിടിലന്‍ ഫിനിഷിങിലൂടെ നാടകീയ ജയവും ഒപ്പം പ്രീക്വാര്‍ട്ടറിലേ്ക്കുള്ള ടിക്കറ്റും വാങ്ങി.
കളം പിടിച്ച് ബ്രസീല്‍
ആദ്യ 12 മിനിറ്റോളം ബ്രസീലിന്റെ ആധിപത്യമാണ് ഹൂസ്റ്റണിലെ സ്റ്റേഡിയത്തില്‍ കണ്ടത്. കൂടുതല്‍ സമയം പന്തു കൈവശം വച്ചു കളിച്ച മഞ്ഞപ്പട ജപ്പാന്റെ ഗോള്‍ വല നെയ്‌തെടുത്ത് ഗോളിനായുള്ള കരുനീക്കം നടത്തിക്കൊണ്ടിരുന്നു. ഈ സമയത്തു ജപ്പാനീസ് താരങ്ങള്‍ക്കു ബോള്‍ തൊടാന്‍ പോലും അവസരം കിട്ടിയില്ല. കൂടുതല്‍ സമയവും ബോള്‍ ജപ്പാന്റെ ഹാഫില്‍ തന്നെയായിരുന്നു.
പക്ഷെ ആദ്യത്തെ 10 മിനിറ്റില്‍ ഗോളിലേക്കുള്ള ഷോട്ടുകളൊന്നും ബ്രസീലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ബോള്‍ പൊസെഷനിലെ ആധിപത്യം മാതമാണ് മഞ്ഞപ്പടയില്‍ നിന്നും കണ്ടത്. ഒടുവില്‍ 14ാം മിനിറ്റില്‍ മാത്യുസ് കൂന്യയിലൂടെ ബ്രസീല്‍ ഗോളിലേക്കു ആദ്യത്തെ ഷോട്ട് തൊടുത്തു. സെന്ററിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ കൂന്യയിലേക്കു ത്രൂ ബോള്‍.
ഓടിക്കയറിയ അദ്ദേഹം ബോക്‌സിനു തൊട്ടരികില്‍ വച്ച് ഒരു താഴ്ന്ന ഇടംകാല്‍ ഷോട്ട് തൊടുത്തെങ്കിലും അതിനു കരുത്തില്ലായിരുന്നു. പോസ്റ്റിനു പുറത്തേക്കു പോവേണ്ട ഷോട്ടായിരുന്നു ഇത്.
ദുര്‍ബലമായ ഷോട്ട് ജപ്പാനീസ് ഗോളി സുസുക്കി വലതു വശത്തേക്കു ഡൈവ് ചെയ്ത് തട്ടിയകറ്റി. തുടര്‍ന്ന് ബ്രസീലിന് അനുൂലമായി കോര്‍ണര്‍ കിക്ക്. അതിവേഗമെടുത്ത കോര്‍ണറിനൊടുവില്‍ പക്വേറ്റയുടെ ഹെഡ്ഡര്‍ സെക്കന്‍ പോസ്റ്റിനു തൊട്ടിരികെ കൂടി പുറത്തേക്കു പറന്നു.
ജപ്പാന് ഫ്രീകിക്ക്
രണ്ടു മിനിറ്റിനകം മികച്ചൊരു പൊസിഷനില്‍ വച്ച് സെറ്റ് പീസിലൂടെ ജപ്പാന് ലീഡ് നേടാന്‍ അവസരം. ബോക്‌സിന് തൊട്ടരികില്‍ വച്ച് ജൂന്യയെ ബ്രസീല്‍ താരം ക,സേമിറോ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ജപ്പാന് ഫ്രീകിക്ക്. എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ ജപ്പാന് കഴിഞ്ഞില്ല. കമാഡയുടെ കിക്ക് നേരെ ബ്രസീല്‍ പ്രതിരോധ മതിലില്‍ തട്ടിത്തെറിക്കുകയായിരുന്നു.
ഗോള്‍!! ബ്രസീല്‍ ഞെട്ടി
മല്‍സര ഗതിക്കു വിപരീതമായി 29ാം മിനിറ്റില്‍ കെയ്‌സു സാനോയുടെ ഗോളില്‍ ജപ്പാന്‍ മുന്നിലെത്തി. ഒരു അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഇടിത്തീ കണക്കെയുള്ള ഈ ഗോള്‍. ബ്രസീലിന്റെ മുന്നേറ്റമാണ് പൊടുന്നനെ ജപ്പാന്റെ ഗോളായി മാറിയത്.
ബ്രസീല്‍ താരം ഡാനിലോയുടെ ഒരു മിസ് പാസിനൊടുവിലായിരുന്നു ജപ്പാന്റെ ഈ കൗണ്ടര്‍ അറ്റാക്ക്. ഡാനിസോയുടെ ലൂസ് ബോള്‍ നേരെ സാനോയുടെ കാലിലേക്കാണ് വന്നത്. ഒറ്റയ്ക്കു ബോളുമായി സെന്ററില്‍ നിന്നും താരരത്തിന്റെ കുതിപ്പ്്. തടയാന്‍ കസേമിറോ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ബോക്‌സിനു പുറത്തു നിന്നും സാനോ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ബ്രസീല്‍ ഗോളി അലിസണിന് തൊടാന്‍ പോലും അവസരം നല്‍കാതെയാണ് വലയ്ക്കുള്ളിലേക്കു ഉരുണ്ടു കയറിയത്. അലിസണ്‍ ഡൈവ് ചെയ്‌തെങ്കിലും ടൈമിങ് പാളിയതോടെ ബോള്‍ നേരെ വലയ്ക്കുള്ളിലാവുകയും ചെയ്തു.
ഗോള്‍ മടക്കാന്‍ ബ്രസീല്‍
അപ്രതീക്ഷിത പ്രഹരത്തിന്റെ ഞെട്ടല്‍ മാറി കളിയിലേക്കു തിരിച്ചുവന്ന ബ്രസീല്‍ ഗോള്‍ മടക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം വളരെ ദുര്‍ബലമായിരുന്നു. ഗോളി സുസുക്കിക്കു വെല്ലുവിളിയുയര്‍ത്തുന്ന ഒരു ഷോട്ട് പോലും ബ്രസീല്‍ താരങ്ങള്‍ക്കു പരീക്ഷിക്കാനുമായില്ല.
ജപ്പാന്റെ അതിശക്തായ പ്രതിരോധത്തിനു മുന്നില്‍ ബ്രസീല്‍ വിയര്‍ക്കുന്നത് ദയനീയ കാഴ്ചയായിരുന്നു. ഇടയ്ക്കു കുന്യയടക്കം ചില ലോങ് റേഞ്ച് ഷോട്ടുകള്‍ പരീക്ഷിച്ചെങ്കിലും എല്ലാം ജപ്പാനീസ് ഗോളി വളരെ അനായാസം കൈയ്ക്കുള്ളിലാക്കി.

ബ്രസീല്‍ ഈസ് ബാക്ക്
രണ്ടാം പകുതിയില്‍ എന്‍ഡ്രിക്കിനെ ഇറക്കി ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ ബ്രസീല്‍ തങ്ങളുടെ ഏറ്റവു മികച്ച കളി കെട്ടഴിച്ചു. ഇതോടെ ഏതു സമയത്തും അവര് ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടായി.
52ാം മിനിറ്റില്‍ ഡാനിലോയുടെ ക്രോസില്‍ ഗ്വിമാറെസിന്റെ ഗോളെന്നുറപ്പിച്ച കിടിലന്‍ ഹെഡ്ഡര്‍ ഗോളി സുസുക്കി തകര്‍പ്പന്‍ സേവിലൂടെ കുത്തിയകറ്റി. മിനിറ്റുകള്‍ക്കകം ബ്രസീലിന്റെ മറ്റൊു മികച്ച ഗോള്‍ ശ്രമം ജപ്പാന്‍ താരങ്ങളും ഗോളിയും ചേര്‍ന്ന് ഒരു വിധം ക്ലിയര്‍ ചെയ്തു.
56ാം മിനിറ്റില്‍ അര്‍ഹിച്ച സമനില ബ്രസീല്‍ പിടിച്ചുവാങ്ങി. കസേമിറോയിലൂടെയായിരുന്നു ഇത്. ഇടതു വിങില്‍ നിന്നും സെക്കന്റ് പോസ്റ്റിലേക്കു താഴ്ന്നിറങ്ങിയ ക്രോസ് കസേമിറോ കിടിലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചപ്പോള്‍ ജപ്പാന്‍ താരങ്ങളും ഗോളിയും ഒരുപോലെ കാഴ്ചക്കാരായി നിന്നു.
ഗോള്‍!! ബ്രസീല്‍ നേടി
1-1ന്റെ സമനിലയോടെ കളി അധിക സമയത്തേക്കു പോവുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു മഞ്ഞപ്പയുടെ ത്രില്ലിങ് വിജയ ഗോള്‍. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലായിരുന്നു ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ മഞ്ഞപ്പട കാത്തിരുന്ന ഈ സൂപ്പര്‍ ഗോള്‍.
ബോക്‌സിനു തൊട്ടരികെ വച്ച് തകാനയില്‍ നിന്നും ബോള്‍ തട്ടിയെടുത്ത ഗ്വിമാറെസ് ഇതു മാര്‍ട്ടിനെല്ലിക്കു കൈമാറി. ബോക്‌സിനുള്ളില്‍ നിന്നും ഇടതുകാല്‍ കൊണ്ട് തടുത്ത ശേഷം വലതു കാല്‍ കൊണ്ട് മാര്‍ട്ടിനെല്ലി തൊടുത്ത ഷോട്ട് സെക്കന്റ് പോസ്റ്റില്‍ തട്ടിയ ശേഷം വലയ്ക്കുള്ളിലേക്കു വന്നപ്പോള്‍ ബ്രസീല്‍ ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്ലെയിങ് 11
ബ്രസീല്‍ (4-3-3)- അലിസണ്‍ (ഗോള്‍കീപ്പര്‍), ഡാനിലോ, മാര്‍ക്വിനോസ്, ഗബ്രിയേല്‍, സാന്റോസ്, കാസെമിറോ, ഗ്വിമാരേസ്, പാക്വെറ്റ, റയാന്‍, കുന്യ, വിനീഷ്യസ് ജൂനിയര്‍.
ജപ്പാന്‍ (3-4-3)- സുസുക്കി (ഗോള്‍കീപ്പര്‍), ടോമിയാസു, തനിഗുച്ചി, ഹിരോക്കി ഇറ്റോ, ഡോന്‍, സനോ, കാമദ, നകമുറ, ജുന്യ ഇറ്റോ, ഉഇദ, മെയ്ദ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications