കിടിലൻ ക്യാമിയോയുമായി മെസ്സി, വീണ്ടും റെക്കോർഡുകൾ! അപരാജിത കുതിപ്പ് തുടർന്ന് അർജന്റീന
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു. നേരത്തെ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്നതിനാൽ സൂപ്പർ താരം ലയണൽ മെസ്സിയെ പുറത്തിരുത്തിയാണ് അർജന്റീന ആദ്യ ഇലവനെ പ്രഖ്യാപിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടിയ മെസ്സി, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡും സ്വന്തമാക്കി.
2022ലെ ലോകകപ്പില്‍ അള്‍ജീരിയയെ അര്‍ജന്റീന 2-1നു തോല്‍പ്പിച്ച കളിയിലാണ് മെസ്സിയുടെ തുടര്‍ച്ചയായ ഏഴു മല്‍സരങ്ങളിലെ ഗോള്‍വേട്ട തുടങ്ങിയത്. പിന്നാലെ നെതര്‍ലാന്‍ഡ്‌സ്, ക്രൊയേഷ്യ എന്നിവര്‍ക്കെതിരേയും വലകുലുക്കി. പിന്നീട് ക്ലാസിക്ക് ഫൈനലില്‍ ഫ്രാന്‍സിനെതിരേ ഡബിളുമടിച്ചു.

ഈ ലോകകപ്പിലും അദ്ദേഹം ഗോള്‍വേട്ട തുടരുകയയായിരുന്നു. അള്‍ജീരിയക്കെതിരേ ഹാട്രിക്കുമായി മിന്നിച്ച മെസ്സി ഓസ്ട്രിയക്കെതിരേ ഡബിളടിച്ചു. ഇപ്പോഴിതാ ജോര്‍ദാനെതിരേ പകരക്കാരനായി എത്തിയ ശേഷം തുടരെ ഏഴാം മാച്ചിലും ഗോള്‍ സ്‌കോറിങ് ലിസ്റ്റില്‍ പേര് ചേര്‍ത്തിരിക്കുകയാണ്.
ഡാല്ലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഒന്നാം പകുതിയിൽ അർജന്റീന പൂർണ്ണ ആധിപത്യം പുലർത്തി. 18-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ച് ജിയോവാനി ലോ സെൽസോയാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് 30-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടീനസ് ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി (2-0).
രണ്ടാം പകുതിയിലെ മെസ്സി കാമിയോ
രണ്ടാം പകുതിയുടെ തുടക്കത്തിൽ (54-ാം മിനിറ്റ്) മൂസ അൽ താമരിയിലൂടെ ഒരു ഗോൾ മടക്കി ജോർദാൻ അർജന്റീനയെ ഞെട്ടിച്ചു. ഇതോടെ കളി കൂടുതൽ ആവേശകരമായി. സമനിലയ്ക്കായി ജോർദാൻ നീക്കങ്ങൾ നടത്തുന്നതിനിടെ 59-ാം മിനിറ്റിൽ ലൗട്ടാരോയ്ക്ക് പകരക്കാരനായി ലയണൽ മെസ്സി കളത്തിലിറങ്ങി.
79-ാം മിനിറ്റിൽ ബോക്സിന് തൊട്ടുവെളിയിൽ നിന്ന് മെസ്സി തൊടുത്ത ഇടങ്കാലൻ ഫ്രീകിക്ക് ജോർദാൻ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വല തുളച്ചതോടെ (3-1) അർജന്റീന വിജയം ഉറപ്പിച്ചു. തോൽവിയോടെ ജോർദാന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായ അർജന്റീന പ്രൗഢിയോടെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിലേക്ക് പ്രവേശിച്ചു.
FIFA WC 2026: മെസ്സി മഹാനായ താരം, പക്ഷെ ഞങ്ങള്‍ക്ക് ആരെയും ഭയമില്ല!! കോച്ചിന്റെ മുന്നറിയിപ്പ്
ആകാംഷയുണർത്തി അൽജീരിയ ഓസ്ട്രിയ ത്രില്ലർ
ഗ്രൂപ്പ് ജെ-യിൽ നടന്ന ആവേശം വാനോളമുയർന്ന മറ്റൊരു മത്സരത്തിൽ ആൽജീരിയയും ഓസ്ട്രിയയും മൂന്ന് ഗോളുകൾ വീതം (3-3) അടിച്ച് സമനിലയിൽ പിരിഞ്ഞു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഒന്നിനു പുറകെ ഒന്നായി പിറന്ന ഗോളുകളാണ് മത്സരത്തെ അത്യന്തം നാടകീയമാക്കിയത്. സമനിലയോടെ ഇരുടീമുകളും നോക്കൗട്ട് പ്രതീക്ഷകൾ സജീവമായി നിലനിർത്തി.
കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 27-ാം മിനിറ്റിൽ ഡേവിഡ് അലാബയുടെ പാസിൽ നിന്നും മാർക്കോ അർണൗട്ടോവിച്ചിലൂടെ ഓസ്ട്രിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ (44-ാം മിനിറ്റ്) റഫീഖ് ബെൽഗാലിയിലൂടെ ആൽജീരിയ സമനില പിടിച്ചു.
ലക്ഷ്യം തെറ്റാത്ത മഹ്‌റെസ്; തിരിച്ചടിച്ച് ഓസ്ട്രിയ
രണ്ടാം പകുതിയിൽ കളി കൂടുതൽ ആകാംഷാഭരിതമായി. 54-ാം മിനിറ്റിൽ മാർസെൽ സബിറ്റ്സറിലൂടെ ഓസ്ട്രിയ വീണ്ടും ലീഡെടുത്തു (2-1). എന്നാൽ വഴങ്ങിയ ഗോളിന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സൂപ്പർ താരം റിയാദ് മഹ്‌റെസിലൂടെ ആൽജീരിയ മറുപടി നൽകി (2-2).
മത്സരം സമനിലയിലേക്ക് നീങ്ങവെ 92-ാം മിനിറ്റിൽ റിയാദ് മഹ്‌റെസ് തന്റെ രണ്ടാം ഗോളിലൂടെ ആൽജീരിയയെ വിജയത്തോടടുപ്പിച്ചു (3-2). ആൽജീരിയൻ ആരാധകർ വിജയം ഉറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാൽ നാടകീയതകൾ അവിടെയും തീർന്നില്ല.
കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ (95:06 മിനിറ്റ്) മൈക്കൽ ഗ്രിഗോറിഷിന്റെ അസിസ്റ്റിൽ നിന്നും സാസ കലാജ്‌സിച്ച് നേടിയ തകർപ്പൻ ഹെഡ്ഡർ ഗോൾ ഓസ്ട്രിയയ്ക്ക് അവിശ്വസനീയ സമനില സമ്മാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
