For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: റൊണോയുടെ പകരക്കാരനായി, ഹാട്രിക്കടിച്ച് റാമോസ്, പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

ദോഹ: സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ 11ന് പുറത്തിരുത്തിയിറങ്ങിയ പോര്‍ച്ചുഗലിന് പിഴച്ചില്ല. പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസ് ലഭിച്ച അവസരം നന്നായി മുതലാക്കി.

ഹാട്രിക് ഗോളുമായി റാമോസ് നിറഞ്ഞാടിയ മത്സരത്തില്‍ 6-1ന്റെ തകര്‍പ്പന്‍ ജയമാണ് സ്വിറ്റ്സര്‍ലന്‍ഡിനെതിരേ പോര്‍ച്ചുഗല്‍ നേടിയെടുത്തത്. 17, 51, 55 മിനുട്ടുകളിലാണ് റാമോസിന്റെ ഗോളുകള്‍ പിറന്നത്. 33ാം മിനുട്ടില്‍ പെപ്പെയും 55ാം മിനുട്ടില്‍ റാഫേല്‍ ഗുരൈറോയും 87ാം മിനുട്ടില്‍ റാഫേല്‍ ലിയോയും പറങ്കിപ്പടക്കായി വലകുലുക്കി.

റൊണാള്‍ഡോ ആദ്യ 11ലില്ല

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ ആദ്യ 11നെ ഇറക്കിയത്. റൊണാള്‍ഡോക്ക് പകരം യുവതാരം ഗോണ്‍സാലോ റാമോസ് ടീമിലിടം പിടിച്ചു. ജാവോ ക്യാന്‍സലോയെയും പകരക്കാരുടെ ബെഞ്ചിലിരുത്തിയപ്പോള്‍ പ്രതിരോധ താരമായി ഡീഗോ ഡാലോ ആദ്യ 11ലെത്തി. റൂബന്‍ നെവസും ആദ്യ 11ലില്ല. 4-1-2-3 ഫോര്‍മേഷനില്‍ ബൂട്ടണിഞ്ഞ പോര്‍ച്ചുഗലിനെ 4-2-3-1 ഫോര്‍മേഷനിലാണ് സ്വിറ്റ്സര്‍ലന്‍ഡ് നേരിട്ടത്.

പോര്‍ച്ചുഗലിന്റെ മുന്നേറ്റം

1

തുടക്കത്തിലേ പോര്‍ച്ചുഗലിന്റെ മുന്നേറ്റമാണ് മത്സരത്തില്‍ കണ്ടത്. രണ്ടാം മിനുട്ടില്‍ ജോ ഫെലിക്സ് ബോക്സിലേക്ക് പാസ് നല്‍കിയെങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസിന് പന്ത് എത്തിപ്പിടിക്കാനാവും മുന്നെ സ്വിസ് പ്രതിരോധം പന്ത് തട്ടിയകറ്റി. അഞ്ചാം മിനുട്ടില്‍ സ്വിസ് താരം ബ്രീല്‍ എംബോളെ പോര്‍ച്ചുഗല്‍ പോസ്റ്റിലേക്ക് പന്തെത്തിച്ചെങ്കിലും പ്രതിരോധത്തില്‍ പെപ്പെ ശ്രമം വിഫലമാക്കി. 14ാം മിനുട്ടില്‍ പാസിലൂടെ മുന്നേറാന്‍ പോര്‍ച്ചുഗല്‍ ശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധം വില്ലനായി. 16ാം മിനുട്ടിലെ പോര്‍ച്ചുഗലിന്റെ മികച്ച മുന്നേറ്റവും ഗോളാവാതെ പ്രതിരോധത്തിന് മുന്നില്‍ അവസാനിച്ചു.

ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ മുന്നില്‍

17ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ ലീഡെടുത്തു. ജോ ഫെലിക്സ് നല്‍കിയ ത്രോബോളിലൂടെ ലഭിച്ച പന്തിനെ ബുള്ളറ്റ് വേഗത്തില്‍ ഇടം കാല്‍ ഷോട്ടിലൂടെ ജോ ഫെലിക്സ് വലയിലാക്കി. ഗോളിക്ക് ഒരവസരവും നല്‍കാതെയാണ് റാമോസിന്റെ ഗോള്‍. 21ാം മിനുട്ടില്‍ മിന്നല്‍ പാസുകളിലൂടെ പോര്‍ച്ചുഗല്‍ നടത്തിയ മുന്നേറ്റം ഒറ്റാവിയോക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഗോളി അനായാസം സ്വിസ് ഗോളി പിടിച്ചെടുത്തു. 22ാം മിനുട്ടില്‍ ഗോണ്‍സാലോ റാമോസിന്റെ ഷോട്ടും ഗോളി അനായാസം പിടിച്ചെടുത്തു.29ാം മിനുട്ടില്‍ സീസര്‍ അര്‍ട്ടുറോ റാമോസിനെ റൂബന്‍ ഡിയാസ് ഫൗള്‍ ചെയ്തതിന് സ്വിറ്റ്സര്‍ലന്‍ഡിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പോസ്റ്റിന്റെ വലത് മൂലയോട് ചേര്‍ന്ന് ഷെദ്രാന്‍ ഷാഖിരിയുടെ ഷോട്ട് പുറത്തുപോയി. 32ാം മിനുട്ടില്‍ ജോ ഫെലിക്സിന്റെ ബോക്സിലേക്കുള്ള തകര്‍പ്പന്‍ ക്രോസ്. പക്ഷെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.

2

പെപ്പെയിലൂടെ ലീഡുയര്‍ത്തി പോര്‍ച്ചുഗല്‍

33ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് പന്ത് ബോക്സിലേക്ക് കൃത്യമായി ഉയര്‍ത്തി നല്‍കി. പോര്‍ച്ചുഗല്‍ നായകനും പ്രതിരോധനിര താരവുമായ പെപ്പെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കുകയും ചെയ്തു. 28ാം മിനുട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ മികട്ട ശ്രമം. എഡിമില്‍സന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസ് പോര്‍ച്ചുഗല്‍ ഗോളി ഡീഗോ കോസ്റ്റ തടുത്തു. ആദ്യ പകുതിയുടെ അധിക സമയത്തിന്റെ മൂന്നാം മിനുട്ടില്‍ റാഫേല്‍ ഗുരൈയ്റോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്പോള്‍ 2-0ന് പോര്‍ച്ചുഗല്‍ മുന്നില്‍.

ഗോളടി തുടര്‍ന്ന് പോര്‍ച്ചുഗല്‍

റൊണാള്‍ഡോയുടെ പകരക്കാരനാവാന്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ച് റാമോസ് വീണ്ടും പോര്‍ച്ചുഗലിനായി വലകുലുക്കി. 51ാം മിനുട്ടില്‍ ബോക്സിലേക്ക് ഡിയേഗോ ഡലോട്ട് നല്‍കി പാസിനെ മിന്നല്‍ ഷോട്ടിലൂടെ റാമോസ് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. 53ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിനൊടുവില്‍ പോര്‍ച്ചുഗലിന്റെ ജോ ഫെലിക്സ് ബോക്സിലേക്ക് നല്‍കിയ പാസിനെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 56ാം മിനുട്ടില്‍ റാഫേല്‍ ഗുരൈറയിലൂടെ പോര്‍ച്ചുഗല്‍ സ്‌കോര്‍ബോര്‍ഡില്‍ നാലാം ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഗോണ്‍സാലോ റാമോസ് നല്‍കിയ പാസിനെ ഇടം കാല്‍ ഷോട്ടിലൂടെ ഗുരൈയ്റോ വലയിലാക്കി.

കോര്‍ണറിലൂടെ അക്കൗണ്ട് തുറന്ന് സ്വിസ്നിര

58ാം മിനുട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒരു ഗോള്‍ മടക്കി. കോര്‍ണര്‍ കിക്കിലൂടെ ലഭിച്ച പന്തിനെ ഹെഡ് ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ലെങ്കിലും മാനുവല്‍ അകന്‍ജിയുടെ ഷോട്ട് പോര്‍ച്ചുഗല്‍ വലയില്‍. സ്വിസ് നിരയെ കാഴ്ചക്കാരാക്കുന് പ്രകടനമാണ് പോര്‍ച്ചുഗല്‍ കാഴ്ചവെച്ചത്. തുടര്‍ച്ചയായി പോര്‍ച്ചുഗല്‍ സ്വിസ് ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു. ഇത്തവണ ലക്ഷ്യബോധത്തോടെ കളിക്കാന്‍ പോര്‍ച്ചുഗലിനായി.

ഗോണ്‍സാലോ റാമോസിന് ഹാട്രിക്

റൊണാള്‍ഡോയുടെ പകരക്കാരനായെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക് പൂര്‍ത്തിയാക്കി. ജോ ഫെലിക്സ് നല്‍കിയ പാസില്‍ നിന്ന് പന്ത് ലഭിച്ച റാമോസ് സ്വിസ് ഗോളിയെ അനായാസമായി മറികടന്ന് പന്ത് വലയിലാക്കി. മത്സരത്തിലെ താരത്തിന്റെ മൂന്നാം ഗോളാണിത്. 70ാം മിനുട്ടില്‍ റാഫേല്‍ ഗുരൈയ്റോ ബോക്സിനുള്ളിലേക്ക് മനോഹരമായ ക്രോസ് നല്‍കിയെങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസിന് ഓടിയെത്താനായില്ല. 73ാം മിനുട്ടില്‍ ജോ ഫെലിക്സിന് പിന്‍വലിച്ച് റൊണാള്‍ഡോക്ക് പോര്‍ച്ചുഗല്‍ അവസരം നല്‍കി. 83ാം മിനുട്ടില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി.

പകരക്കാരനിലൂടെ ആറാം ഗോള്‍

87ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് പകരക്കാരനായി ഇറങ്ങിയ റാഫേല്‍ ലിയോയിലൂടെ പോര്‍ച്ചുഗല്‍ ആറാം ഗോളും അക്കൗണ്ടിലാക്കി. റാഫേല്‍ ഗുരൈയ്റോയുടെ അസിസ്റ്റിലാണ് ഗോള്‍പിറന്നത്. തൊട്ടുപിന്നാലെ ഫൈനല്‍ വിസിലും മുഴങ്ങിയതോടെ 6-1ന്റെ തകര്‍പ്പന്‍ ജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റെടുത്തു. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍

Story first published: Wednesday, December 7, 2022, 2:38 [IST]
Other articles published on Dec 7, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+