For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ വനിതാ ലോകകപ്പ്: ഫ്രാന്‍സിനെ വീഴ്ത്തി അമേരിക്ക സെമിയില്‍

പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക സെമിഫൈനലില്‍ കടന്നു. ശക്തമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് അമേരിക്ക സെമിയില്‍ കടന്നത്.

ഇരട്ട ഗോള്‍ നേടിയ മെഗന്‍ റാപിനോയാണ് അമേരിക്കയുടെ വിജയശില്‍പി. മത്സരത്തിനു മുമ്പ്് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റാപിനോയെ കളി ജയിക്കാന്‍ വെല്ലുവിളിച്ചിരുന്നു. താന്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കില്ലെന്ന റാപിനോയുടെ പരാമര്‍ശമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. റാപിനോ തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യണമെന്നും ജയിച്ചുകാണിക്കണമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇപ്പോള്‍ റാപിനോ തന്നെ ടീമിനെ കിരീടം നിലനിര്‍ത്തുന്നതിന് ഒരു ചുവട് കൂടി അടുത്തെത്തിച്ചിരിക്കുന്നു.

meganrapinoe

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ആതിഥേയരെ ഞെട്ടിച്ച് റാപിനോ നിറയൊഴിച്ചു. 65-ാം മിനിറ്റിലാണ് റാപിനോ ഡബിള്‍ തികച്ച് ടീമിന്റെ ലീഡുയര്‍ത്തിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും ഫ്രാന്‍സ് മികവു കാട്ടിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 81-ാം മിനിറ്റില്‍ വെന്‍ഡി റെനാര്‍ഡാണ് ഫ്രാന്‍സിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

ബുധനാഴ്ച നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലണ്ടാണ് അമേരിക്കയുടെ എതിരാളികള്‍. നോര്‍വേയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന ഇറ്റലി-ഹോളണ്ട്, ജര്‍മനി-സ്വീഡന്‍ മത്സരങ്ങളിലെ വിജയികള്‍ തമ്മിലാണ് രണ്ടാം സെമി.

Story first published: Saturday, June 29, 2019, 9:25 [IST]
Other articles published on Jun 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+