ഇംഗ്ലണ്ടിന് തിരിച്ചടി.. സൂപ്പർ താരം ടീം ക്യാമ്പ് വിടുന്നു
ലോകകപ്പ് പ്രതീക്ഷകളുമായി റഷ്യയിൽ കാലുകുത്തുവാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിന് തിരിച്ചടി.ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബർണലി എഫ് സിക്കുവേണ്ടി പ്രതിരോധനിര തീരാത്ത ജെയിംസ് താർക്കോവ്സ്കി ഹെർണിയ ഇഞ്ചുറി കാരണം ഇംഗ്ലണ്ട് ടീം ക്യാമ്പ് വിടുന്നു.താരം ക്യാമ്പിൽ തുടരില്ലെന്നും ലോകകപ്പിനുശേഷം ക്ലബ്ബിന്റെ പ്രീ സീസൺ മത്സരങ്ങൾക്ക് മുന്നോടിയായി മാത്രമേ താരം ടീമിനൊപ്പം ചേരുകയുള്ളൂയെന്ന് ബർണലി പരിശീലകൻ അറിയിച്ചു.

മെയ് 21 മുതലാണ് ലോകകപ്പിന് വേണ്ടിയുള്ള ഇംഗ്ലണ്ട് ടീമിന്റെ പരിശീലന കളരി ആരംഭിച്ചത്.ഇംഗ്ലണ്ട് പരിശീലകൻ സൗത്ത് ഗേറ്റിന്റെ 23 അംഗമടങ്ങുന്ന അവസാന ടീമിൽ തീർച്ചയായും ഉൾപ്പെടെണ്ട പേരുകളിലൊന്നായിരുന്നു താർക്കോവ്സ്കിയുടേത്.എന്നാൽ പരിശീലനം തുടങ്ങി നാലു ദിവസത്തിനുള്ളിൽ തന്നെ താരത്തിന് ഹെർണിയ പിടിപെടുകയായിരുന്നു.രോഗം കാരണം താരത്തിന് ഇനിയും ടീമിനൊപ്പം തുടരാൻ സാധിക്കില്ലെന്നും ഉടൻ തന്നെ ശാസ്ത്രിക്രിയക്ക് വിധയമാക്കേണ്ടതാണെന്നും താരത്തിന്റെ പേഴ്‌സണൽ ഡോക്ടർ അറിയിച്ചു.ജൂൺ നാലിനാണ് ലോകകപ്പിനുള്ള അവസാന 23 അംഗ ടീമിനെ ഫിഫയ്ക്ക് സമർപ്പിക്കേണ്ടത്.
ഇംഗ്ലണ്ടിലെ പ്രാദേശിക ക്ലബ്ബായ ഓൾഡാം അത്ലെറ്റിസിനുവേണ്ടി കളിച്ചുതുടങ്ങിയ താർക്കോവ്സ്കി 2014 ൽ ബ്രെൻഡ്ഫോർഡ് എഫ് സിയിലൂടെ പ്രീമിയർ ലീഗിലേക്കെത്തി.ബ്രെൻഡ്‌ഫോർഡിനുവേണ്ടി എഴുപത്തിൽ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താർക്കോവ്സ്കി 2016 ലാണ് ബർണലിയിലേക്കെത്തുന്നത്.ബർണലിക്കുവേണ്ടിയുള്ള തകർപ്പൻ പ്രകടനത്തിലൂടെയാണ് ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications