Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിയെ ഞെട്ടിച്ച് സ്വീഡന്‍, ഹോളണ്ടിനും ജയം; വനിതാ ലോകകപ്പില്‍ ഇനി സെമി പോരാട്ടം

പാരിസ്: ഒരു ഗോള്‍ പോലും വഴങ്ങാതെ ഫിഫ വനിതാ ലോകകപ്പില്‍ മുന്നേറിയ ജര്‍മനിയെ അട്ടിമറിച്ച് സ്വീഡന്‍ സെമിഫൈനലില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്വീഡന്‍ ജയം നേടിയത്. ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഹോളണ്ടും അവസാന നാലില്‍ ഇടംപിടിച്ചു. സെമിഫൈനലില്‍ ഹോളണ്ടും സ്വീഡനും ഏറ്റുമുട്ടും.

ഒരു ഗോളിന് പിന്നില്‍ നിന്നശേഷം തിരിച്ചുവരവ് നടത്തിയാണ് സ്വീഡന്‍ ജയം കൈക്കലാക്കിയത്. തുടക്കം മുതല്‍ തന്നെ ജര്‍മനിക്കായിരുന്നു ആധിപത്യം. 16-ാം മിനിറ്റില്‍ തന്നെ ജര്‍മനി ലീഡ് നേടി. ലിന മാഗ്യുലാണ് ജര്‍മനിയെ മുന്നിലെത്തിച്ചത്. സ്വീഡിഷ് ഗോള്‍കീപ്പര്‍ ഹെഡ്വിഗ് ലിന്‍ഡലിനെ നിസ്സഹായയാക്കി മാഗ്യുലിന്റെ വോളി ഷോട്ട് വലയില്‍ പതിക്കുകയായിരുന്നു.

stinablackstenius

ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ലെന്ന ജര്‍മനിയുടെ റെക്കോഡ് 22-ാം മിനിറ്റില്‍ തകര്‍ന്നു. സ്വീഡിഷ് താരം സോഫിയ ജേക്കബ്‌സന്റെ ലോങ് ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ അല്‍മത് ഷുല്‍ട്ടിനെ മറികടന്ന് വലില്‍ തറച്ചു. ഇതോടെ സ്വീഡന്‍ സമനില പിടിച്ചു. 48-ാം മിനിറ്റില്‍ സ്റ്റിന ബ്ലാക്‌സറ്റെന്യൂസ് സ്വീഡന് ജയം സമ്മാനിച്ചു. 1995-നു ശേഷം ജര്‍മനിക്കെതിരെ സ്വീഡന്‍ നേടുന്ന ആദ്യ ജയമാണിത്. നാലാം തവണയാണ് സ്വീഡിഷ് വനിതകള്‍ ലോകകപ്പ് ഫൈനലിലെത്തുന്നത്.

വിവിയാന്‍ മിയെഡെമയും സ്റ്റെഫാവി വാന്‍ ഡെര്‍ ഗ്രാറ്റുമാണ് ഹോളണ്ടിന് ആദ്യ ലോകകപ്പ് സെമിയിലേക്ക് വഴികാട്ടിയത്. 70-ാം മിനിറ്റില്‍ വിവിയാന്‍ മിയെഡെമയാണ് ആദ്യം ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ സ്‌റ്റെഫാനി ഹോളണ്ടിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആദ്യ സെമിഫൈനലില്‍ ബുധനാഴ്ച നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക ഇംഗ്ലണ്ടിനെ നേരിടും. വ്യാഴാഴ്ച രണ്ടാം സെമിയില്‍ ഹോളണ്ടും സ്വീഡനും ഏറ്റുമുട്ടും. സെമിയിലെത്തിയ യൂറോപ്യന്‍ ടീമുകളായ ഗ്രേറ്റ് ബ്രിട്ടന്‍ (ഇംഗ്ലണ്ട്), ഹോളണ്ട്, സ്വീഡന്‍ എന്നിവര്‍ 2020-ലെ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി.

Story first published: Sunday, June 30, 2019, 10:07 [IST]
Other articles published on Jun 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+