Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ലക്ഷ്യ ബോധമില്ലാത്ത ഇംഗ്ലണ്ട്, അവസരം തുലച്ചു, 'പൂജ്യപ്പൂട്ടിട്ട്' യുഎസ്എ

1

ദോഹ: ഗ്രൂപ്പ് ബിയില്‍ അമേരിക്കയോട് ഗോള്‍രഹിത സമനിലയുമായി ഇംഗ്ലണ്ട്. താരതമ്യേനെ ദുര്‍ബലരായ ഇംഗ്ലണ്ടിനോട് വലിയ ജയം സ്വപ്‌നം കണ്ട ഇംഗ്ലണ്ടിന് ഗോള്‍രഹിത സമനിലയോടെ കളം വിടേണ്ടി വന്നു. ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ മുതലാക്കാന്‍ രണ്ട് ടീമിനും സാധിക്കാതെ വന്നതോടെ സമനിലയോടെ കളം വിടുകയായിരുന്നു. ആദ്യ കളി ജയിച്ച ഇംഗ്ലണ്ട് നാല് പോയിന്റുമായി ഗ്രൂപ്പില്‍ തലപ്പത്തുള്ളപ്പോള്‍ തുടര്‍ച്ചയായ രണ്ടാം സമനിലയോടെ യുഎസ്എ മൂന്നാം സ്ഥാനത്താണ്.

അവസരം പാഴാക്കി ഹാരി കെയ്ന്‍

10ാം മിനുട്ടില്‍ ഗോള്‍ നേടാനുള്ള അവസരം തുലച്ച് ഹാരി കെയ്ന്‍. ബോക്‌സിനുള്ളിലേക്ക് സാക്ക നല്‍കിയ പാസിനെ പിടിച്ചെടുത്ത ഹാരി കെയ്ന്‍ ഷോട്ട് തൊടുത്തെങ്കിലും പ്രതിരോധത്തില്‍ വാക്കര്‍ സിമ്മര്‍മാന്റെ കാലില്‍തട്ടി പുറത്തേക്ക്. ഇംഗ്ലണ്ടിന്റെ കോര്‍ണര്‍ കിക്ക് പ്രതിരോധത്തില്‍ തട്ടിയകന്നെങ്കിലും പന്ത് മാസന്‍ മൗണ്ടിന്റെ കാലില്‍. ബോക്‌സിന് പുറത്ത് നിന്ന് പോസ്റ്റിലേക്ക് ഷോട്ട് തൊടുക്കാനുള്ള മൗണ്ടിന്റെ ശ്രമം ഗോള്‍ പോസ്റ്റിന് മുകളിലൂടെ പോയി.

1

അമേരിക്കയുടെ പ്രത്യാക്രമണം

17ാം മിനുട്ടില്‍ യുഎസ്എയുടെ പ്രത്യാക്രമണം. ബോക്‌സിനുള്ളിലേക്ക് വെസ്റ്റന്‍ മെക്കെന്നിയുടെ പാസ്. ഹാജി റൈറ്റ ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റിന്റെ വലത് ഭാഗത്തോട് ചേര്‍ന്ന് പുറത്തുപോയി. 29ാം മിനുട്ടില്‍ യൂനസ് മൂസയുടെ ഷോട്ട് ജോര്‍ദാന്‍ പിക്ക് ഫോര്‍ഡിന്റെ കാലില്‍ തട്ടി ഇംഗ്ലണ്ട് ഗോള്‍കീപ്പറുടെ കൈയില്‍. വമ്പന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിക്കുന്ന ആക്രമണം കാഴ്ചവെക്കാന്‍ അമേരിക്കന്‍ നിരക്കായെന്നതാണ് എടുത്തു പറയേണ്ടത്. പ്രതിരോധത്തിലും യുഎസ്എ മികച്ച് നിന്നു.

33ാം മിനുട്ടില്‍ ഇംഗ്ലണ്ട് വിറച്ചു

ഇംഗ്ലണ്ടിന്റെ ഭാഗ്യമോ യുഎസ്എയുടെ നിര്‍ഭാഗ്യമോ 33ാം മിനുട്ടില്‍ അമേരിക്കയുടെ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ മിന്നല്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഇത് ഗോളാകാതെ പോയത്. ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിക്കാന്‍ യുഎസ്എക്കായെങ്കിലും ഭാഗ്യം തുണക്കാത്തതിനാല്‍ ലക്ഷ്യം അകന്ന് നിന്നു. 44ാം മിനുട്ടില്‍ സെര്‍ജിനോ ഡെസ്റ്റിന്റെ ക്രോസില്‍ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ ഹെഡര്‍ പോസ്റ്റിന്റെ ഇടത് മൂലയോട് ചേര്‍ന്ന് പുറത്തേക്ക്. ആദ്യ പകുതിയുടെ അധികസമയത്ത് ഇംഗ്ലണ്ടിന്റെ മികച്ച മുന്നേറ്റം. മാസന്‍ മൗണ്ടിന്റെ ഷോട്ട് യുഎസ്എ ഗോള്‍കീപ്പര്‍ മാറ്റ് ടര്‍ണര്‍ മനോഹരമായി കൈയിലൊതുക്കി.

ആദ്യ പകുതി ഗോള്‍ രഹിതം

ആദ്യ പകുതിയില്‍ ശക്തരായ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടാന്‍ യുഎസ്എയ്ക്കായി. 61 ശതമാനം ഇംഗ്ലണ്ട് പന്തടക്കത്തില്‍ മുന്നിട്ട് നിന്നെങ്കിലും അഞ്ചിനെതിരേ 6 ഗോള്‍ശ്രമവുമായി യുഎസ്എ കൈയടി നേടി. ഗോളെന്നുറപ്പിച്ച പല മുന്നേറ്റങ്ങളും നിര്‍ഭാഗ്യവശാല്‍ ലക്ഷ്യത്തിലേക്കെത്തിയില്ല. രണ്ട് ടീമിന്റെയും പ്രതിരോധ നിരയും ഗോള്‍കീപ്പര്‍മാരും ഒന്നിനൊന്ന് മിടുക്കുകാട്ടി.

രണ്ടാം പകുതിയും അമേരിക്കയുടെ ആക്രമണം

ഇംഗ്ലണ്ടിന്റെ മുന്‍ കണക്കുകളും താരപ്രൗഡിയുമൊന്നും നോക്കാതെ ആക്രമണത്തില്‍ ചുവടുറച്ച് തന്നെയാണ് അമേരിക്ക മുന്നോട്ട് പോയത്. 59ാം മിനുട്ടില്‍ അമേരിക്കയുടെ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ മുന്നേറ്റവും പ്രതിരോധം തകര്‍ത്തു. 59ാം മിനുട്ടില്‍ അന്റോണിയോ റോബിന്‍സനെ ലക്ഷ്യമാക്കി ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ ക്രോസ് ഇംഗ്ലണ്ട് പ്രതിരോധത്തിന്റെ ഇടപെടലില്‍ ഗോളാകാതെ പോയി. 64ാം മിനുട്ടില്‍ പുലിസിച്ചിന്റെ അളന്നുമുറിച്ചുള്ള ക്രോസ് ഹെഡ് ചെയ്യാനുള്ള അവസരം നല്‍കാതെ കടന്നുപോയി. 64 മിനുട്ടിനുള്ളില്‍ 7 കോര്‍ണര്‍ കിക്ക് യുഎസ്എക്ക് ലഭിച്ചെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലേക്കെത്തിയില്ല. 68ാം മിനുട്ടില്‍ ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റം വരുത്തി. റഹീം സ്റ്റെര്‍ലിങ്ങിന് പകരം ജാക് ഗ്രീലിഷും ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന് പകരം ജൂഡ് ബെല്ലിങ്ഹാമിനും അവസരം ലഭിച്ചു.

1

ലക്ഷ്യബോധമില്ലാതെ ഇംഗ്ലണ്ട്

78ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനേയും ഇംഗ്ലണ്ട് കളത്തിലിറക്കിയെങ്കിലും ഫിനിഷിങ്ങിലേക്കെത്തിക്കാന്‍ ആര്‍ക്കുമായില്ല. അമേരിക്കയും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം അകന്ന് നിന്നു. 90ാം മിനുട്ടില്‍ ജാക് ഗ്രീലിഷിന്റെ ക്രോസ് ബോക്‌സിലേക്കെത്തിയെങ്കിലും യുഎസ് പ്രതിരോധത്തെ ഭേദിക്കാനായില്ല. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ യൂനസ് മൂസ ജീസസ് വലന്‍സ്വേലയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും ഇംഗ്ലണ്ടിന് മുതലാക്കാനായില്ല. ഹാരി കെയ്‌ന്റെ ഹെഡര്‍ പോസ്റ്റിന് പുറത്തേക്ക്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോഴും ഇരു ടീമിനും ലക്ഷ്യംകാണാനാവാതെ പോയതോടെ മത്സരം ഗോള്‍രഹിത സമനിലയില്‍.

Story first published: Saturday, November 26, 2022, 2:37 [IST]
Other articles published on Nov 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+