Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: മെക്‌സിക്കോ-പോളണ്ട്, ഡെന്മാര്‍ക്ക്-ടുണീഷ്യ പോരാട്ടം ഗോള്‍രഹിതം

1

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ നടന്ന മെക്‌സിക്കോ-പോളണ്ട് മത്സരവും ഗ്രൂപ്പ് ഡിയിലെ ഡെന്മാര്‍ക്ക്-ടുണീഷ്യ മത്സരവും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. നാല് ടീമും ഓരോ പോയിന്റുകള്‍ വീതം പങ്കിട്ടു. ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ-പോളണ്ട് മത്സരം സമനിലയില്‍ കലാശിച്ചത് സൗദി അറേബ്യയോട് തോറ്റ അര്‍ജന്റീനക്ക് ആശങ്കയും പ്രതീക്ഷയും ഒരുപോലെ നല്‍കുന്നു. ഗ്രൂപ്പിലെ മറ്റ് മൂന്ന് പേരും അക്കൗണ്ട് തുറന്നിരിക്കുന്നു. കൂടാതെ ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നുവെന്നതും അര്‍ജന്റീനക്ക് വലിയ വെല്ലുവിളിയാവുന്നു.

മെക്‌സിക്കോ-പോളണ്ട് പോരാട്ടത്തില്‍ ആക്രമണത്തില്‍ മെക്‌സിക്കോ മുന്നിട്ട് നിന്നെങ്കിലും ഭാഗ്യം തുണച്ചില്ല. റോബര്‍ട്ട് ലെവന്‍ഡോസ്‌കി പെനാല്‍റ്റി അവസരം തുലച്ചതാണ് പോളണ്ടിന് ജയം നഷ്ടപ്പെടുത്തിയത്. അവസാന മിനുട്ടുവരെ മികച്ച പോരാട്ടം മത്സരത്തില്‍ കണ്ടു. 4-1-2-3 ഫോര്‍മേഷനില്‍ മെക്‌സിക്കോയിറങ്ങിയപ്പോള്‍ 5-3-2 ഫോര്‍മേഷനിലാണ് പോളണ്ടിറങ്ങിയത്. ആദ്യ പകുതിയില്‍ മെക്‌സിക്കോയാണ് പന്തടക്കത്തിലും മിന്നുട്ട് നിന്നത്.

1

63 ശതമാനം പന്തടക്കത്തില്‍ മികവ് കാട്ടിയ മെക്‌സിക്കോ 1നെതിരേ 6 ഗോള്‍ശ്രമവുമായി മികവ് കാട്ടിയെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. പോളണ്ട് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിക്കാന്‍ മെക്‌സിക്കോയ്ക്കായെങ്കിലും ഗോളി വോയ്‌സിച് സസെനിയുടെ തകര്‍പ്പന്‍ സേവുകളാണ് മെക്‌സിക്കോയുടെ വില്ലനായത്. 17ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയ്ക്ക് ലഭിച്ച അവസരം മുതലാക്കാനായില്ല. ക്രോസ് ലഭിച്ച പന്തിനെ നിയന്ത്രിക്കാന്‍ ലെവന്‍ഡോസ്‌കിയ്ക്ക് സാധിച്ചില്ല.

രണ്ടാം പകുതിയില്‍ ലീഡെടുക്കാനുള്ള അവസരം പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പാഴാക്കി. ലെവന്‍ഡോസ്‌കിയെ ബോക്‌സിനുള്ളില്‍ ഹെക്ടര്‍ മൊറേനോ വീഴ്ത്തിയതിന് വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ 58ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കെടുത്ത ലെവന്‍ഡോസ്‌കിയുടെ ഷോട്ട് മെക്‌സിക്കന്‍ ഗോളി ഗില്ലര്‍മോ ഒച്ചാവോ തടുത്തിട്ടു.

1

കടലാസിലെ അതിശക്തരാണ് ഡെന്‍മാര്‍ക്കെങ്കിലും ടുണീഷ്യയുടെ ശക്തമായ പോരാട്ടത്തിന് മുന്നില്‍ ലക്ഷ്യം കാണാനാവാതെ ഗോള്‍ രഹിത സമനിലയോടെ കളം വിടേണ്ടി വരികയായിരുന്നു. യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകളായിരുന്ന ഡെന്മാര്‍ക്ക് 3-5-2 ഫോര്‍മേഷനിലിറങ്ങിയപ്പോള്‍ 3-4-3 ഫോര്‍മേഷനിലാണ് ടുണീഷ്യ ബൂട്ടണിഞ്ഞത്. പന്തടക്കത്തില്‍ 61 ശതമാനം മുന്നിട്ട് നിന്നത് ഡെന്മാര്‍ക്കായിരുന്നു. എന്നാല്‍ 12 ഗോള്‍ശ്രമങ്ങളുമായി ഡെന്മാര്‍ക്കിനൊപ്പം തുല്യത പിടിക്കാന്‍ ടുണീഷ്യക്ക് സാധിച്ചു.

ഗോള്‍കീപ്പര്‍മാരായ ഷ്‌മൈക്കലും ഡാഹ്‌മെനും മിന്നല്‍ സേവുകളുമായി കളം നിറഞ്ഞതാണ് ഇരു ടീമിനും വലകുലുക്കാന്‍ സാധിക്കാത്തതിന് കാരണം. 11ാം മിനുട്ടില്‍ ടുണീഷ്യയുടെ ഡ്രാഗറുടെ ഷോട്ട് ഗോള്‍പോസ്റ്റിനോട് ചേര്‍ന്ന് പുറത്തേക്ക് പോയി. 23ാം മിനുട്ടില്‍ ടുണീഷ്യക്ക് വേണ്ടി ഇസാം ജെബാലി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായിരുന്നു.

1

43ാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ ഷ്‌മൈക്കേല്‍ മാത്രം മുന്നില്‍നില്‍ക്കെ ലഭിച്ച സുവര്‍ണ്ണാവസരം വലയിലെത്തിക്കാന്‍ ജബാലിയക്ക് സാധിച്ചില്ല. 55ാം മിനുട്ടില്‍ ഡെന്മാര്‍ക്കിനായി ഓള്‍സെന്‍ ലക്ഷ്യംകണ്ടെങ്കിലും ഇതും ഓഫ്‌സൈഡായി. 68ാം മിനുട്ടില്‍ ഡെന്മാര്‍ക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ലോങ് റേഞ്ചര്‍ ഗോളി ഡാഹ്‌മെന്‍ തട്ടിയകറ്റി. കോര്‍ണര്‍ കിക്കില്‍ നിന്ന് ക്രിസ്റ്റിയണ്‍സണിന്റെ ഹെഡ്ഡര്‍ പോസ്റ്റിലടിച്ച് തെറിച്ചു. അവസാന സമയത്തും ഗോള്‍ അകന്ന് നിന്നതോടെ ഗോള്‍രഹിത സമനിലയോടെ പിരിയേണ്ടി വന്നു.

Story first published: Tuesday, November 22, 2022, 23:40 [IST]
Other articles published on Nov 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+