For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: വണ്ടര്‍ മെസി, മറഡോണയെ മറികടന്നു, നേടിയെടുത്ത റെക്കോഡുകളിതാ

സൗദി അറേബ്യയോട് തോറ്റതോടെ അര്‍ജന്റീന ഗ്രൂപ്പുഘട്ടം കടക്കില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നിലൂടെയാണ് തലയുയര്‍ത്തി മെസിയും സംഘവും ക്വാര്‍ട്ടറിലേക്കെത്തിയിരിക്കുന്നത്

1

ദോഹ: ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് അര്‍ജന്റീന. ഓസ്‌ട്രേലിയയെ 2-1ന് തകര്‍ത്താണ് അര്‍ജന്റീനയുടെ മുന്നേറ്റം. ലയണല്‍ മെസിയിലൂടെ അക്കൗണ്ട് തുറന്ന അര്‍ജന്റീന അല്‍വാരസിലൂടെയാണ് വിജയഗോള്‍ നേടിയെടുത്തത്. അതേ സമയം എന്‍സോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു ഓസ്‌ട്രേലിയയുടെ ആശ്വാസഗോള്‍ പിറന്നത്.

സൗദി അറേബ്യയോട് തോറ്റതോടെ അര്‍ജന്റീന ഗ്രൂപ്പുഘട്ടം കടക്കില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നിലൂടെയാണ് തലയുയര്‍ത്തി മെസിയും സംഘവും ക്വാര്‍ട്ടറിലേക്കെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ നിരവധി റെക്കോഡുകള്‍ ലയണല്‍ മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പ്രധാന നേട്ടങ്ങള്‍ ഇങ്ങനെ

ലയണല്‍ മെസിയുടെ കരിയറിലെ 1000ാമത്തെ മത്സരമായിരുന്നു ഓസ്‌ട്രേലിയക്കെതിരേ നടന്നത്. ഇതില്‍ ഗോളടിച്ച് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ മെസിക്കായി. കൂടാതെ നായകനെന്ന നിലയില്‍ അര്‍ജന്റീനക്കായി മെസി കളിക്കുന്ന 100ാമത്തെ മത്സരം കൂടിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ മെസിയെ സംബന്ധിച്ച് കരിയറിലെ നിര്‍ണ്ണായക മത്സരമായിരുന്നു ഇത്. ഗോള്‍ നേടിയതോടെ തന്റെ കരിയറിലെ സുപ്രധാന മത്സരങ്ങള്‍ അവിസ്മരണീയമാക്കിത്തീര്‍ക്കാന്‍ മെസിക്കായി.

നോക്കൗട്ട് റൗണ്ടിലെ ആദ്യ ഗോള്‍

അര്‍ജന്റീനക്കായി 94 ഗോളുകളാണ് മെസി ഇതുവരെ വലയിലാക്കിയത്. ഇതില്‍ 9 ഗോളുകള്‍ ലോകകപ്പില്‍ നേടിയതാണ്. ഖത്തര്‍ ലോകകപ്പിലെ മെസിയുടെ മൂന്നാം ഗോളാണിത്. മെസി നോക്കൗട്ട് ഘട്ടത്തില്‍ അര്‍ജന്റീനക്കായി വലകുലുക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് അവസരം ലഭിച്ചപ്പോഴൊന്നും മെസിക്ക് വലകുലുക്കാനായിരുന്നില്ല. തന്റെ അവസാന ലോകകപ്പില്‍ മെസി തന്നെ മുന്നില്‍ നിന്ന് ടീമിനെ നയിക്കുകയാണെന്ന് പറയാം.

1

മറഡോണയെ മറികടന്നു

അര്‍ജന്റീനയുടെ മുന്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വമ്പന്‍ റെക്കോഡും മെസി തകര്‍ത്തു. ഓസ്‌ട്രേലിയക്കെതിരേ നേടിയത് മെസിയുടെ ഒമ്പതാമത്തെ ലോകകപ്പ് ഗോളാണിത്. 35കാരനായ മെസി അര്‍ജന്റീനക്കായി ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയവരില്‍ രണ്ടാം സ്ഥാനത്താണ്. എട്ട് ഗോളുകള്‍ നേടിയ മറഡോണയേയും ഗ്യുല്ലീര്‍മോ സ്റ്റബിലിയുടേയും റെക്കോഡാണ് മെസി തകര്‍ത്തത്. 10 ഗോളുകളുമായി ഗബ്രിയേല്‍ ബറ്റിസ്റ്റിയൂട്ടയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 12 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഒരു ഗോളുകൂടി നേടിയാല്‍ ബറ്റിസ്റ്റിയൂട്ടക്കൊപ്പമെത്താനും മെസിക്കാവും.

മത്സരങ്ങളുടെ എണ്ണത്തിലും റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരായ മത്സരം അര്‍ജന്റീനയുടെ 169ാമത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു. ഇതോടെ ദക്ഷിണ അമേരിക്കന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരമായി മാറാന്‍ മെസിക്ക് സാധിച്ചു. ഇക്വഡോറിന്റെ ഇവാന്‍ ഹുര്‍ട്ടാഡോയുടെ (168) റെക്കോഡാണ് മെസി മറികടന്നത്. കരിയറില്‍ 1000 മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ 789 ഗോളും 338 അസിസ്റ്റുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. ഏഴ് തവണ ബാലന്‍ദ്യോര്‍ നേടിയ മെസി നിലവില്‍ പിഎസ്ജിയുടെ താരമാണ്.

1

റൊണാള്‍ഡോയെ മറികടന്നു

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കളിയിലെ കേമനായതോടെ ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിയിലെ കേമനാകുന്ന താരമെന്ന നേട്ടത്തിലേക്ക് മെസിയെത്തിയിരിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ രണ്ടാം തവണയാണ് മെസി കളിയിലെ താരമാവുന്നത്. ഇത് മെസിയുടെ ലോകകപ്പ് ചരിത്രത്തിലെ എട്ടാമത്തെ ലോകകപ്പ് മാന്‍ ഓഫ് ദി മാച്ചാണ്. ഏഴ് തവണ ഈ നേട്ടത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് മെസി മറികടന്നത്.

ഇത്തവണ റൊണാള്‍ഡോ തീര്‍ത്തും നിറം മങ്ങുമ്പോള്‍ മെസി തന്റെ അവസാന ലോകകപ്പ് ആഘോഷമാക്കുകയാണ്. ഇത്തവണ മെസിയുടെ മിന്നും ഫോം അര്‍ജന്റീനക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ഒട്ടുമിക്ക റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും വിശ്വകിരീടം ചൂടാന്‍ മെസിക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഇത്തവണ കപ്പടിച്ച് തലയുയര്‍ത്തി മെസി മടങ്ങുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Sunday, December 4, 2022, 7:23 [IST]
Other articles published on Dec 4, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+