Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാം

1

ദോഹ: ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അര്‍ജന്റീനക്കാര്‍ക്ക് മെസി 'മിശിഹ' ആവുമ്പോള്‍ പോര്‍ച്ചുഗീസുകാര്‍ക്ക് റൊണാള്‍ഡോ രാജാവാണ്. രണ്ട് പേരും ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് പേര് ചേര്‍ത്തവരാണ്. തങ്ങളുടേതായ മേഖലയില്‍ ഇരുവര്‍ക്കും കരുത്തുണ്ട്. ഇവരിലാരാണ് മികച്ചവരെന്നത് നാളുകളായുള്ള ആരാധകരുടെ തര്‍ക്കമാണ്.

എന്നാല്‍ കണക്കുകള്‍ നിരത്തി ഇവരിലെ മികച്ചവരെ കണ്ടെത്തുക പ്രയാസമാണെന്ന് പറയാം. രണ്ട് പേരും ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. പ്രതിഭാശാലികളാണ് ഇരുവരും. എന്നാല്‍ ചില കാര്യങ്ങളില്‍ മെസിയെക്കാള്‍ ഒരുപടി മുന്നിലാണ് റൊണാള്‍ഡോ. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വേഗത്തില്‍ റോണോ കേമന്‍

വേഗത്തില്‍ ഓടാനുള്ള കഴിവില്‍ ലയണല്‍ മെസിയെക്കാള്‍ മിടുക്കാന്‍ റൊണാള്‍ഡോയാണ്. ഷോര്‍ട്ട് റണ്ണിങ്ങില്‍ മെസിക്ക് അസാധ്യ വേഗമുണ്ട്. പെട്ടെന്ന് ഷോട്ടെടുക്കുന്നതില്‍ മെസിയാണ് മിടുക്കന്‍. എന്നാല്‍ ദൂരത്ത് നിന്ന് പന്തുമായി മുന്നേറാന്‍ മിടുക്കന്‍ റൊണാള്‍ഡോയാണ്. അതിവേഗത്തില്‍ ഓടാന്‍ റൊണാള്‍ഡോക്ക് വിസ്മയിപ്പിക്കുന്ന കഴിവാണുള്ളത്. ഫുട്‌ബോള്‍ സ്‌കില്‍സ് കാട്ടുന്നതില്‍ മെസി റൊണാള്‍ഡോയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കും. എന്നാല്‍ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടങ്ങളില്‍ ഈ വേഗം വളരെയധികം കരുത്താകുന്നുണ്ടെന്ന് തന്നെ പറയാം. ആധുനിക ഫുട്‌ബോളിലെ യുവ വിസ്മയം ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബാപ്പെയും അതിവേഗത്തില്‍ ഓടാന്‍ കഴിവുള്ളവരിലൊരാളാണ്.

1

ഹെഡ് ചെയ്യാനുള്ള കഴിവ്

മെസിയെക്കാളും ഹെഡ് ചെയ്ത് ഗോള്‍ നേടാന്‍ മിടുക്ക് റൊണാള്‍ഡോയ്ക്കുണ്ട്. ബോക്‌സിനുള്ളില്‍ റൊണാള്‍ഡോയുടെ ഹെഡറുകളെ ഭയക്കാത്ത എതിരാളികളില്ലെന്ന് പറയാം. കരിയറില്‍ നിരവധി ഗോളുകള്‍ ഹെഡറിലൂടെ നേടിയെടുക്കാന്‍ റൊണാള്‍ഡോയ്ക്കായിട്ടുണ്ട്. നില്‍ക്കുന്നിടത്തുനിന്ന് വളരെ ഉയരത്തില്‍ ചാടാന്‍ റൊണാള്‍ഡോക്ക് അസാധ്യ കഴിവുണ്ട്. മെസിയെക്കാള്‍ ഉയരം കൂടുതലുള്ള താരമാണ് റൊണാള്‍ഡോ. തന്റെ ഒരാള്‍ പൊക്കത്തിലധികം ചാടി ഹെഡ് ചെയ്യാന്‍ റൊണാള്‍ഡോക്ക് സാധിക്കും. എന്നാല്‍ ഇത്തരം സാഹസിക ഹെഡറുകള്‍ക്ക് മെസി പൊതുവെ മുതിരാറില്ല.

ഫിറ്റ്‌നസ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കുന്ന താരമാണ്. ലോക ഫുട്‌ബോളില്‍ റൊണാള്‍ഡോയെപ്പോലെ ഫിറ്റ്‌നസുള്ളവര്‍ കുറവാണെന്ന് പറയാം. തന്റെ ഫിറ്റ്‌നസ് കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന താരമാണ് റൊണാള്‍ഡോ. കഠിന പരിശീലനത്തിലൂടെ മികച്ച ബലം സൃഷ്ടിച്ചെടുത്തയാളാണ് റൊണാള്‍ഡോ. മെസിയെക്കാള്‍ ഷോട്ടുകളുടെ പവറില്‍ മുന്നിട്ട് നില്‍ക്കുന്നത് റൊണാള്‍ഡോയാണ്. പലപ്പോഴും ഫ്രീകിക്കെടുക്കുമ്പോഴെല്ലാം റൊണാള്‍ഡോയുടെ ബുള്ളറ്റ് ഷോട്ടുകളേറ്റ് എതിര്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. എന്നാല്‍ റൊണാള്‍ഡോയെപ്പോലെ ശക്തമായി ഷോട്ട് തൊടുക്കാന്‍ മെസിക്ക് കഴിവില്ലെന്ന് തന്നെ പറയാം.

സമ്മര്‍ദ്ദം ബാധിക്കാത്ത താരം

മെസിയുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം ബാധിക്കാത്ത താരമാണ് റൊണാള്‍ഡോയെന്ന് പറയാം. പ്രധാന മത്സരങ്ങളില്‍ മെസിയെ സമ്മര്‍ദ്ദം വേട്ടയാടുന്നത് പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ ഗോളടിക്കാന്‍ റൊണാള്‍ഡോക്ക് പ്രത്യേക കഴിവാണ്. റയല്‍ മാഡ്രിഡിനായി കളിച്ചുകൊണ്ടിരുന്നപ്പോഴടക്കം നിരവധി തവണ പ്രധാന മത്സരങ്ങളില്‍ വലകുലുക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചു. റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിനെതിരേ പോര്‍ച്ചുഗലിനായി നിര്‍ണ്ണായക സമയത്ത് റൊണാള്‍ഡോ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയതടക്കം നിരവധി ഉദാഹരണങ്ങള്‍ ഇത് തെളിയിക്കുന്നു.

1

ആക്രമണോത്സകതയിലും മുന്നില്‍

മെസി കളത്തില്‍ ശാന്തശീലനായ താരമാണ്. പെട്ടെന്നൊന്നും പ്രകോപിതനാകാത്ത താരമാണ് മെസി. എന്നാല്‍ റൊണാള്‍ഡോ അങ്ങനെയല്ല. എതിര്‍ താരങ്ങളോട് കൊമ്പുകോര്‍ക്കാന്‍ യാതൊരു മടിയും കാട്ടാറില്ല. ഇങ്ങോട്ട് പ്രകോപിപ്പിക്കുന്നവരെ കളത്തില്‍വെച്ച് കായികമായിത്തന്നെ നേരിടാന്‍ റോണോ മടികാട്ടാറില്ല. ഇക്കാര്യത്തില്‍ മെസി അല്‍പ്പം പിന്നാലാണ്. പൊതുവേ ശാന്തതയോടെ കളിക്കുന്നവനാണ് മെസി. എന്നാല്‍ റൊണാള്‍ഡോ പരുക്കന്‍ കളി കാഴ്ചവെക്കാനും മിടുക്കുകാട്ടുന്നവനാണ്.

Story first published: Sunday, November 27, 2022, 17:35 [IST]
Other articles published on Nov 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+