വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്‌ബോള്‍ ലോകകപ്പ്: ഈജിപ്ത് -ഉറുഗ്വേ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍, ചിത്രങ്ങള്‍

By Kishan
1
958023

Jun 15, 2018, 8:10 pm IST

മാന്‍ ഓഫ് ദി മാച്ച്

Jun 15, 2018, 7:23 pm IST

സാഞ്ചെസിന്‍റെ ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. മത്സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ കളിയുടെ നിയന്ത്രണം ഈജിപ്തിന് നഷ്ടമാവുകയായിരുന്നു. കരുത്തരായ ഉറുഗ്വേയെ സമനിലയിലേക്ക് പിടിയ്ക്കാനുള്ള ഈജിപ്തിന്‍റെ സ്വപ്നങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു ഈ ഗോള്‍..

Jun 15, 2018, 7:21 pm IST

കളിയുടെ അവസാന മിനിറ്റില്‍ ജോസ് ജിമനസാണ് ഗോള്‍ നേടിയത്.

Jun 15, 2018, 7:19 pm IST

ഗോള്‍ ഗോള്‍ ഗോള്‍

Jun 15, 2018, 7:19 pm IST

മത്യാസ് വെസിനോയ്ക്ക് പകരം ഉറുഗ്വേ ലുക്കാസ് ടൊറേറയെ ഇറക്കി

Jun 15, 2018, 7:17 pm IST

ഫാത്തി കവാനിയെ ഫൗള്‍ ചെയ്തു. തന്ത്രപരമായ പൊസിഷനില്‍ നിന്നും ഫൗള്‍ കിക്ക്

Jun 15, 2018, 7:16 pm IST

കളി ഇപ്പോഴും സമനിലയില്‍.. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നു.

Jun 15, 2018, 6:59 pm IST

ഉറുഗ്വേ കളിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. ഏത് നിമിഷവും ഗോള്‍ നേടാനാകുമെന്നാണ് ലാറ്റിനമേരിക്കന്‍ ആരാധകര്‍ കരുതുന്നത്

Jun 15, 2018, 6:56 pm IST

രണ്ട് മാറ്റങ്ങള്‍ ഉറുഗ്വേ ആക്രമണത്തിന്‍റെ മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. പക്ഷേ, ലക്ഷ്യം മാത്രം അകന്നു നില്‍ക്കുകയാണ്. ഈജിപ്ത് ഗോളിയുടെ തകര്‍പ്പന്‍ ഫോമും വിലങ്ങുതടിയാകുന്നു.

Jun 15, 2018, 6:55 pm IST

ഈജിപ്ത് സബ് സ്റ്റിറ്റിയൂഷന്‍ ..എല്ലാവരും പ്രതീക്ഷിക്കുന്നത് സലയെ. എന്നാല്‍ സ്‌ട്രൈക്കര്‍ മര്‍വാന്‍ മൊഹ്‌സെനെ പിന്‍വലിച്ച് കറാബയെ ഇറക്കുകയാണ് കോച്ച് ചെയ്തത്.

Jun 15, 2018, 6:51 pm IST

ഉറുഗ്വോ മിഡ്ഫീല്‍ഡര്‍ നഹിറ്റാന്‍ നാന്‍ഡസിനു പകരം കാര്‍ലോസ് സാഞ്ചസിനെ ഇറക്കുന്നു. രണ്ടാം സബ്‌സ്റ്റിയൂഷനും ഉടന്‍. അരാസ്‌കെയ്റ്റയ്ക്കു പകരം ക്രിസ്റ്റ്യന്‍ റോഡ്രിഗസിനെയും ഗ്രൗണ്ടിലെത്തിച്ചു.

Jun 15, 2018, 6:46 pm IST

സുവാരസിന് തിളങ്ങാനേ സാധിക്കുന്നില്ല. എല്ലാ ശ്രമങ്ങളും പാഴാകുന്നു.

Jun 15, 2018, 6:43 pm IST

ഈജിപ്ത് തരെക് അഹമ്മദിനു പകരം സാം മോര്‍സിയെ കളത്തിലിറക്കുന്നു.

Jun 15, 2018, 6:40 pm IST

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സുവാരസിന് നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ശ്രമം മുഹമ്മദ് അല്‍ ഷനാവി ഒഴിവാക്കി.

Jun 15, 2018, 6:25 pm IST

ആദ്യ പകുതി സമനിലയില്‍ അവസാനിച്ചത് ഈജിപ്തിന് പ്രതീക്ഷ നല്‍കുന്നു. രണ്ടാം പകുതിയില്‍ സാലയെ ഇറക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സുവാരസ്-കവാനി കൂട്ടുകെട്ട് ക്ലിക്കാകാത്തതും ഈജിപ്ത് ആരാധകര്‍ക്ക് വിജയ പ്രതീക്ഷ നല്‍കുന്നു

Jun 15, 2018, 6:17 pm IST

ലോകകപ്പിലെ കഴിഞ്ഞ ആറു ആദ്യ മത്സരങ്ങളിലും ഉറുഗ്വേ വിജയിച്ചിട്ടില്ല. മൂന്നു സമനിലയും മൂന്നു തോല്‍വിയുമായിരുന്നു ഫലം. ആദ്യപകുതി അവസാനിക്കുന്നു. സ്കോര്‍ 0-0

Jun 15, 2018, 6:12 pm IST

കേരളത്തിലെ ഫുട്ബോള്‍ കന്പം...

Jun 15, 2018, 6:05 pm IST

ഈജിപ്ത് 0- ഉറുഗ്വേ 0

Jun 15, 2018, 6:03 pm IST

പെനല്‍റ്റി ബോക്സിനു മുന്നില്‍ വെച്ച് ഉറുഗ്വേയ്ക്ക് അനുകൂലമായ ഫൗള്‍ കിക്ക്. സുവാരസിന്‍റെ കിക്ക് പ്രതിരോധ മതിലില്‍ തട്ടി. കാര്യമായ ഭീഷണിയുയര്‍ത്താതെ പോയി.

Jun 15, 2018, 6:01 pm IST

പോസ്റ്റിലേക്കുള്ള ഷോട്ടില്‍ 5 എണ്ണവുമായി ഉറുഗ്വേയാണ് മുന്നില്‍.

Jun 15, 2018, 6:00 pm IST

ഈജിപ്തിന്റെ നല്ലൊരു മുന്നേറ്റം. വലതുമൂലയില്‍ നിന്നും അമര്‍ വര്‍ദയുടെ നീളന്‍ പാസ്. പക്ഷേ, ഗോളി ഹെര്‍ണാണ്ടോ മസ്ലേര കൈപ്പിടിയില്‍ ഒതുക്കി.

Jun 15, 2018, 5:55 pm IST

കോര്‍ണര്‍ കിക്ക്.. ജോര്‍ജിയന്‍ ഡി അറാസ്‌കെയ്റ്റ എടുത്ത മനോഹരമായ കിക്ക്. പ്രതിരോധ മതിലില്‍ തട്ടി തെറിച്ചെങ്കിലും.. പന്ത് റാഞ്ചിയെടുത്തു കവാനി. പോസ്റ്റിലേക്ക് സൂപ്പര്‍ ഷോട്ട്. വീണ്ടും കോര്‍ണര്‍... സുവാരസിന്‍റെ ശ്രമം നെറ്റിന് പുറത്ത് അവസാനിച്ചു

Jun 15, 2018, 5:53 pm IST

ഉറുഗ്വേയ്ക്ക് മുന്‍തൂക്കമുണ്ടാകുമെന്ന് ചിന്തിച്ചവര്‍ക്കെല്ലാം കനത്ത മറുപടിയാണ് ഈജിപ്ത് നല്‍കുന്നത്. നിരന്തരം ലാറ്റിനമേരിക്കന്‍ പോസ്റ്റില്‍ ആക്രമണം നടത്തികൊണ്ടിരിക്കുകയാണ് ആഫിക്കന്‍ രാജ്യം.

Jun 15, 2018, 5:47 pm IST

ഈജിപ്തിന് അനുകൂലമായ ഫൗള്‍ കിക്ക്. അബ്ദുല്‍ സല എടുത്ത കിക്ക് ഉറുഗ്വോ പ്രതിരോധം നിഷ്പ്രഭമാക്കി

Jun 15, 2018, 5:46 pm IST

ഉറുഗ്വോയുടെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരന്‍..ലൂയിസ് സുവാറസിന്‍ ശ്രമം. രാജ്യത്തിനു വേണ്ടി 51 ഗോളുകള്‍ നേടിയിട്ടുണ്ട്. പക്ഷേ, വലകുലുക്കാനായില്ല

Jun 15, 2018, 5:43 pm IST

11ാം മിനിറ്റില്‍ ഈജിപ്തിന്‍റെ മനോഹരമായ ഒരു മുന്നേറ്റം. അമര്‍ വര്‍ദയുടെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല

Jun 15, 2018, 5:40 pm IST

ഏഴാം മിനിറ്റില്‍ കവാനിയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് ഈജിപ്ത് തടഞ്ഞു. ഉറൂഗ്വോയുടെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളാണ് കവാനി.

Jun 15, 2018, 5:36 pm IST

തുടക്കത്തില്‍ ഉറുഗ്വേയുടെ ആക്രമണമായിരുന്നു. എന്നാവ്ഡ കൗണ്ടര്‍ ആക്രമത്തില്‍ ഈജിപ്തിന് അനുകൂലമായ ത്രോ. അതും പെനല്‍റ്റി ബോക്സിന് അടുത്തുവെച്ച്. കാര്യമായ ഭീഷണി ഉയര്‍ത്തിയില്ല

Jun 15, 2018, 5:31 pm IST

കളി തുടങ്ങി. ഈജിപ്ത്- ഉറുഗ്വേ മത്സരം ആരംഭിച്ചു

Jun 15, 2018, 5:29 pm IST

സലാ ആദ്യ ഇലവിനില്ല

Jun 15, 2018, 5:28 pm IST

മോസ്കോയില്‍ ആരാധകരുടെ ആവേശം

Jun 15, 2018, 3:38 pm IST

രണ്ടു തവണ ചാംപ്യന്മാരായ ടീമാണ് ഉറുഗ്വേ. ഈജിപ്താകട്ടെ 1990നു ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തുന്നു. അതേ സലാഹും സുവാരസും തമ്മിലുള്ള പോരാട്ടമാണിത്.

Egypt Vs Uruguay

ലോകകപ്പിലെ രണ്ടാം മത്സരം ഇന്ത്യന്‍ സമയം വൈകുന്നേരം 5.30ന് എകത്രിന്‍ബര്‍ഗ് അരീനയില്‍ നടക്കും. ഉറുഗ്വേയും ഈജിപ്തും തമ്മിലുള്ള മത്സരം സോണി ഇഎസ്പിഎന്‍ സംപ്രേഷണം ചെയ്യും. ഇത്തവണ മലയാളത്തിലും കമന്ററി കേള്‍ക്കാന്‍ സാധിക്കും.

ലിവര്‍പൂള്‍ മുന്നേറ്റ നിരയിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചത് ഈജിപ്ത് നിരയില്‍ ആശ്വാസം പകരുന്നുണ്ട്. ഉറുഗ്വേയെ സംബന്ധിച്ച് ഗോള്‍ സ്‌കോറര്‍ ലൂയിസ് സോറസും പിഎസ്ജി താരം എഡിന്‍സണ്‍ കവാനിയും തിളങ്ങിയാല്‍ രക്ഷപ്പെട്ടു. ഇന്റര്‍ മിലാന്‍ പ്ലേ മേക്കര്‍ മത്യാസ് വെസിനോയും ഇത്തവണ ഉറൂഗ്വേ മുന്നേറ്റങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് കരുതുന്നത്. ലുക്കാസ് ടൊറേറിയ എന്ന മിഡ്ഫീല്‍ഡര്‍ ഈ ലോകകപ്പിന്റെ കണ്ടെത്തലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സരത്തില്‍ ഉറുഗ്വേ ജയിക്കുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. കാരണം ഈജിപ്തിന്റെ പ്രതീക്ഷകളെല്ലാം തന്നെ മുഹമ്മദ് സലാഹിനെ ആശ്രയിച്ചാണ്.

Story first published: Friday, June 15, 2018, 15:39 [IST]
Other articles published on Jun 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X