വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പ് 2018: ഇറാന്‍-മൊറോക്കോ മത്സരത്തിലെ പ്രസക്ത ഭാഗങ്ങള്‍, ചിത്രങ്ങള്‍

By Kishan
1
958028

Jun 15, 2018, 10:32 pm IST

അവസാന മിനിറ്റിലെ ഗോള്‍..രണ്ടാം മത്സരത്തിലും വിധിയെഴുതി..

Jun 15, 2018, 10:30 pm IST

മൂന്നാം നമ്പര്‍ താരം എഹ്‌സാന്‍ ഹജി സാഫിയുടെ സൂപ്പര്‍ കിക്കിനാണ് ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റ്.

Jun 15, 2018, 10:26 pm IST

അസീസ് ബൊഹദോസ് പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ സെല്‍ഫ് ഗോള്‍ വീഴുകയായിരുന്നു.

Jun 15, 2018, 10:25 pm IST

ഇറാന്‍ 1 - മൊറോക്കോ 0

Jun 15, 2018, 10:24 pm IST

ഇറാന് അനുകൂലമായ ഫ്രീകിക്ക്. ഗോള്‍ ഗോള്‍ ഗോള്‍

Jun 15, 2018, 10:24 pm IST

ഇറാന്റെ കരീം അന്‍സാരിഫര്‍ദിന് മഞ്ഞക്കാര്‍ഡ്‌

Jun 15, 2018, 10:21 pm IST

നിശ്ചിത സമയം കഴിഞ്ഞു. ആറു മിനിറ്റാണ് അഡീഷണല്‍ ടൈം. ഇപ്പോഴും മത്സരം ഗോള്‍ രഹിതം

Jun 15, 2018, 10:19 pm IST

ഇന്നു രാത്രി 11.30ന്, പോര്‍ച്ചുഗല്‍ സ്പെയിനിനെ നേരിടും.

Jun 15, 2018, 10:14 pm IST

പരിക്കേറ്റ അലിറെസെ ജഹാന്‍ബക്ഷിനു പകരം സമന്‍ ഗോഡോസ് ഗ്രൗണ്ടില്‍

Jun 15, 2018, 10:13 pm IST

മൊറോക്ക അമില്‍ ഹരിത്തിനു പകരം മാന്വല്‍ ഡി കോസ്റ്റയെ ഇറക്കി.

Jun 15, 2018, 10:11 pm IST

ഗോളെന്നുറച്ച ഷോട്ട് ഇറാന്‍ ഗോളി തട്ടിയകറ്റി.. ഫുള്‍ ഡൈവിലാണ്

Jun 15, 2018, 10:09 pm IST

ഇറാനും മാറ്റുന്നു.ഒമിദ് ഇബ്രാഹിമിക്കു പകരം പെയ്മാന്‍ മൊണ്ടാസെരി ഇറങ്ങുന്നു

Jun 15, 2018, 10:08 pm IST

നോര്‍ഡില്‍ അമ്രബത്തിനു പകരം സോഹ്യാന്‍ അമ്രബത്ത്. അയൂബ് എല്‍കാവിയ്ക്കും പകരക്കാരനിറങ്ങി

Jun 15, 2018, 10:05 pm IST

സബ് സ്റ്റ്യൂട്ട് തന്ത്രത്തിലേക്ക് ടീമുകള്‍ തിരിയാന്‍ സാധ്യത

Jun 15, 2018, 9:53 pm IST

തന്ത്രത്തില്‍ ഒരു ഗോള്‍ നേടുക. അതുമാത്രമാണ് ഇരു ടീമുകളും ലക്ഷ്യം വെയ്ക്കുന്നത്

Jun 15, 2018, 9:52 pm IST

മൊറോക്കയ്ക്ക് അനുകൂലമായ കോര്‍ണര്‍..ഗോളി പഞ്ച് ചെയ്ത് അകറ്റി.. കൗണ്ടര്‍ അറ്റാക്ക്

Jun 15, 2018, 9:49 pm IST

മത്സരം സമനിലയില്‍ തുടരുന്നു. ഒന്നാം പകുതിയിലെ പോരാട്ടവീര്യം രണ്ടാം പകുതിയില്‍ കാണുന്നില്ല

Jun 15, 2018, 9:19 pm IST

ഒന്നാം പകുതി അവസാനിക്കുന്നു. ഇറാനും മൊറോക്കയും ഗോള്‍രഹിത സമനിലയില്‍

Jun 15, 2018, 9:17 pm IST

സര്‍ദാര്‍ അസ്മോന്‍റെ നല്ലൊരു മുന്നേറ്റം. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ഗോളാകാതെ പോയത്. ഗോള്‍കീപ്പറിന്‍റെ ബുദ്ധിപരമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് മൊറോക്കെ രക്ഷപ്പെട്ടത്. മൊറോക്കോ ക്രോസ് ബാറിനെ തൊട്ടുരുമ്മിഎഫ്സാല്‍ അജി സാഫിയുടെ സൂപ്പര്‍ കിക്ക്. ഇറാന്‍ തിരിച്ചെത്തിയിരിക്കുന്നു..

Jun 15, 2018, 9:08 pm IST

ഇറാന്‍ 0 മൊറോക്കോ 0

Jun 15, 2018, 9:08 pm IST

മൊറോക്കയുടെ കരീം അല്‍ അഹമ്മദിക്കു മഞ്ഞക്കാര്‍ഡ്-- സര്‍ദാര്‍ അസ്മോനെ വെട്ടിവീഴ്ച്ത്തിയതിനായിരുന്നു കാര്‍ഡ്

Jun 15, 2018, 9:05 pm IST

എഫ്സി ഷാല്‍ക്കെ താരം അമീന്‍ ഹരിത്തിന്‍റെ നല്ലൊരു നീക്കം ഗോളിയുടെ കൈയില്‍ അവസാനിച്ചു..

Jun 15, 2018, 8:59 pm IST

ബോള്‍ പൊസെഷന്‍ 67 ശതമാനം, ഇറാന്‍ 33 ശതമാനം

Jun 15, 2018, 8:58 pm IST

കളി മുറുകുന്നു..രണ്ടു ടീമുകളും പരുക്കന്‍ അടവുകള്‍ക്കായി ശ്രമിക്കുന്നു.

Jun 15, 2018, 8:54 pm IST

ഇറാന്‍റെ മനോഹരമായ ഒരു കൗണ്ടര്‍ ആക്രമണം. പക്ഷേ, മൊറൊക്കോ പ്രതിരോധ ഭടന്‍ അടിച്ചു പുറത്താക്കി. പന്ത് മൊറോക്കോ ബോക്സില്‍ ചുറ്റിക്കളിയ്ക്കുന്നു

Jun 15, 2018, 8:51 pm IST

ഇറാന്‍ ബോക്സില്‍ കൂട്ടപ്പൊരിച്ചില്‍. പ്രതിരോധം ശരിയ്ക്കും വെള്ളം കുടിയ്ക്കുന്നു. ഇറാന്‍റെ മുഴുവന്‍ താരങ്ങളും പ്രതിരോധത്തില്‍

Jun 15, 2018, 8:43 pm IST

ഇറാന്‍ കടുത്ത പ്രതിരോധത്തില്‍, കളി തണുപ്പിക്കാന്‍ ഇറാന്‍ തന്ത്രം.

Jun 15, 2018, 8:42 pm IST

ഇറാന്‍ ക്യാപ്റ്റന്‍ മസൂദ് ഷോജിയ്ക്ക് മഞ്ഞക്കാര്‍ഡ്

Jun 15, 2018, 8:41 pm IST

മൊറോക്കയുടെ ഒന്പതാം നന്പര്‍ അല്‍ എല്‍കാബിക്ക് സുന്ദരമായ അവസരം. ഫസ്റ്റ് ബോള്‍ പോസ്റ്റിലേക്ക് പായിക്കുന്നതില്‍ വരുത്തിയ താമസം. പന്ത് പുറത്തേക്ക്. ഇറാന്‍ പ്രതിരോധം മൊറോക്കോ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്

Jun 15, 2018, 8:36 pm IST

കോര്‍ണര്‍-മൊറോക്കോയ്ക്ക് അനുകൂലം. ട്രിക്കിയായ ഒരു കോര്‍ണര്‍..വീണ്ടും കോര്‍ണര്‍...മൊറോക്ക ആക്രമണം നടത്തികൊണ്ടിരിക്കുകയാണ്.

Jun 15, 2018, 8:34 pm IST

മൊറോക്കോയുടെ ഫസ്റ്റ് അറ്റാക്ക്. പക്ഷേ, പന്ത് പുറത്തേക്ക്

Jun 15, 2018, 8:31 pm IST

ലോകകപ്പ് ചരിത്രത്തില്‍ ഇരുടീമുകളും മുഖാമുഖം എത്തുന്നത് ആദ്യമായി

Jun 15, 2018, 8:31 pm IST

ചുവപ്പില്‍ മൊറോക്കയും വെള്ള കളറില്‍ ഇറാനും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങി.

Jun 15, 2018, 8:29 pm IST

ഏഷ്യന്‍ പ്രതീക്ഷയായ ഇറാനും ആഫ്രിക്കന്‍ കരുത്തായ മൊറൊക്കയും മത്സരത്തിനിറങ്ങി.

Jun 15, 2018, 4:57 pm IST

അട്ടിമറി സ്വപ്‌നം കണ്ടു തന്നെയാണ് ഇറാന്‍ റഷ്യയിലെത്തിയിട്ടുള്ളത്. യോഗ്യതാ റൗണ്ടിലെ മിന്നുന്ന പ്രകടനം ഇറാന്‍ ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

Iran Team

ഫിഫ ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ മൊറൊക്കോ ഇറാനെ നേരിടുന്നു. ഇന്ത്യന്‍ സമയം 8.30നാണ് മത്സരം. ഇഎസ്പിഎന്‍ സോണി ചാനല്‍ മലയാളം കമന്ററിയോടെ ലൈവ് സംപ്രേഷണം നല്‍കും. മൊബൈല്‍ -വെബ് സ്ട്രീമിങിനായി സോണി സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗ്രൂപ്പ് ബിയില്‍ ഇറാനും മൊറോക്കോയ്ക്കും കൂടാതെ സ്‌പെയിനും പോര്‍ച്ചുഗലുമാണുള്ളത്. അടുത്ത റൗണ്ടിലേക്ക് സാധ്യത നിലനിര്‍ത്താന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകള്‍ക്കും സ്വീകാര്യമല്ല.

രണ്ടു ടീമുകളുടെയും കരുത്തു പരിഗണിക്കുകയാണെങ്കില്‍ ഇറാനാണ് ചെറിയൊരു മുന്‍തൂക്കം. സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Story first published: Friday, June 15, 2018, 16:57 [IST]
Other articles published on Jun 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X