FIFA WC 2026: മെസ്സിയും അര്‍ജന്റീനും കപ്പ് മറന്നേക്കൂ!! തുടരെ രണ്ടാം കിരീടമില്ല? ഈ കാരണങ്ങള്‍
ഫിഫ ലോകകപ്പില്‍ ഇത്തവണ കിരീടസാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ടീമുകളിലൊന്നാണ് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ചിറകിലേറിയെത്തുന്ന അര്‍ജന്റൈന്‍ ടീം സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമാണ്.
എല്ലാ പൊസിഷനുകളിലും മികച്ച മാച്ച് വിന്നര്‍മാരുടെ നിര തന്നെയുണ്ട് അവര്‍ക്ക്. കൂടാതെ ടീമിനെ ഒരേ നൂലില്‍ കോര്‍ത്തുനിര്‍ത്താന്‍ നാട്ടുകാരന്‍ കൂടിയായ കോച്ച് ലയണ്‍ സ്‌കലോനിയുമുണ്ട്. ഒറ്റനോട്ടത്തില്‍ അര്‍ജന്റീന പെര്‍ഫെക്ട് ടീം തന്നെയാണെന്നു പറയാം.

പക്ഷെ യഥാര്‍ഥത്തില്‍ ഇങ്ങനെയാണോ കാര്യങ്ങള്‍? അമരിക്കന്‍ മണ്ണിലും കപ്പ് തൂക്കാന്‍ അര്‍ജന്റീനയ്ക്കു സാധിക്കുമോ? കിരീടസാധ്യതയില്‍ അവര്‍ ഏറെ മുന്നില്‍ തന്നെയാണെങ്കിലും ചില വീക്ക്‌നെസുകള്‍ പണിയായേക്കും. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് വിജയം അര്‍ജന്റീനയ്ക്കു നഷ്ടപ്പെടുത്തിയേക്കാവുന്ന പ്രധാനപ്പെട്ട അഞ്ചു വീക്ക്‌നെസുകള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
മെസ്സിയില്ലാതെ പറ്റില്ല
അര്‍ജന്റീന ടീമിന്റെ ഏറ്റവുംവലിയ വീക്ക്‌നെസുകളിലൊന്ന്് ക്യാപ്റ്റനും ഇതിഹാസവുമായ ലയണല്‍ മെസ്സിയെ അമിതമായി ആശ്രയിക്കുന്നുവെന്നതാണ്. അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് ടീമിന്റെ ഗെയിം പ്ലാനുകളെന്നു കാണാം. മെസ്സിയില്ലെങ്കില്‍ മറ്റൊരു ബദല്‍ പ്ലാന്‍ അര്‍ജന്റീനയ്ക്കുണ്ടോയെന്നതും കാത്തിരുന്നു തന്നെ കാണണം.
മെസ്സിക്കു ഇപ്പോള്‍ പ്രായം 38 ആണ്. ഖത്തര്‍ ലോകകപ്പിലെ വേഗതയും ഫിറ്റ്‌നസുമെല്ലാം അദ്ദേഹത്തില്‍ നിന്നും ഇപ്പോഴും പ്രതീക്ഷിക്കാന്‍ കഴിയില്ല. നിലവില്‍ മേജര്‍ സോക്കര്‍ ലീഗില്‍ (MLS) കളിിക്കുന്ന മെസ്സിക്കു പലപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായി ക്ലബ്ലായ ഇന്റര്‍ മയാമി എഫ്‌സി വിശ്രമവും നല്‍കാറുണ്ട്.
മെസ്സിയെ എതിരാളികള്‍ പൂട്ടുകയോ, അദ്ദേഹത്തിനു ഒരു മോശം ദിവസമുണ്ടാവുകയോ ചെയ്താല്‍ അതു ലോകകപ്പില്‍ അര്‍ജന്റീനയുടെ കണക്കുകൂട്ടലുകളെല്ലാം തകിടംമറിക്കും. ഇത്തവണ അതു സംഭവിച്ചാല്‍ ടീമിന്റെ പ്രതീക്ഷകള്‍ക്കും അതു മങ്ങല്‍േപ്പിക്കും.
വില്ലനാവുന്ന പ്രായം
അര്‍ജന്റീനയുടെ രണ്ടാമത്തെ വീക്ക്‌നെസ് പല താരങ്ങളെും പ്രായംതളര്‍ത്തുന്നുണ്ടെന്നതാണ്. 38 കാരനായ ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിക്കു എത്രത്തോളം ഭംഗിയായി ടീമിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ കഴിയുമെന്നത് സംശയമാണ്.
ഖത്തറിലെ അവസാന ലോകകപ്പില്‍ അര്‍ജന്റൈന്‍ കിരീട വിജയത്തിന്റെ പ്രധാന കാരണക്കാരില്‍ ഒരാളായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡി മരിയ ഇത്തവണ ടീമിനൊപ്പമില്ല. പകരമെത്തിയ പല യുവ താരങ്ങളും ഏറെ പ്രതിഭാശാലികളാണെങ്കിലും ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റിന്റെ സമ്മര്‍ദ്ദത്തെ മറികടന്ന് പെര്‍ഫോം ചെയ്യുക എളുപ്പമല്ല. അവിടെയാണ് അനുഭവ സമ്പത്ത് നിര്‍ണായകമാവുന്നത്.
പ്രതിരോധത്തിലെ വിള്ളലുകള്‍
അര്‍ജന്റീനയുടെ മൂന്നാമത്തെ വലിയ വീക്കനെസ് ഹൈ പ്രസിങ് അറ്റാക്കിങ് ഗെയിമിനെതിരേ പലപ്പോഴും പ്രതിരോധത്തിലുണ്ടാവുന്ന വിള്ളലുകളാണ്. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട് പോലെയുള്ള യൂറോപ്യന്‍ വമ്പന്‍മാര്‍ വളരെ വേഗതയുള്ള, അറ്റാക്കിങ് ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.
അര്‍ജന്റീനയുടെ പ്രതിരോധമാവട്ടെ അമിതമായി ഡിഫന്‍സീവ് ആവാതെ എതിരാളികളെ കടന്നാക്രമിച്ച് മുന്നോട്ടു കയറി കളിക്കുന്നവരാണ്. ഇതു പക്ഷെ ചില ടീമുകള്‍ മുതലെടുത്തേക്കും.
അതിവേഗ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ അര്‍ജന്റൈന്‍ പ്രതിരോധം തകര്‍ത്ത് അവര്‍ ഗോള്‍ നേടാനുള്ള സാധ്യതകളിലേക്കും ഇതു വഴി തുറക്കും. എതിരാളികള്‍ നിരന്തരം ഹൈ പ്രെസിങ് ഗെയിം കളികുമ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധം പലപ്പോഴും പാടുപെടുന്നതും സമീപകാലത്തു നമ്മള്‍ കണ്ടിട്ടുള്ളതാണ്.

ഗോള്‍ സ്‌കോറിങില്‍ ഓപ്ഷനുകള്‍ കുറവ്
ലയണല്‍ മെസ്സിക്കും യുവതാരം ജൂലിയന്‍ അല്‍വാറസിനുമായിരിക്കും അര്‍ജന്റൈന്‍ ടീമിന്റെ ഗോള്‍ സ്‌കോറിങിന്റെ പ്രധാന ചുമതലയെന്നുറപ്പാണ്. പക്ഷെ ഈ രണ്ടു പേരെയും എതിരാളികള്‍ പൂട്ടിയാല്‍ പിന്നെയെന്ത് എന്നതാണ് പ്രധാന ചോദ്യം. ലൊറ്റാറോ മാര്‍ട്ടിനസ് വളരെ അപകടകാരിയായ സ്‌ട്രൈക്കറും മികച്ച ഗോള്‍ സ്‌കോററുമാണ്.
പക്ഷെ വലിയ ടൂര്‍ണമെന്റുകളില്‍ ഹിറ്റ് ഓര്‍ മിസ്സെന്നതാണ് അദ്ദേഹത്തിന്റെ രീതി. വലിയ സമ്മര്‍ദ്ദമുള്ള നോക്കൗട്ട് മല്‍സരങ്ങളില്‍ പലപ്പോഴും മൂന്നോ, നാലോ മാച്ചുകളില്‍ ഒരു ഗോള്‍ പോലും മാര്‍ട്ടിനസിനു നേടാന്‍ കഴിയാതെും പോവാറുണ്ട്.
വിങര്‍മാരെ അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോനി നിയോഗിച്ചിരിക്കുന്നത് ഗോള്‍ നേടുന്നതിനേക്കാള്‍, ഗോളവസരങ്ങള്‍ സൃഷ്ടിക്കാനാണ്. അതുകൊണ്ടു തന്നെ മെസ്സിയും അല്‍വാരസുമില്ലെങ്കില്‍ ടീമിനായി ഗോളുകളടിക്കാന്‍ മികച്ച താരങ്ങളില്ലെന്ന്ു തന്നെ പറയേണ്ടിയും വരും.
എങ്കിലും അര്‍ജന്റീന പവര്‍ഹൗസുകള്‍ തന്നെയാണ്. വലിയ വേദിയില്‍ വിജയിക്കാന്‍ എന്താണ് വേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. എന്നാല്‍ ഈ ലോകകപ്പില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന ദൗര്‍ബല്യങ്ങള്‍ തന്ത്രപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല. എതിരാളികള്‍ അവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും, മെസ്സിയെ നേരത്തെ നിര്‍വീര്യമാക്കുകയും, കൗണ്ടറില്‍ അതിവേഗം ആക്രമിക്കുകയും ചെയ്യുന്നത് അര്‍ജന്റീന ടീമിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications