Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: എംബാപ്പെയുടെ ചിറകിലേറി ഫ്രാന്‍സ്, ഡെന്മാര്‍ക്കിന്റെ 'മാര്‍ക്കിങ്' പിഴച്ചു

1

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡിയില്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സ്. കെയ്‌ലിയന്‍ എംബാപ്പെ ഫ്രാന്‍സിനായി ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സനാണ് ഡെന്മാര്‍ക്കിന്റെ ആശ്വാസഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ 6 പോയിന്റുമായി ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഒരു സമനിലയും തോല്‍വിയും വഴങ്ങിയ ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

ഫ്രഞ്ച് നിരയുടെ മുന്നേറ്റം

തുടക്കത്തിലേ ഡെന്മാര്‍ക്കിന്റെ മുന്നേറ്റങ്ങള്‍ക്ക് ശേഷം പിന്നീട് ഫ്രാന്‍സ് പതിവുപോലെ കളത്തിലെ ആധിപത്യം പിടിച്ചെടുത്തു. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ലക്ഷ്യം അകന്നുതന്നെ. 13ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്റെ കോര്‍ണര്‍ കൃത്യമായി ബോക്‌സിലേക്കെത്തിയെങ്കിലും റാഫേല്‍ വരാനെയുടെ ഹെഡറിന് പന്ത് പോസ്റ്റിലെത്തിക്കാനായില്ല. 16ാം മിനുട്ടില്‍ ഒലിവര്‍ ജറൗഡിന്റെ ഹെഡറിനും ലക്ഷ്യം കണ്ടെത്താനായില്ല.

21ാം മിനുട്ടില്‍ റാബിയോട്ടിന്റെ ഹെഡര്‍ ഡെന്മാര്‍ക്ക് ഗോളി തട്ടിയകറ്റി. ഗ്രിസ്മാന്റെ ഫ്രീകിക്കില്‍ നിന്ന് ഡെംബലെ നല്‍കിയ പാസില്‍ നിന്നാണ് റാബിയറ്റിന്റെ ഹെഡര്‍. പക്ഷെ ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മെയ്ല്‍ഷെല്‍ തട്ടിയകറ്റി. 23ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെയുടെ മുന്നേറ്റത്തെ അപകടകരമായി ടാക്കിള്‍ ചെയ്ത് വീഴ്ത്തിയ ഡെന്മാര്‍ക്കിന്റെ അന്‍ഡ്രിയാസ് കൊര്‍ണേലിയസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 34ാം മിനുട്ടില്‍ റീബൗണ്ട് പന്തിനെ വലയിലെത്തിക്കാനുള്ള ഉസ്മാന്‍ ഡെംബല്ലെയുടെയും ശ്രമം ഫലം കണ്ടില്ല.

1

പോരാട്ടം വിടാതെ ഡെന്മാര്‍ക്ക്

ലഭിക്കുന്ന അവസരങ്ങളിലെല്ലാം ഫ്രഞ്ച് നിരയെ പ്രത്യാക്രമണത്തിലൂടെ വിറപ്പിക്കാന്‍ ഡെന്മാര്‍ക്കിനായി. 36ാം മിനുട്ടില്‍ ഡെന്മാര്‍ക്കിന്റെ അഡ്രിയാസ് കൊര്‍ണീലിയസിന് ലഭിച്ച സുവര്‍ണ്ണാവസരം മുതലാക്കാനായില്ല. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കോര്‍ണീലിയസ് തൊടുത്ത ഷോട്ട് പോസ്റ്റ് വലത് ഭാഗത്തിലൂടെ പുറത്ത് പോയി. മികച്ച മുന്നേറ്റം നടത്തുമ്പോഴും ഫിനിഷിങ്ങിലെ പിഴവ് ഇരുകൂട്ടര്‍ക്കും തിരിച്ചടിയാവുന്നു. 40ാം മിനുട്ടില്‍ ഡെംബല്ലെയുടെ ക്രോസില്‍ എംബാപ്പെക്ക് സുവര്‍ണ്ണാവസരം. എന്നാല്‍ എംബാപ്പെയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി.

ആദ്യ പകുതി ഗോള്‍രഹിതം

വമ്പന്മാരായ ഫ്രാന്‍സിനെ ആദ്യ പകുതിയില്‍ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാന്‍ ഡെന്മാര്‍ക്കിനായി. 52 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് ഡെന്മാര്‍ക്കായിരുന്നു. എന്നാല്‍ 2നെതിരേ 12 ഗോള്‍ശ്രമത്തോടെയാണ് ഫ്രാന്‍സ് വിറപ്പിച്ചത്. പക്ഷെ ഒരു മുന്നേറ്റം പോലും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. ഡെന്മാര്‍ക്കിന്റെ പ്രതിരോധ നിര ആദ്യ പകുതിയില്‍ കാഴ്ചവെച്ചത് ഗംഭീര പ്രകടനമായിരുന്നു. ഇതാണ് ഫ്രാന്‍സിന് വെല്ലുവിളിയായത്.

ഒടുവില്‍ ഫ്രാന്‍സ് അക്കൗണ്ട് തുറന്നു

രണ്ടാം പകുതിയിലും അവസരങ്ങള്‍ സൃഷ്ടിച്ച് ഫ്രാന്‍സ് മുന്നേറിക്കൊണ്ടേയിരുന്നെങ്കിലും ലക്ഷ്യം മാത്രം അകന്ന് നിന്നു. കെയ്‌ലിയന്‍ എംബാപ്പെ നിരന്തരം ഡെന്മാര്‍ക്ക് ഗോള്‍മുഖത്ത് അപകടം സൃഷ്ടിച്ചെങ്കിലും ഫിനിഷിങ് പിഴവ് തിരിച്ചടിയായി. 61ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ അക്കൗണ്ട് എംബാപ്പെ തുറന്നു. തിയോ ഹെര്‍ണാണ്ടസിന്റെ പാസ് ബോക്‌സിനുള്ളില്‍ നിന്ന എംബാപ്പെയുടെ കാലിലേക്ക്. ലക്ഷ്യം പിഴക്കാതെ താരം പന്ത് പോസ്റ്റിലാക്കി.

തിരിച്ചടിച്ച് ഡെന്മാര്‍ക്ക്

ലീഡെടുത്ത ആവേശത്തില്‍ നിന്ന ഫ്രാന്‍സിനെ 68ാം മിനുട്ടില്‍ ഡെന്മാര്‍ക്ക് ഞെട്ടിച്ചു. ജോച്ചിം ആന്‍ഡേഴ്‌സണെടുത്ത കോര്‍ണര്‍ കൃത്യമായി ഫ്രഞ്ച് ബോക്‌സിലേക്ക്. ഫ്രാന്‍സ് പ്രതിരോധത്തിന് പിഴച്ചപ്പോള്‍ മാര്‍ക്ക് ചെയ്യാതെ നിന്ന ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സന് പന്ത് ലഭിച്ചു. രണ്ടാമതൊന്ന് ചിന്തിക്കാതെ ക്രിസ്റ്റന്‍സന്‍ പന്ത് വലയിലേക്ക് കോരിയിട്ടു. 72ാം മിനുട്ടില്‍ ജെസ്പര്‍ ലിന്‍ഡ്‌സ്‌ട്രോം തൊടുത്ത ഷോട്ട് ഗോളാകാതെ കാത്ത് ഫ്രാന്‍ ഗോളി ഹ്യൂഗോ ലോറിസ്. 80ാം മിനുട്ടില്‍ അഡ്രിയാന്‍ റാബിയറ്റിന് സുവര്‍ണ്ണാവസരം. താരത്തിന്റെ സ്വിസര്‍ കട്ട് ഗോള്‍ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പോയി. 81ാം മിനുട്ടില്‍ ഡെന്മാര്‍ക്കിന്റെ മാര്‍ട്ടിന് ബ്രെയ്ത്ത്‌വെയ്റ്റിന് ഗോളടിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരവും പാഴാക്കി.

1

രക്ഷകനായി എംബാപ്പെ

സമനിലയിലേക്ക് മത്സരം നീങ്ങുന്ന ഘട്ടത്തിലാണ് ഫ്രാന്‍സിന്റെ രക്ഷകനായി വീണ്ടും എംബാപ്പെയെത്തിയത്. ഗോള്‍പോസ്റ്റിന് തൊട്ട്മുന്നില്‍ നിന്ന് എംബാപ്പെയെ ലക്ഷ്യമാക്കി അന്റോണിയോ ഗ്രിസ്മാന്റെ തകര്‍പ്പന്‍ ക്രോസ്. ഡെന്മാര്‍ക്ക് പ്രതിരോധത്തിന് തടുക്കാനാവുംമുമ്പെ എംബാപ്പെ പന്ത് വലയിലാക്കി. 90ാം മിനുട്ടില്‍ എംബാപ്പെക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

Story first published: Saturday, November 26, 2022, 23:38 [IST]
Other articles published on Nov 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+