For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കാണാന്‍ ഡീഗോയില്ല, മെസ്സിയെ തേടി സ്വര്‍ണക്കപ്പ് എത്തി, ഇനി അര്‍ജന്‍റീനയുടെ മിശിഹാാ!!

ഗംഭീര പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം മെസ്സി നടത്തിയത്

messi

ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ അങ്ങ് ആകാശത്തു നിന്നു കണ്‍കുളിര്‍ക്കെ എല്ലാം കാണുകയാവും. തന്റെ യഥാര്‍ഥ പിന്‍ഗാമി ലയണല്‍ മെസ്സിയാണെന്ന അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയില്ല. ലോകകപ്പെന്ന ഫുട്‌ബോളിലെ ഏറ്റവും വലിയ ട്രോഫിക്കായുള്ള അര്‍ജന്റീനയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ അവന്‍ തന്നെ വേണ്ടിവന്നു, മെസ്സി!.

കരിയറില്‍ ഒരു ഫുട്‌ബോളര്‍ക്കു സാധ്യമായതെല്ലാം നേടിയിട്ടും അവിടെ ലോകികിരീടത്തിന്റെ ഒരു ശൂന്യതയുണ്ടായിരുന്നു. അറേബ്യന്‍ മണ്ണില്‍ ഇതു മെസ്സി നികത്തിയിരിക്കുകയാണ്. കരിയറിലെ ലോകകപ്പ് മല്‍സരം കിരീടത്തോടെ തന്നെ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

36 വര്‍ഷത്തെ കാത്തിരിപ്പ്

36 വര്‍ഷത്തെ കാത്തിരിപ്പ്

1986ല്‍ ദൈവം മറഡോണയുടെ കുപ്പായമണിഞ്ഞപ്പോഴായിരുന്നു അര്‍ജന്റീന അവസാനമായി സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. പിന്നീട് നീണ്ട 36 വര്‍ഷങ്ങള്‍. ഒടുവില്‍ ആ കാത്തിരിപ്പ് തീര്‍ന്നിരിക്കുകയാണ്.

മറഡോണയെന്ന ഫുട്‌ബോള്‍ ദൈവം ടൂര്‍ണമെന്റിലുടനീളം അദൃശ്യശക്തിയായി മെസിക്കൊപ്പം തന്നെയുണ്ടായിരുന്നു. അതു മെസ്സിയുടെ മാജിക്കല്‍ പ്രകടനം അടിവരയിടുകയും ചെയ്തിരുന്നു.

ഇതു താന്‍ടാ ക്യാപ്റ്റന്‍

ഇതു താന്‍ടാ ക്യാപ്റ്റന്‍

യഥാര്‍ഥ ക്യാപ്റ്റന്‍ എങ്ങനെയാവണമെന്നു മെസ്സി ഈ ലോകകപ്പില്‍ ലോകത്തിനു കാണിച്ചുകൊടുത്തു. ഗോളുകളടിച്ചും ടീമംഗങ്ങളെക്കൊണ്ട് ഗോളുകളടിപ്പിച്ചും മെസ്സി മൈതാനം നിറയുന്ന സാന്നിധ്യമായി മാറി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി അദ്ദേഹം ഇതു അടിവരയിടുകയും ചെയ്തു.

ഫൈനലിലെ ഇരട്ടഗോളുകളക്കം ഏഴു ഗോളുകളാണ് ടൂര്‍ണമെന്റില്‍ മെസ്സി സ്‌കോര്‍ ചെയ്തത്. 1986ലെ ലോകകപ്പില്‍ അര്‍ജന്റീന ഇതിനു മുമ്പ് ചാംപ്യന്‍മാരായപ്പോള്‍ മികച്ച താരമായത് മറഡോണയായിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ചു ഗോളുകള്‍ അദ്ദേഹം നേടുകയും ചെയ്തിരുന്നു.

ഷോക്കോടെ തുടക്കം

ഷോക്കോടെ തുടക്കം

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. കുഞ്ഞന്മാരായ സൗദി അറേബ്യയോടു 1-2ന്‍റെ അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം അര്‍ജന്റീന നേരിട്ടു. പക്ഷെ അന്നു മെസ്സി തളര്‍ന്നില്ല. ഞങ്ങളെ വിശ്വസിക്കൂ, തിരിച്ചുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മെസ്സി അതു പാലിച്ചിരിക്കുകയാണ്. ആ തിരിച്ചുവരവില്‍ അര്‍ജന്റീന എതിരാളികളെ ഒന്നിനു പിറകെ ഒന്നായി അരിഞ്ഞുവീഴ്ത്തി.

തൊട്ടതെല്ലാം പൊന്നാക്കി മെസ്സി

തൊട്ടതെല്ലാം പൊന്നാക്കി മെസ്സി

ഒടുവില്‍ ഫൈനലില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഫ്രാന്‍സും അര്‍ജന്റീനയുടെ പ്രഹരശേഷി അറിഞ്ഞു. ഷൂട്ടൗട്ടിലേക്കു നീണ്ട കലാശക്കളിയില്‍ തൊട്ടതെല്ലാം മെസ്സി പൊന്നാക്കി തീര്‍ത്തു. ഒരു പെനല്‍റ്റിയടക്കം രണ്ടു ഗോളുകള്‍. മറ്റൊരു ഗോളിനു ചരടുവലിച്ചു. ഒടുവില്‍ ഷൂട്ടൗട്ടില്‍ വീണ്ടുമൊരു ഗോള്‍. അതെ, ഈ കപ്പ് മെസ്സിക്കുള്ളതായിരുന്നു.

എന്തൊക്കെ തടസ്സങ്ങളുണ്ടായാലും അവയെ എല്ലാം തരണം ചെയ്ത മെസ്സി യഥാര്‍ഥ മെശിഹായായി ടീമിനെ ആ സ്വപ്‌നത്തിലേക്കു കൈപിടിച്ച് നയിക്കുകയായിരുന്നു.

അന്ന് കോപ്പ, ഇന്ന് ലോകകപ്പ്!

അന്ന് കോപ്പ, ഇന്ന് ലോകകപ്പ്!

അര്‍ജന്റീനയ്‌ക്കൊപ്പം മെസ്സിയുടെ രണ്ടാമത്തെ രണ്ടാമത്തെ അന്താരാഷട്ര കിരീട വിജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ബ്രസീലിന്റെ അവരുടെ നാട്ടില്‍ തകര്‍ത്ത് കോപ്പ അമേരിക്കയില്‍ കിരീടം ചൂടിയായിരുന്നു മെസ്സി കാത്തിരിപ്പ് അവസാനിപ്പിച്ചത്.

ഒരു വര്‍ഷത്തിനിടെ തന്റെ ഏറ്റവും വലിയ സ്വപ്‌നമായ ലോകകപ്പും ഏറ്റുവാങ്ങി മെസ്സി ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ നിരയിലേക്കു തന്റെ പേരും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇനി അദ്ദേഹത്തിനു രാജകീയമായി തന്നെ അര്‍ജന്റീനയുടെ കുപ്പായം അഴിച്ചു വയ്ക്കാം.

Story first published: Monday, December 19, 2022, 0:51 [IST]
Other articles published on Dec 19, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+