FIFA WC 2026: ഓസ്ട്രിയയെ തീര്‍ക്കാന്‍ സ്‌കലോനിയുടെ മാസ്റ്റര്‍ പ്ലാന്‍!!! വന്‍ അഴിച്ചുപണി, ഇതാ 11
അര്‍ലിങ്ടണ്‍: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഫിഫ ലോകകപ്പിന്റെ റൗണ്ട് 32ലേക്കു കുതിക്കാനൊരുങ്ങുകയാണ് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന. ഗ്രൂപ്പ് ജെയിലെ ആദ്യ കളിയില്‍ അള്‍ജീരിയയെ 3-0ന് തകര്‍ത്തെറിഞ്ഞ അവരുടെ അടുത്ത എതിരാളികള്‍ യൂറാപ്പില്‍ നിന്നുള്ള ഓസ്ട്രിയയാണ്.
തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.39നാണ് അര്‍ജന്റീന- ഓസ്ട്രിയ പോരാട്ടം തുടങ്ങാനിരിക്കുന്നത്. ഡാലസ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കളിയില്‍ അര്‍ജന്റീനയുടെ മറ്റൊരു വമ്പന്‍ ജയമാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിഹാസ താരം ലയണല്‍ മെസ്സിയും സംഘവും ഇതിനായുള്ള പടയൊരുക്കത്തിലുമാണ്.

എന്നാല്‍ അള്‍ജീരിയക്കെതിരേ മിന്നുന്ന ജയം കൊയ്ത ടീമില്‍ ചിവ വലിയ അഴിച്ചുപണികള്‍ക്കു അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോനി തയ്യാറെടുക്കുന്നതായാണ് വിവരം. ടീമില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും അദ്ദേഹം വരുത്തിയേക്കുകയെന്നു നമുക്കു പരിശോധിക്കാം.
ആരെല്ലാം പുറത്താവും?
ഓസ്ട്രിയക്കെതിരായ മല്‍സരത്തില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളായിരിക്കും അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോനി വരുത്തിയേക്കുക. പരിക്കു കാരണം ഡിഫന്‍ഡര്‍ ഗോണ്‍സാലോ മോണ്ടിയലിനു അദ്ദേഹം വിശ്രമം നല്‍കിയേക്കും. അള്‍ജീരിയക്കെതിരേ അര്‍ജന്റീന 4-4-2 എന്ന ഫോര്‍മേഷനില്‍ കളിച്ചപ്പോള്‍ പ്രതിരോധ നിരയില്‍ മോണ്ടിയലുണ്ടായിരുന്നു.
ടീമിനൊപ്പം സാധാരണത്തേതു പോലെ 29 കാരനായ ഡിഫന്‍ഡര്‍ കഴിഞ്ഞ ദിവസം പരിശീലനത്തിലേര്‍പ്പെട്ടെങ്കിലും ഓസ്ട്രിയക്കെതിരേ ബെഞ്ചലിരിക്കാനാണ് സാധ്യത. കണംകാലിനേറ്റ പരിക്കില്‍ നിന്നും മോചിതനായി കൊണ്ടിരിക്കുകയാണ് മോണ്ടിയല്‍. അദ്ദേഹം പൂര്‍ണ ഫിറ്റ്‌നസിലേക്കു ഉടന്‍ മടങ്ങിയെത്തുമോയെന്നതും സംശയമാണ്.
മോണ്ടിയലിനെ ഒഴിവാക്കി പകരം നഹ്വല്‍ മൊളിനയെ അര്‍ജന്റൈന്‍ ഇലവനിലേക്കു തിരികെ വിളിക്കാനാണ് സ്‌കലോനി ആലോചിക്കുന്നത്. ഇതു കൂടാതെ മറ്റു മാറ്റങ്ങള്‍ക്കൂടി അര്‍ജന്റൈന്‍ ലൈനപ്പില്‍ അദ്ദേഹം വരുത്തിയേക്കും.
ഇതാവട്ടെ ആക്രമണ നിരയിലുമായിരിക്കും. തിയാഗോ അല്‍മാഡയെ ഒഴിവാക്കി പകരം നിക്കോളാസ് ഗോണ്‍സാലസിനെ കൊണ്ടു വരാനാണ് കോച്ചിന്റെ പ്ലാന്‍. അതിനൊരു കാരണം കൂടിയുണ്ട്.
ഓസ്ട്രിയന്‍ ടീം ഹൈ പ്രെസിങ് ഗെയിമായിരിക്കും അടുത്ത കളിയില്‍ പുറത്തേക്കുക. അങ്ങനെ വന്നാല്‍ സ്‌പേസ് കൃത്യമായി ഉപയോഗിച്ച് കളിക്കാന്‍ സാധിക്കുന്ന ഒരാളെയാണ് ടീമിനു ആവശ്യം. ഗോണ്‍സാലസ് ഇതിനു മിടുക്കനുമാണ്.
അര്‍ജന്റൈന്‍ ടീമിലെ മൂന്നാമത്തെ മാറ്റം സ്‌ട്രൈക്കര്‍ ലൊറ്റാറോ മാര്‍ട്ടിനസിനെ ഒഴിവാക്കിയേക്കുമെന്നതാണ്. പകരം ടീമിലെത്തുക ജൂലിയന്‍ അല്‍വാറസായിരിക്കും.

പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ അദ്ദേഹം അള്‍ജീരിയയുമായുള്ള ആദ്യ മാച്ചില്‍ പകരക്കാരനായാണ് പരീക്ഷിക്കപ്പെട്ടത്. ഈ മൂന്നു മാറ്റങ്ങളായിരിക്കും സ്‌കലോനി അര്‍ജന്റൈന്‍ ടീമില്‍ വരുത്തിയേക്കുക.
ഗോള്‍വല കാക്കാന്‍ പതിവുപോലെ തന്നെ എമിലിയാനോ മാര്‍ട്ടിനസുണ്ടാവും. പ്രതിരോധനിരയില്‍ ക്രിസ്റ്റിയന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഫകുന്‍ഡോ മെഡിന എന്നിവരും മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും അലെക്‌സിസ് മക്കലിസ്റ്ററിനെയും തുടരെ രണ്ടാം മാച്ചിലും കാണാം. ആക്രമണത്തിന്റെ ചുമതല നായകന്‍ ലയണല്‍ മെസ്സിക്ക് തന്നെയായിരിക്കും.
അര്‍ജന്റൈന്‍ സാധ്യതാ 11
(4-4-2) എമിലിയാനോ മാര്‍ട്ടിനെസ് (ഗോള്‍കീപ്പര്‍), നഹ്വല്‍ മൊളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഫകുന്‍ഡോ മെഡിന, റോഡ്രിഗോ ഡി പോള്‍, അലെക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, നിക്കോളാസ് ഗോണ്‍സാലസ്, ജൂലിയന്‍ അല്‍വാറസ്, ലയണല്‍ മെസ്സി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications